IPL 2026: നിലവിലെ ടീമിൽ തുടരുക എളുപ്പമല്ല, അടുത്ത സീസണിൽ കൂടുമാറാൻ ഈ താരങ്ങൾ; ക്യാപ്റ്റന്മാരും പട്ടികയിൽ

6 days ago 2

ഹൈലൈറ്റ്:

  • ക്യാപ്റ്റന്മാരിൽ പലരും നിരാശപ്പെടുത്തി
  • പ്ലേ ഓഫിൽ സിഎസ്കെയും മുംബെെയുമില്ല
  • വലിയ പൊളിച്ചെഴുത്ത് ടീമുകളിൽ ഉണ്ടാകും

nicholas pooran, hardik pandyaനിക്കോളാസ് പുരാൻ, ഹാർദിക് പാണ്ഡ്യ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ പ്ലേ ഓഫ് പോരാട്ടങ്ങൾ ഇന്ന് തുടങ്ങുകയാണ്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഗുജറാത്ത് ടെെറ്റൻസ്, സൺറെെസേഴ്സ് ഹെെദരാബാദ്, രാജസ്ഥാൻ റോയൽസ് ടീമുകളാണ് പ്ലേ ഓഫിൽ പ്രവേശിച്ചിരിക്കുന്നത്. ആറ് ടീമുകൾ പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. ഇത്തവണ പ്ലേ ഓഫിലേക്കെത്താൻ സാധിക്കാത പോയ പല ടീമുകളിലും വലിയ മാറ്റം അടുത്ത സീസണിൽ പ്രതീക്ഷിക്കാം.പല വമ്പൻ താരങ്ങളും അടുത്ത സീസണിൽ കൂടുമാറ്റം നടത്താനും സാധ്യതകളുണ്ട്. ഇത്തരത്തിൽ ഈ സീസണിലെ ടീമിൽ നിന്ന് ചില ക്യാപ്റ്റന്മാരടക്കം കൂടുമാറ്റം നടത്തിയേക്കും. ഇത്തരത്തിൽ കൂടുമാറ്റം നടത്താൻ സാധ്യതയുള്ള പ്രധാന താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

ഹെഡ്ഡിനെ വെല്ലുവിളിച്ച് നാണക്കേടിലായി വിരാട് കോഹ്ലി


മുംബെെ ഇന്ത്യൻസ് നായകനായ ഹാർദിക് പാണ്ഡ്യയാണ് ഒന്നാമത്തെ താരം. ഇത്തവണ ഹാർദിക്കിന് കീഴിൽ തീർത്തും നിരാശപ്പെടുത്തിയ മുംബെെ ഒമ്പതാം സ്ഥാനത്താണുള്ളത്. 10 മത്സരത്തിൽ മുംബെെ തോറ്റപ്പോൾ നാല് മത്സരങ്ങളിലാണ് ജയിക്കാനായത്. ഹാർദിക്കിന് കീഴിൽ ടീമിനുള്ളിൽ ഒത്തിണക്കം നഷ്ടമായിരിക്കുകയാണ്. ഹാർദിക്കിനും നിലവാരത്തിനൊത്ത പ്രകടനം നടത്താൻ സാധിക്കുന്നില്ല.

