എന്നാൽ ഇത്തവണത്തെ സീസൺ പല പ്രധാനപ്പെട്ട താരങ്ങളും തീർത്തും നിരാശപ്പെടുത്തിയ സീസൺ കൂടിയായിരുന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ഇത്തരത്തിൽ ഈ സീസണിൽ ഫ്ളോപ്പായ താരങ്ങളെ പരിഗണിച്ചുള്ള പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്താൽ ആരൊക്കെ അതിൽ ഉൾപ്പെടുമെന്ന് നോക്കാം.
15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്
സിഎസ്കെ നായകൻ റുതുരാജ് ഗെയ്ക് വാദും കെകെആർ നായകൻ അജിൻക്യ രഹാനെയുമാണ് ഓപ്പണർമാർ. രണ്ട് പേർക്കും ഇത്തവണ കാര്യമായൊന്നും ചെയ്യാനായില്ല. അതുകൊണ്ടുതന്നെ രണ്ട് ടീമും പ്ലേ ഓഫിലേക്കെത്തിയുമില്ല. റുതുരാജ് 337 റൺസാണ് നേടിയത്. ക്യാപ്റ്റന്റെ സമ്മർദ്ദം ഇത്തവണ റുതുരാജിനെ ബാധിച്ചു. അജിൻക്യ രഹാനെ 335 റൺസാണ് നേടിയത്. രണ്ട് പേരും ഓപ്പണർ റോളിൽ കളിച്ച് നിരാശപ്പെടുത്തിയവരാണ്.
മൂന്നാം നമ്പറിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ നിക്കോളാസ് പുരാനാളുള്ളത്. വെസ്റ്റ് ഇൻഡീസിന്റെ വെടിക്കെട്ട് താരത്തിന് ഈ സീസണിൽ തൊട്ടതെല്ലാം പിഴച്ചു. 234 റൺസാണ് ഇത്തവണത്തെ പുരാന്റെ സമ്പാദ്യം. ലഖ്നൗവിന് പ്ലേ ഓഫിലെത്താനും സാധിക്കാതെ പോയി. അടുത്ത സീസണിൽ പുരാനെ ലഖ്നൗ ഒഴിവാക്കുമെന്നുറപ്പാണ്. നാലാം നമ്പറിൽ ഋഷഭ് പന്തിനാണ് അവസരം. ലഖ്നൗവിന്റെ നായകനായ ഋഷഭ് ബാറ്റുകൊണ്ട് തീർത്തും നിരാശപ്പെടുത്തി.
IPL 2026: സഞ്ജുവും ഗില്ലുമില്ല, വെെഭവ്-സായ് ഓപ്പണിങ്; അഞ്ച് ആർസിബി താരങ്ങൾ, ഈ സീസണിലെ ബെസ്റ്റ് പ്ലേയിങ് ഇലവൻ ഇതാ
312 റൺസാണ് ഋഷഭിന് നേടാനായത്. ഇത്തവണ ലഖ്നൗ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. നിലവിൽ ഋഷഭ് ലഖ്നൗവിന്റെ നായകസ്ഥാനം ഒഴിഞ്ഞിട്ടുണ്ട്. അഞ്ചാം നമ്പറിൽ ഇന്ത്യയുടെ ടി20 നായകനും മുംബെെ ഇന്ത്യൻസ് താരവുമായ സൂര്യകുമാർ യാദവാണുള്ളത്. സൂര്യകുമാർ യാദവിന് 270 റൺസാണ് നേടാനായത്. ഈ സീസണോടെ മുംബെെ സൂര്യയെ ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകളുണ്ട്.
ആറാം നമ്പറിൽ പേസ് ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയാണുള്ളത്. മുംബെെ ഇന്ത്യൻസ് നായകനായ ഹാർദിക്കിന് പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായില്ല. 206 റൺസും നാല് വിക്കറ്റുമാണ് താരം നേടിയത്. ഹാർദിക് മുംബെെ നായകസ്ഥാനമൊഴിയുമെന്നും ടീം വിടുമെന്നും റിപ്പോർട്ടുകളുണ്ട്. ഏഴാം നമ്പറിൽ കാമറൂൺ ഗ്രീനാണ് അവസരം. ഓസീസ് പേസ് ഓൾറൗണ്ടർ കെകെആറിനൊപ്പം നിരാശപ്പെടുത്തി.
322 റൺസും ഏഴ് വിക്കറ്റുമാണ് താരം നേടിയത്. 25.2 കോടി പ്രതിഫലത്തോട് നീതികാട്ടാൻ ഗ്രീന് സാധിക്കാതെ പോയി. എട്ടാം നമ്പറിൽ അക്ഷർ പട്ടേലിനാണ് സീറ്റ്. ഡൽഹി ക്യാപിറ്റൽസിന്റെ നായകനായ സ്പിൻ ഓൾറൗണ്ടർ ഈ സീസണിൽ നിരാശപ്പെടുത്തി. 11 വിക്കറ്റാണ് അക്ഷറിന് നേടാനായത്. 173 റൺസാണ് ബാറ്റുകൊണ്ട് നേടിയത്. പേസ് നിരയിൽ ജസ്പ്രീത് ബുംറയാണ് പ്രധാനി.
മുംബെെ ഇന്ത്യൻസ് സ്റ്റാർ പേസർക്ക് നാല് വിക്കറ്റാണ് സ്വന്തമാക്കാനായത്. ബുംറയുടെ ഏറ്റവും മോശം സീസണാണിത്. മുംബെെ ഇന്ത്യൻസിന്റെ സീനിയർ പേസറായ ട്രന്റ് ബോൾട്ട് രണ്ട് വിക്കറ്റാണ് അഞ്ച് മത്സരത്തിൽ നിന്ന് നേടിയത്. ബോൾട്ടിനെ മുംബെെ ഒഴിവാക്കുമെന്നുറപ്പാണ്. അവസാനക്കാരനായി ലഖ്നൗവിന്റെ സ്പിൻ ദിഘ് വേഷ് റാത്തിയാണുള്ളത്. അഞ്ച് വിക്കറ്റാണ് റാത്തിക്ക് ആകെ നേടാനായത്.
ഐപിഎൽ 2026 ഫ്ളോപ്പ് ഇലവൻ: റുതുരാജ് ഗെയ്ക് വാദ്, അജിൻക്യ രഹാനെ, നിക്കോളാസ് പുരാൻ, ഋഷഭ് പന്ത് (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ , കാമറൂൺ ഗ്രീൻ, അക്ഷർ പട്ടേൽ, ജസ്പ്രീത് ബുംറ, ട്രന്റ് ബോൾട്ട്, ദിഘ് വേഷ് റാത്തി.








English (US) ·