Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•7 May 2026, 9:50 p.m. IST
IPL 2026: എംഎസ് ധോണി ഈ സീസണിൽ കളിച്ച് വിരമിക്കുമെന്നാണ് എല്ലാ ആരാധകരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി പരിക്കേറ്റ് ധോണിക്ക് ഈ സീസൺ നഷ്ടമായിരിക്കുകയാണെന്ന് തന്നെ പറയാം
ഹൈലൈറ്റ്:
- ധോണിയില്ലാതെ സിഎസ്കെ മുന്നോട്ട്
- ധോണി ഇനിയൊരു സീസൺ കളിച്ചേക്കില്ല
- ധോണി വിരമിക്കൽ പ്രഖ്യാപിക്കാൻ സാധ്യത
എംഎസ് ധോണി(ഫോട്ടോസ്- IANS)നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും
ഇപ്പോഴിതാ ധോണി ഈ സീസണിൽ കളിക്കാത്തതിനെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഓസീസ് ക്യാപ്റ്റനായ മെെക്കൽ ക്ലാർക്ക്. 'ധോണി വിരമിച്ചാൽ ക്രിക്കറ്റിൽ അവൻ ഇടപെടുന്നത് പിന്നെ നമുക്ക് കാണാൻ സാധിച്ചേക്കില്ല. കമന്റേറ്ററായി ധോണി വരാൻ സാധ്യതയില്ല. സിഎസ്കെയുടെ ഉപദേഷ്ടാവായി ധോണി വരുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്.
ധോണി പരിശീലകനാവുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനാവില്ല. അതുകൊണ്ടുതന്നെ ആരാധകരോട് എനിക്ക് പറയാനുള്ള ധോണിയോട് വിരമിക്കുന്നതുമായി ബന്ധപ്പെട്ട് ഇപ്പോഴേ ആശംസകൾ നേരാതിരിക്കുക. പരമാവധി അവനെ ക്രിക്കറ്റിൽ പിടിച്ചുനിർത്താൻ ശ്രമിക്കുക' എന്നാണ് മെെക്കൽ ക്ലാർക്ക് പറഞ്ഞത്. ധോണി ഈ സീസണിൽ ഇനി സിഎസ്കെയ്ക്കായി കളിക്കാൻ സാധ്യത വിരളമാണ്.
ഈ സീസണ് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ ധോണിയുടെ വിരമിക്കൽ കുറിപ്പ് പ്രത്യക്ഷപ്പെടാനാണ് സാധ്യത. അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരമിക്കൽ മത്സരത്തിന് പോലും കാത്ത് നിൽക്കാത്ത താരമാണ് ധോണി. ഐപിഎല്ലിലും അത് പ്രതീക്ഷിക്കാം. ധോണി ഇന്ത്യയുടെ പരിശീലകനായി എത്തണമെന്നടക്കം ആരാധകർ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇതിനുള്ള സാധ്യതകളും വിരളമാണ്.
ധോണി താരമെന്ന നിലയിൽ വിരമിച്ചാലും ഐപിഎല്ലിൽ അദ്ദേഹം സിഎസ്കെയോടൊപ്പം തുടർന്നേക്കും. സിഎസ്കെയുടെ ഉപദേഷ്ടാവിന്റെ റോളിൽ ധോണി എത്താനാണ് സാധ്യത കൂടുതൽ. സിഎസ്കെയ്ക്കൊപ്പം തുടരുമെന്ന കാര്യം ധോണി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ടീമിന്റെ പരിശീലക സംഘത്തോടൊപ്പം ധോണിയെ തീർച്ചയായും പ്രതീക്ഷിക്കാം.
IPL 2026: ക്യാച്ച് വിടാൻ ടീമുകൾ തമ്മിൽ മത്സരമോ? സിഎസ്കെയും പഞ്ചാബും പിഴവുകളിൽ തലപ്പത്ത്, ബെസ്റ്റ് കെകെആർ, കണക്കുകളിതാ
ഇതിനോടകം നിരവധി ബിസിനസുകളും ധോണി ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വിരമിക്കലിന് ശേഷം കൃഷിയിലേക്കടക്കം ധോണി തിരിയാനുള്ള സാധ്യതകളും തള്ളിക്കളയാൻ സാധിക്കില്ല. ധോണിയുടെ കാര്യങ്ങൾ പ്രവചിക്കുക പ്രയാസമാണ്. അതുകൊണ്ടുതന്നെ എന്താവും ധോണിയുടെ പദ്ധതിയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയേണ്ടതാണ്.
2020 ആഗസ്റ്റിലാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. ഇതിന് ശേഷം ഐപിഎല്ലിൽ മാത്രമാണ് ധോണി കളിക്കുന്നത്. 2023ൽ ധോണിക്ക് കീഴിൽ സിഎസ്കെ കിരീടം നേടിയിരുന്നു. പിന്നീട് നായകസ്ഥാനമൊഴിഞ്ഞ ധോണി കളിക്കാരനായി തുടർന്നു. പ്രായം ധോണിയെ തളർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ധോണിക്ക് ഇനി താരമായി തിരിച്ചുവരവ് നടത്തുക പ്രയാസമായിരിക്കുമെന്ന് പറയാം.








English (US) ·