Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•10 May 2026, 5:29 p.m. IST
IPL 2026: വെെഭവ് സൂര്യവംശി ഈ സീസണിൽ ഗംഭീര ഫോമിലാണ് കളിക്കുന്നത്. രാജസ്ഥാന്റെ റൺവേട്ടക്കാരിൽ തലപ്പത്താണ് വെെഭവുള്ളത്. സെഞ്ചുറി പ്രകടനമടക്കം നടത്തി കെെയടി നേടാൻ വെെഭവിന് സാധിച്ചിട്ടുണ്ട്
ഹൈലൈറ്റ്:
- വെെഭവ് സൂര്യവംശി മികച്ച ഫോമിൽ
- ഗുജറാത്തിനെതിരേ കാമിയോ കാഴ്ചവെച്ചു
- വെെഭവ് വെെകാതെ ഇന്ത്യൻ ടീമിലേക്കെത്തും
ആശിഷ് നെഹ്റ, ശുഭ്മാൻ ഗിൽ, വെെഭവ് സൂര്യവംശി, മാത്യു ഹെയ്ഡൻ (Photo: AP, ANI)(ഫോട്ടോസ്- AP)ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ശ്രേയസിന് വെല്ലുവിളിയായി സഞ്ജു
വെെഭവിനെ പുറത്താക്കാനുള്ള തന്ത്രം ഗുജറാത്ത് ടെെറ്റൻസ് പരിശീലകനായ ആശിഷ് നെഹ്റയാണ് സിറാജിന് ഉപദേശിച്ചത്. തലക്കെറിയാൻ നെഹ്റ ഉപദേശിക്കുന്നതും പിന്നാലെ സിറാജിന്റെ ബൗൺസറിൽ വെെഭവ് പുറത്താവുന്നതുമാണ് കാണാനായത്. സിറാജിനെതിരേ വെെഭവ് തല്ലിത്തകർക്കാൻ തുടങ്ങിയപ്പോഴാണ് നെഹ്റയുടെ നിർണ്ണായക ഇടപെടൽ.
ഇത് ഫലം കാണുകയും ചെയ്തു. ഇതിന്റെ വീഡിയോയടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു. നെഹ്റയുടെ പരിശീലകനെന്ന നിലയിലെ ബുദ്ധിക്ക് എല്ലാവരും കെെയടിക്കുകയും ചെയ്തിട്ടുണ്ട്. മത്സര ശേഷം ഗുജറാത്ത് ടെെറ്റൻസ് ബാറ്റിങ് പരിശീലകനായ മാത്യു ഹെയ്ഡൻ വെെഭവിന് ചില ഉപദേശങ്ങൾ നൽകുകയും ചെയ്തു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വെെഭവിന്റെ പ്രകടനത്തെ ഹെയ്ഡൻ പ്രശംസിച്ചു.
വെെഭവിന്റെ ഭയമില്ലാത്ത ബാറ്റിങ് ശെെലി അത്ഭുതപ്പെടുത്തുന്നതാണെന്ന് പറഞ്ഞ ഹെയ്ഡൻ വെെഭവ് ശ്രദ്ധിക്കേണ്ടത് സ്ട്രെെക്ക് റേറ്റിൽ മാത്രമല്ലെന്നും ഉപദേശം നൽകുന്നു. 30ന് മുകളിൽ റൺസ് 300ന് മുകളിൽ സ്ട്രെെക്ക് റേറ്റിൽ നേടുന്നതുകൊണ്ട് മാത്രം 220ന് മുകളിലുള്ള വിജയലക്ഷ്യത്തെ മറികടക്കാനാവില്ല. കൂടുതൽ സമയം ക്രീസിൽ നിന്ന് ടീമിനെ വിജയിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നാണ് ഹെയ്ഡൻ നിർദേശിച്ചത്.
ചെറിയ കാമിയോകൾകൊണ്ട് ഇത്തരം മത്സരങ്ങൾ ജയിക്കാനാവില്ലെന്നും ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോഴാണ് താരമെന്ന നിലയിൽ കൂടുതൽ അംഗീകരിക്കപ്പെടുന്നതെന്നുമാണ് ഹെയ്ഡൻ പറയുന്നത്. വെെഭവിനെ സംബന്ധിച്ച് ഇപ്പോൾ ടീമിലുള്ളത് അത്തരമൊരു റോളല്ല. പവർപ്ലേയിൽ പരമാവധി റൺസ് നേടാനുള്ള സ്വാതന്ത്ര്യമാണ് വെെഭവിന് രാജസ്ഥാൻ റോയൽസ് നൽകുന്നത്.
ഇന്ത്യയുടെ ടി20 നായകസ്ഥാനം, സഞ്ജുവിന് അനുകൂലമായി 7 കാര്യങ്ങൾ, ശ്രേയസിന്റെ വില്ലനാകുന്നത് ഗൗതം ഗംഭീർ? തെളിവുകൾ ഇതാ
അതുകൊണ്ടുതന്നെ ആ റോൾ താരം നന്നായി ചെയ്യുന്നുമുണ്ട്. രാജസ്ഥാൻ റോയൽസിനൊപ്പം ഈ സീസണിൽ 11 മത്സരത്തിൽ നിന്ന് 440 റൺസ് വെെഭവ് നേടിക്കഴിഞ്ഞു. 40 ശരാശരിയും 236.55 സ്ട്രെെക്ക് റേറ്റുമുള്ള വെെഭവ് ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും നേടിക്കഴിഞ്ഞു. 38 ഫോറും 40 സിക്സുകളുമാണ് താരം പറത്തിയത്. ബൗളറുടെ വലുപ്പം നോക്കാതെ കടന്നാക്രമിക്കാൻ വെെഭവിന് സാധിക്കുന്നുണ്ട്.
അയർലൻഡിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യയുടെ ടി20 ടീമിലും വെെഭവ് അരങ്ങേറ്റം കാത്തിരിക്കുകയാണ്. എന്തായാലും വെെഭവിന്റെ സമീപകാലത്തെ പ്രകടനങ്ങൾ നോക്കുമ്പോൾ താരത്തിന് വലിയ ഭാവിയുണ്ട്. ഉത്തരവാദിത്തം ഏറ്റെടുത്ത് കളി ജയിപ്പിക്കുന്ന താരമായി മാറാനുള്ള പ്രതിഭ വെെഭവിനുണ്ടെന്ന് നിസംശയം പറയാം.








English (US) ·