IPL 2026: പഞ്ചാബിനെ പഞ്ചറാക്കി വെെഭവ് സൂര്യവംശി, വീണ്ടും ചരിത്ര നേട്ടത്തിൽ; ഇതുവരെ ആർക്കും സാധിക്കാത്ത റെക്കോഡിട്ടു

1 month ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam29 Apr 2026, 6:49 americium IST

IPL 2026: രാജസ്ഥാൻ റോയൽസ് പഞ്ചാബ് കിങ്സിന്റെ വിജയക്കുതിപ്പിന് പൂട്ടിട്ടിരിക്കുകയാണ്. തോൽവി അറിയാതെ മുന്നോട്ട് പോയ പഞ്ചാബിനെ ആറ് വിക്കറ്റിന് തകർത്ത രാജസ്ഥാൻ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കിയിരിക്കുകയാണ്

ഹൈലൈറ്റ്:

  • രാജസ്ഥാൻ മൂന്നാം സ്ഥാനത്ത്
  • പഞ്ചാബിന് സീസണിലെ ആദ്യ തോൽവി
  • വീണ്ടും മികവ് കാട്ടി വെെഭവ് സൂര്യവംശി
vaibhav sooryavanshiവെെഭവ് സൂര്യവംശി(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ വെെഭവ് സൂര്യവംശിയുടെ ബാറ്റിങ് വെടിക്കെട്ട് തുടരുകയാണ്. പഞ്ചാബ് കിങ്സിനെതിരേ കിടിലൻ പ്രകടനം കാഴ്ചവെച്ച വെെഭവ് 16 പന്തിൽ 43 റൺസെടുത്താണ് പുറത്തായത്. മൂന്ന് ഫോറും അഞ്ച് സിക്സും ഉൾപ്പെടെയാണ് വെെഭവിന്റെ കിടിലൻ പ്രകടനം. യശ്വസി ജയ്സ്വാളിനൊപ്പം വെെഭവ് നൽകിയ വെടിക്കെട്ട് തുടക്കം രാജസ്ഥാൻ റോയൽസിന്റെ ജയത്തിൽ നിർ‌ണ്ണായകമായും മാറി.ഇതോടെ ഈ സീസണിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് വീണ്ടും തലയിലെത്തിച്ച വെെഭവ് മറ്റൊരു ചരിത്ര റെക്കോഡിലേക്കും പേര് ചേർത്തിരിക്കുകയാണ്. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കുറവ് പന്തുകളിൽ നിന്ന് 400 റൺസ് നേടുന്ന താരമെന്ന നേട്ടമാണ് വെെഭവ് സ്വന്തം പേരിലാക്കിയത്. 167 പന്തുകളിൽ നിന്നാണ് വെെഭവ് ഈ നേട്ടത്തിലേക്കെത്തിയത്.

സൂപ്പറാക്കി നരെയ്ൻ, ലഖ്നൗവിന്റെ ചീട്ടുകീറി കെകെആർ; റിങ്കു സിങ്ങിന്റെ പോരാട്ട വീര്യത്തിന് കെെയടി


188 പന്തിൽ നിന്ന് ഈ നേട്ടത്തിലെത്തിയ ആൻഡ്രേ റസലിന്റെ റെക്കോഡാണ് വെെഭവ് മറികടന്നത്. അഭിഷേക് ശർമ 195 പന്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. നിക്കോളാസ് പുരാൻ 197 പന്തിലും ഗ്ലെൻ മാക്സ് വെൽ 200 പന്തിലും ഈ നേട്ടത്തിലെത്തി ഈ റെക്കോഡ് കണക്കിൽ വെെഭവിന് പിന്നാലെയുണ്ട്. 9 മത്സരത്തിൽ നിന്ന് 44.44 ശരാശരിയിൽ 400 റൺസാണ് വെെഭവ് നേടിയത്. ഇതിൽ ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറിയും ഉൾപ്പെടും.

ഈ സീസണിൽ മറ്റൊരു ടീമിനും സാധിക്കാത്ത നേട്ടത്തിലേക്കെത്തിക്കാൻ രാജസ്ഥാന് സാധിച്ചിരിക്കുകയാണ്. തോൽവി അറിയാതെ കുതിച്ച പഞ്ചാബ് കിങ്സിനെ രാജസ്ഥാൻ റോയൽസ് ആറ് വിക്കറ്റിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നാല് വിക്കറ്റിന് 222 റൺസെടുത്തപ്പോൾ രണ്ട് പന്തും ആറ് വിക്കറ്റും ബാക്കിയാക്കി രാജസ്ഥാൻ ജയിച്ച് കയറുകയായിരുന്നു. യശ്വസി ജയ്സ്വാൾ 27 പന്തിൽ 51 റൺസോടെ ഫോമിലേക്ക് മടങ്ങിയെത്തി.
Samayam MalayalamIPL 2026: പൃഥ്വി ഷായെ എന്തിന് തഴയുന്നു? ഓപ്പണിങ്ങിൽ വീണ്ടും തകർന്ന് ഡൽഹി; ആർസിബിക്കെതിരേ വൻ നാണക്കേട്
ഏഴ് ഫോറും ഒരു സിക്സുമാണ് ജയ്സ്വാൾ നേടിയത്. ദ്രുവ് ജുറേലിന് പ്രതീക്ഷിച്ച വെടിക്കെട്ട് നടത്താനായില്ല. 20 പന്തിൽ 16 റൺസാണ് ജുറേൽ നേടിയത്. റിയാൻ പരാഗ് ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. 16 പന്തിൽ രണ്ട് വീതം സിക്സും ഫോറും ഉൾപ്പെടെ 29 റൺസാണ് രാജസ്ഥാൻ ക്യാപ്റ്റൻ നേടിയത്. ഡൊനോവൻ ഫെരെയ്റയുടേയും ശുഭം ദുബെയുടേയും ബാറ്റിങ് പ്രകടനമാണ് രാജസ്ഥാന്റെ ജയത്തിൽ നിർണ്ണായകമായത്.

ഫെരെയ്റ 26 പന്തിൽ ആറ് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 52 റൺസെടുത്ത് ക്രീസിൽ തുടർന്നപ്പോൾ ശുഭം 12 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 31 റൺസോടെയും മികവ് കാട്ടി. ഇതോടെ രാജസ്ഥാൻ റോയൽസ് പഞ്ചാബിനെ കീഴടക്കുകയായിരുന്നു. രാജസ്ഥാൻ റോയൽസിന്റെ ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്കെത്താനും അവർക്കായി.

Vaibhav Sooryavanshi: പ്രഫുലിനോട് വീട്ടിയത് പ്രതികാരം, ഡക്കിന് പുറത്താക്കിയത് മാനസികമായി ബാധിച്ചു; തുറന്ന് പറഞ്ഞ് വെെഭവ് സൂര്യവംശി

ഇതുവരെ രാജസ്ഥാൻ ഒമ്പത് മത്സരത്തിൽ നിന്ന് ആറ് ജയമാണ് നേടിയത്. ഇതിൽ ആറ് മത്സരത്തിലും വ്യത്യസ്ത താരങ്ങളാണ് കളിയിലെ താരമായത് എന്നതാണ് എടുത്തു പറയേണ്ടത്. എന്തായാലും രാജസ്ഥാനെ സംബന്ധിച്ച് പഞ്ചാബിനെ തോൽപ്പിച്ചത് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article