ഹൈലൈറ്റ്:
- ധോണിക്ക് ഈ സീസണിൽ ഒറ്റ മത്സരം പോലും കളിക്കാനായില്ല
- സിഎസ്കെ റുതുരാജിന് കീഴിൽ പിന്നോട്ട്
- സഞ്ജു സാംസൺ സിഎസ്കെ നായകനായി വന്നേക്കും
റുതുരാജ് ഗെയ്ക് വാദ്, ആർ അശ്വിൻ, എംഎസ് ധോണി(ഫോട്ടോസ്- TOI.in)രോഹിത്തിന് ലോകകപ്പ് കളിക്കാനാവില്ലേ? ബിസിസി ഐക്ക് കടുത്തഅതൃപ്തി ഓപ്പണിങ് നോട്ടമിട്ട് സഞ്ജുവും ഇഷാനും
'ഞാൻ റുതുരാജിനെ തീർച്ചയായും ടീമിൽ നിലനിർത്തും കാരണം റുതുരാജ് മികച്ച താരമാണ്. ചില സമയങ്ങളിൽ ആരാധകർ അവനെ വളരെ മോശമായാണ് വിമർശിക്കുന്നത്. അതിന്റെ കാരണം എനിക്കറിയില്ല. റുതുരാജ് അത്തരമൊരു വിമർശനം കേൾക്കേണ്ട താരമല്ല. ഇതൊക്കെ എല്ലാവർക്കും സംഭവിക്കാവുന്നതാണ്. സമയം ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും മാറാം.
ഉദാഹരണമായി ഇഷാൻ കിഷനെ നോക്കൂ. ഇഷാനെ കിട്ടാൻ മുംബെെ ലേലത്തിൽ വലിയ പണം മുടക്കാൻ തയ്യാറായി. എന്നാൽ മുംബെെക്കായി അവൻ അത്ര വലിയ പ്രകടനങ്ങളല്ല നടത്തിയിരുന്നത്. ഹെെദരാബാദ് അവന് വേണ്ടി രംഗത്തെത്തി. ഇപ്പോൾ ആ ടീമിനൊപ്പം അവൻ മികവ് കാട്ടുന്നു. സമയം എല്ലാവർക്കും മാറി മറിയും. അതുകൊണ്ടുതന്നെ ആരാധകർ ആരേയും അധിക്ഷേപിക്കുന്നത് ശരിയല്ല' യുട്യൂബ് ചാനലിൽ സംസാരിക്കവെ അശ്വിൻ പറഞ്ഞു.
ഇപ്പോഴും ധോണിയെന്ന സൂപ്പർ താരത്തിന്റെ മടങ്ങിവരവുണ്ടാകുമെന്നും സിഎസ്കെയിൽ ധോണിയുഗം ആവർത്തിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്ന നിരവധി ആരാധകരുണ്ട്. എന്നാൽ ഈ കാലം കടന്ന് പോയി എന്നതാണ് വസ്തുത. ഇത് അംഗീകരിക്കാൻ പല ആരാധകർക്കും സാധിക്കുന്നില്ലെന്നതാണ് അശ്വിൻ ചൂണ്ടിക്കാട്ടുന്നത്.
'ചെന്നെെ മികച്ച ടീമുകളിൽ ഒന്നായിരുന്നില്ലെന്ന് മനസിലാക്കണം. ധോണിയാണ് എല്ലാം നേടിക്കൊടുത്തത്. അവനാണ് ടീമിനെ കപ്പടിപ്പിച്ചതും പ്ലേ ഓഫിലെത്തിച്ചതും എല്ലാം നേടിക്കൊടുത്തതും. അതൊട്ടും എളുപ്പമല്ല. ഇപ്പോൾ 10 ടീമുകളുണ്ട്. എല്ലാവരും മികച്ച ക്രിക്കറ്റ് കളിക്കുന്നവരാണ്. ധോണിയെ ഇനി ആരാധകർ മറന്നേക്കൂ. സമയം കടന്ന് പോയിരിക്കുന്നു. മറ്റ് ടീമുകളെല്ലാം ഇപ്പോൾ അത് അംഗീകരിച്ച് കളിക്കുന്നു.
CSK vs GT IPL 2026: സഞ്ജു സാക്ഷി, തല്ലിത്തകർത്ത് ശുഭ്മാൻ ഗിൽ; കോഹ്ലിയെ പിന്നിലാക്കി വമ്പൻ നേട്ടം, ഇന്ത്യ ടി20യിലേക്ക് തിരിച്ചു വിളിക്കുമോ?
ധോണിയുടെ സമയത്തുണ്ടായിരുന്നതുപോലൊരു മികവ് ഇനിയുണ്ടാകുമെന്ന് കരുതരുത്. ധോണിയിൽ ഉണ്ടായിരുന്ന അതേ പ്രതീക്ഷ യുവ നായകനിലോ റുതുരാജിലോ വെക്കരുത്. സാഹചര്യം മനസിലാക്കി ആരാധകർ പെരുമാറാൻ തയ്യാറാകണം' ആർ അശ്വിൻ കൂട്ടിച്ചേർത്തു.
സിഎസ്കെയിൽ ചില മാറ്റങ്ങൾ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. സിഎസ്കെയുടെ നായകസ്ഥാനത്ത് നിന്ന് റുതുരാജിനെ മാറ്റി പകരം സഞ്ജു സാംസൺ വരുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എന്തായാലും സിഎസ്കെയുടെ സമീപകാല തകർച്ചയിൽ ആരാധകർക്ക് വലിയ നിരാശയുണ്ടെന്ന് തന്നെ പറയാം.








English (US) ·