അതുകൊണ്ടുതന്നെ ഹാർദിക്കിന് കീഴിൽ മുംബെെ ഇനി മുന്നോട്ട് പോകാൻ സാധ്യതയില്ല. ഹാർദിക് വരുന്ന സീസണിൽ മുംബെെ ഇന്ത്യൻസിനൊപ്പം തുടരാൻ യാതൊരു സാധ്യതയുമില്ല. മുംബെെ വിട്ടാൽ ഹാർദിക് കെകെആർ, സിഎസ്കെ, ഡൽഹി ടീമുകളിലൊന്നിലേക്ക് കൂടുമാറ്റം നടത്താനാണ് സാധ്യത. സിഎസ്കെയിൽ നായകസ്ഥാനം ഹാർദിക്കിന് ലഭിക്കില്ല. എന്നാൽ മറ്റ് രണ്ട് ടീമുകളിലേക്ക് പോയാലും നായകസ്ഥാനത്തേക്കെത്താനുള്ള അവസരം ഹാർദിക്കിനുണ്ട്.
Samayam MalayalamMI vs RR IPL 2026: മുംബെെയെ തകർത്തു, രാജസ്ഥാൻ പ്ലേ ഓഫിൽ; പഞ്ചാബ് പുറത്ത്, ഹീറോയായി ജോഫ്രാ ആർച്ചർ
കെകെആർ വലിയ പ്രതീക്ഷയോടെ ടീമിലേക്ക് കൊണ്ടുവന്ന താരമാണ് കാമറൂൺ ഗ്രീൻ. എന്നാൽ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാൻ ഓസ്ട്രേലിയക്കാരനായ ഓൾറൗണ്ടർക്ക് സാധിച്ചിട്ടില്ല. വരുന്ന സീസണിൽ ഗ്രീൻ കൂടുമാറ്റം നടത്തിയേക്കും. കെകെആർ ഗ്രീനിനെ ഒഴിവാക്കാനാണ് സാധ്യത കൂടുതൽ. ഗ്രീൻ ലേലത്തിലേക്കെത്തിയാൽ പല ടീമുകളും താൽപര്യം കാട്ടി രംഗത്തെത്തിയേക്കും.

അർഷ്ദീപ് സിങ്ങിനെ പഞ്ചാബ് കിങ്സ് ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകളുമുണ്ട്. ഈ സീസണിലും അർഷ്ദീപിനെ പഞ്ചാബ് നിലനിർത്തിയിരുന്നു. എന്നാൽ പ്രകടനം മോശമായെന്ന് മാത്രമല്ല അർഷ്ദീപിന്റെ ചില പ്രതികരണങ്ങൾ വലിയ വിവാദമാവുകയും ചെയ്തിരുന്നു. വർണ വിവേചനപരമായ ചില പ്രതികരണങ്ങൾ അർഷ്ദീപ് നടത്തിയത് വലിയ വിവാദമായിരുന്നു. അതുകൊണ്ടുതന്നെ അർഷ്ദീപ് പഞ്ചാബ് ടീമിൽ നിന്ന് പുറത്താകാൻ സാധ്യതകളേറെയാണ്.


RR vs MI IPL 2026: എന്തിന് വെെഭവിനെക്കൊണ്ട് അത് ചെയ്യിച്ചു? നിർണ്ണായക മത്സരത്തിൽ യുവതാരം ഫ്ളോപ്പ്; മുംബെെയോട് പതറിയതിന് കാരണമിതാ

നിക്കോളാസ് പുരാനാണ് മറ്റൊരു താരം. ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ വിൻഡീസ് കരുത്തായിരുന്നു നിക്കോളാസ് പുരാൻ . വലിയ പ്രകടനം അവകാശപ്പെടാൻ സാധിക്കുന്ന താരമാണ് പുരാൻ. എന്നാൽ ഈ സീസണിൽ തീർത്തും നിരാശപ്പെടുത്തി. പുരാനെ ലഖ്നൗ ഈ സീസണോടെ ഒഴിവാക്കാനുള്ള സാധ്യതയാണ് കൂടുതൽ. ക്യാപ്റ്റൻ ഋഷഭ് പന്ത് മോശം ഫോമിലാണെങ്കിലും അദ്ദേഹത്തെ ലഖ്നൗ ഒഴിവാക്കാൻ സാധ്യത കുറവാണ്.

ശിവം ദുബെയെ സിഎസ്കെ കെെവിടാനുള്ള സാധ്യതകൾ ഏറെയാണ്. മീഡിയം പേസ് ഓൾറൗണ്ടറായ ദുബെക്ക് നിലവാരത്തിനൊത്ത പ്രകടനം നടത്താൻ സാധിക്കുന്നില്ല. എംഎസ് ധോണി ഉണ്ടായിരുന്നപ്പോൾ ദുബെയെ ഫലപ്രദമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതിന് സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ ദുബെയെ മാറ്റി മികച്ചൊരു പേസ് ഓൾറൗണ്ടറെ സിഎസ്കെ നോട്ടമിടാൻ സാധ്യതയുണ്ട്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article