IPL 2026: ധോണി എന്തുകൊണ്ട് വിരമിക്കൽ പ്രഖ്യാപിച്ചില്ല? ലക്ഷ്യം അടുത്ത സീസണോ, തുറന്ന് പറഞ്ഞ് റുതുരാജ് ​ഗെയ്ക് വാദ്

1 week ago 8

ഹൈലൈറ്റ്:

  • ധോണിക്ക് ഒരു മത്സരം പോലും കളിക്കാനായില്ല
  • റുതുരാജിന്റെ നായകസ്ഥാനം പോയേക്കും
  • സിഎസ്കെ നേടിയത് ആറ് ജയം മാത്രം
ms dhoni, ruturaj gaikwadഎംഎസ് ധോണി, റുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- TOI.in)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ചെന്നെെ സൂപ്പർ കിങ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചിരിക്കുകയാണ്. നിർണ്ണായക മത്സരത്തിൽ ഗുജറാത്ത് ടെെറ്റൻസിനോട് 89 റൺസിന്റെ നാണംകെട്ട തോൽവിയാണ് സിഎസ്കെ നേരിട്ടിരിക്കുന്നത്. ഈ സീസണിൽ തൊട്ടതെല്ലാം സിഎസ്കെയ്ക്ക് പിഴച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് ഗെയ്ക് വാദിന് മുന്നിൽ നിന്ന് നയിക്കാൻ സാധിക്കാതെ പോയി.ഇത്തവണ ടീമിലേക്ക് വന്ന സഞ്ജു സാംസൺ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാൻ സാധിക്കാതെ പോയി. ഈ സീസണിൽ എംഎസ് ധോണി ഒരു മത്സരം പോലും സിഎസ്കെയ്ക്കായി കളിച്ചില്ല. നേരത്തെ തന്നെ പരിശീലനമടക്കം നടത്താൻ ധോണിക്കായിരുന്നെങ്കിലും പരിക്കേറ്റതോടെ ധോണിക്ക് ഒരു മത്സരം പോലും കളിക്കാൻ സാധിക്കാതെ പോയി. ധോണി ഈ സീസണോടെ വിരമിക്കൽ പ്രഖ്യാപിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത്.

രോഹിത്തിന് ലോകകപ്പ് കളിക്കാനാവില്ലേ? ബിസിസി ഐക്ക് കടുത്തഅതൃപ്തി ഓപ്പണിങ് നോട്ടമിട്ട് സഞ്ജുവും ഇഷാനും


എന്നാൽ ഇന്നലെ സിഎസ്കെയുടെ ഈ സീസണിലെ അവസാന മത്സരത്തിന് ശേഷവും ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയിട്ടില്ല. ഇതോടെ ധോണിയുടെ നീക്കം എന്താണെന്ന് അറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ധോണി അടുത്ത സീസണിൽ കളിക്കുമോയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ക്യാപ്റ്റനായ റുതുരാജ് ഗെയ്ക് വാദ്.

'ധോണി അടുത്ത സീസണിൽ കളിക്കുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. എനിക്കും ഇത് അറിയണമെങ്കിൽ അടുത്ത വർഷം ആകണം. അദ്ദേഹത്തിന്റെ അഭാവം ഞങ്ങൾക്ക് വളരെ പ്രയാസമുണ്ടാക്കുന്നതായിരുന്നു. എതിരാളികളിൽ ഭയം സൃഷ്ടിക്കാൻ സാധിക്കുന്ന താരമാണ് ധോണി.
Samayam MalayalamCSK vs GT IPL 2026: ക്ഷമ കാട്ടിയില്ല, നിർണ്ണായക മത്സരത്തിൽ സഞ്ജു ​ഗോൾ‍‍ഡൻ ഡക്ക്; സിറാജിന്റെ ആദ്യ പന്തിൽ മടക്കം, ആഘോഷിച്ച് ​ഗിൽ
പ്രത്യേകിച്ച് അവസാന ഓവറുകളിൽ. മത്സരത്തെ മാറ്റി മറിക്കാൻ കഴിവുള്ള മഹി ഭായിയുടെ അഭാവം ഞങ്ങൾക്ക് നന്നായി അനുഭവപ്പെട്ടിരുന്നു. അടുത്ത സീസണിൽ എന്ത് സംഭവിക്കുമെന്ന് ഒന്നും പറയാനാവില്ല. എന്നാൽ ഈ താരങ്ങളോടൊപ്പം ഇത്തവണത്തെ സീസണിൽ കളിച്ചത് വലിയൊരു അനുഭവമായിരുന്നു' റുതുരാജ് ഗെയ്ക് വാദ് പറഞ്ഞു.

ധോണി ഇനിയൊരു സീസൺ കൂടി കളിക്കാൻ യാതൊരു സാധ്യതയുമില്ല. ഇതിന്റെ വലിയ തെളിവാണ് ഇത്തവണത്തെ സിഎസ്കെയുടെ അവസാന ഹോം മത്സരത്തിൽ സഹതാരങ്ങളോടൊപ്പം ധോണി ചിത്രമെടുത്തത് ഇനിയൊരു സീസൺ കളിക്കാൻ ഉണ്ടാകില്ലെന്നതിന്റെ തെളിവാണ്. പ്രായം സ്വാഭാവികമായും ധോണിയെ തളർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ സീസണോടെ ധോണി വിരമിക്കൽ പ്രഖ്യാപിക്കേണ്ടതായിരുന്നു.


CSK vs GT IPL 2026: സഞ്ജു സാക്ഷി, തല്ലിത്തകർത്ത് ശുഭ്മാൻ ഗിൽ; കോഹ്ലിയെ പിന്നിലാക്കി വമ്പൻ നേട്ടം, ഇന്ത്യ ടി20യിലേക്ക് തിരിച്ചു വിളിക്കുമോ?

അടുത്ത സീസണിന് മുമ്പ് സർപ്രെെസായി ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത. അന്താരാഷ്ട്ര ക്രിക്കറ്റിലേതുപോലെ ആരും പ്രതീക്ഷിക്കാത്ത സമയത്ത് ധോണിയുടെ വിരമിക്കൽ പ്രഖ്യാപനം എത്താനാണ് സാധ്യത. എന്തായാലും ധോണിക്ക് വിരമിക്കൽ മത്സരം ലഭിക്കാൻ ഇനി സാധ്യതയില്ലെന്നത് ആരാധകരെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്ന കാര്യമാണ്.

അടുത്ത സീസണിൽ വലിയ പൊളിച്ചെഴുത്ത് സിഎസ്കെയിൽ പ്രതീക്ഷിക്കാം. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദിനെയടക്കം സിഎസ്കെ പുറത്തായേക്കും. സഞ്ജു സാംസണ് കീഴിൽ അടുത്ത സീസണിൽ പുതിയ മുഖത്തോടെ സിഎസ്കെ ഇറങ്ങാനാണ് സാധ്യത കൂടുതൽ. നിലവിലെ പല താരങ്ങളേയും കെെവിടാൻ സിഎസ്കെ തയ്യാറാവുമെന്ന് നിസംശയം പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article