Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•19 Apr 2026, 11:29 p.m. IST
IPL 2026: പഞ്ചാബ് കിങ്സ് തോൽവി അറിയാതെ മുന്നോട്ട് പോവുകയാണ്. ആറ് മത്സരത്തിൽ അഞ്ചിലും പഞ്ചാബ് വിജയിച്ചപ്പോൾ ഒരു മത്സരം മഴമൂലം ഫലം കാണാതെ ഉപേക്ഷിക്കുകയായിരുന്നു. ഇത്തവണ കിരീട പ്രതീക്ഷ സജീവമാക്കുകയാണ് പഞ്ചാബ്
ഹൈലൈറ്റ്:
- ശ്രേയസിന് കീഴിൽ പഞ്ചാബ് കുതിക്കുന്നു
- റെക്കോഡ് ബാറ്റിങ് പ്രകടനവുമായി പഞ്ചാബ്
- പ്രിയൻഷ് ആര്യ കളിയിലെ ടോപ് സ്കോറർ
പഞ്ചാബ് കിങ്സ്(ഫോട്ടോസ്- AP)സഞ്ജുവിൻ്റെ മിന്നൽ നീക്കം, അഭിഷേക് പുറത്ത്; ആരും പ്രതീക്ഷിക്കാത്ത പുറത്താകൽ
രണ്ടാം വിക്കറ്റിൽ 182 റൺസിന്റെ തകർപ്പൻ കൂട്ടുകെട്ടാണ് ഇവർ സൃഷ്ടിച്ചത്. പ്രിൻസ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. പ്രിയൻഷ് ആര്യ സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 37 പന്തിൽ നാല് ഫോറും ഒമ്പത് സിക്സും ഉൾപ്പെടെ 93 റൺസോടെയാണ് പ്രിയൻഷ് പുറത്തായത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് കാര്യമായ പ്രകടനം നടത്താനായില്ല. ആറ് പന്തിൽ അഞ്ച് റൺസെടുത്താണ് ശ്രേയസ് മടങ്ങിയത്.
മാർക്കസ് സ്റ്റോയിണിസ് 16 പന്തിൽ രണ്ട് വീതം സിക്സും ഫോറും ഉൾപ്പെടെ 29 റൺസെടുത്തപ്പോൾ നിഹാൽ വദേര 7 പന്തിൽ 13 റൺസാണ് നേടിയത്. ശശാങ്ക് സിങ് ആറ് പന്തിൽ ഒരു ഫോറും രണ്ട് സിക്സും ഉൾപ്പെടെ 17 റൺസ് നേടിയപ്പോൾ മാർക്കോ യാൻസൻ ഒരു റൺസെടുത്ത് പുറത്താവാതെ നിന്നു.
ഇതോടെ ഏഴ് വിക്കറ്റിന് 254 എന്ന ഗംഭീര ടോട്ടലിലേക്ക് പഞ്ചാബ് എത്തി. പ്രിൻസ് യാദവും മണിമാരൻ സിദ്ധാർത്ഥും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമിയും മൊഹ്സിൻ ഖാനും ഓരോ വിക്കറ്റും വീഴ്ത്തി. ഇതിൽ പ്രിൻസ് യാദവ് ഒഴികെ മറ്റെല്ലാവരും നന്നായി തല്ലുവാങ്ങി.
മറുപടിക്കിറങ്ങിയ ലഖ്നൗവിൽ നിന്ന് ജയിക്കാനുള്ള പ്രകടനം ഉണ്ടായില്ല. ഓപ്പണറായെത്തിയ ആയുഷ് ബദോനി 21 പന്തിൽ 35 റൺസെടുത്ത് മടങ്ങി. മിച്ചൽ മാർഷ് 28 പന്തിൽ 40 റൺസെടുത്താണ് പുറത്തായത്. 142.86 മാത്രമായിരുന്നു സ്ട്രെെക്ക് റേറ്റ്. ക്യാപ്റ്റൻ ഋഷഭ് പന്ത് വിജയപ്പിക്കാനുള്ള ശ്രമം നടത്തി. 23 പന്തിൽ ഒരു ഫോറും നാല് സിക്സും ഉൾപ്പെടെ 43 റൺസെടുത്ത് നിൽക്കവെ അർഷ്ദീപ് സിങ് പുറത്താക്കി. നിക്കോളാസ് പുരാനാണ് ഏറ്റവും നിരാശപ്പെടുത്തിയത്. 9 പന്തിൽ 9 റൺസെടുത്താൻ പുരാൻ മടങ്ങിയത്.
IPL 2026: സഞ്ജു പോലും ഇത് ചെയ്തിട്ടില്ല? അത്ഭുത സ്റ്റംപിങ്ങുമായി ജുറേൽ; സംഗക്കാരയെ അനുസ്മരിപ്പിക്കുന്ന നേട്ടം, വീഡിയോ വെെറൽ
എയ്ഡൻ മാർക്രമും മുകുൾ ചൗധരിയും തോൽവി ഭാരം കുറക്കാൻ ശ്രമിച്ചു. 22 പന്തിൽ 42 റൺസെടുത്ത എയ്ഡൻ മാർക്രം പുറത്തായി. മുകുൾ ചൗധരി 17 പന്തിൽ 21 റൺസോടെ പുറത്താവാതെ നിന്നു. ഇതോടെ 5 വിക്കറ്റിന് 200 എന്ന സ്കോറിലേക്കെത്താൻ ലഖ്നൗവിന് സാധിച്ചു. പഞ്ചാബിനായി മാർക്കോ യാൻസൻ രണ്ടും വിജയ് കുമാർ വെെശാഖ്, യുസ് വേന്ദ്ര ചഹാൽ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും പങ്കിട്ടു.








English (US) ·