Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•5 May 2026, 8:49 americium IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ പ്ലേ ഓഫ് പോരാട്ടത്തിലേക്കടുക്കവെ ആർക്കും കാര്യങ്ങൾ എളുപ്പമല്ലെന്ന് പറയാം. ആരൊക്കെ പ്ലേ ഓഫിലേക്കെത്തുമെന്ന് ഇപ്പോഴും പറയാനാവാത്ത അവസ്ഥയാണുള്ളത്
ഹൈലൈറ്റ്:
- പഞ്ചാബാണ് പോയിന്റ് പട്ടികയിൽ തലപ്പത്ത്
- മുംബെെക്കും ലഖ്നൗവിനും പ്രതീക്ഷ വേണ്ട
- രാജസ്ഥാനും ഹെെദരാബാദിനും നിർണ്ണായകം
ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ(ഫോട്ടോസ്- BCCL)നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും
ബാറ്റിങ്ങിലും ബൗളിങ്ങിലും കരുത്തുറ്റ നിരയുള്ള പഞ്ചാബിന് ഇപ്പോഴും ഉയർന്ന പ്ലേ ഓഫ് സാധ്യതയാണുള്ളത്. ശ്രേയസ് അയ്യർക്ക് കീഴിൽ പഞ്ചാബ് ഇത്തവണയും പ്ലേ ഓഫിലിടം നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം. ആർസിബിയാണ് രണ്ടാം സ്ഥാനത്തുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ആർസിബിക്ക് 9 മത്സരത്തിൽ നിന്ന് 12 പോയിന്റാണുള്ളത്. ഈ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ആർസിബിക്ക് സാധിക്കുന്നുണ്ട്. എന്നാൽ അവസാന മത്സരത്തിൽ ഗുജറാത്തിനോട് ആർസിബി തോറ്റു.
അഞ്ച് മത്സരങ്ങൾ ശേഷിക്കെ ആർസിബിക്കും ഉയർന്ന പ്ലേ ഓഫ് സാധ്യതയുണ്ട്. വിരാട് കോഹ്ലിയുടെ പ്രകടനം ആർസിബിക്ക് നിർണ്ണായകമാണ്. കോഹ്ലി ഫ്ളോപ്പാവുന്ന സാഹചര്യങ്ങളിൽ ആർസിബി പിന്നോട്ട് പോകുന്നതായാണ് കാണുന്നത്. ടോപ് ഓഡർ ഫ്ളോപ്പാവുമ്പോഴും മധ്യനിരക്ക് മികവ് കാട്ടാൻ സാധിക്കേണ്ടതാണ് ആർസിബി ശ്രദ്ധിക്കേണ്ട കാര്യങ്ങളിലൊന്ന്.
സൺറെെസേഴ്സ് ഹെെദരാബാദിന് 10 മത്സരത്തിൽ നിന്നാണ് 12 പോയിന്റുള്ളത്. തുടർച്ചയായി അഞ്ച് ജയം നേടിയ ഹെെദരാബാദിനെ അവസാന മത്സരത്തിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് തട്ടകത്തിൽ തോൽപ്പിച്ചത് ഓറഞ്ച് പടക്ക് തിരിച്ചടിയായി മാറി. ഇനിയുള്ള നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയമെങ്കിലും ഹെെദരാബാദിന് നേടാനായേലെ പ്ലേ ഓഫിൽ സീറ്റ് സുരക്ഷിതമാക്കാൻ സാധിക്കൂ. നിലവിലെ ഫോമിൽ ഹെെദരാബാദും പ്ലേ ഓഫിൽ കടന്ന് കൂടാനാണ് സാധ്യത.
റിയാൻ പരാഗ് നയിക്കുന്ന രാജസ്ഥാൻ റോയൽസിന് 10 മത്സരത്തിൽ നിന്ന് 12 പോയിന്റാണുള്ളത്. നാല് മത്സരങ്ങൾ ശേഷിക്കെ രാജസ്ഥാനും തുടർ ജയങ്ങൾ അത്യാവശ്യമാണ്. രാജസ്ഥാന്റെ അവസാന ആറ് മത്സരങ്ങൾ നോക്കുമ്പോൾ നാല് തോൽവിയും രണ്ട് ജയവുമാണുള്ളതെന്നത് ടീമിന് ആശങ്കയുണ്ടാക്കുന്നു. വെെഭവ് സൂര്യവംശിയും യശ്വസി ജയ്സ്വാളും ഫ്ളോപ്പായാൽ അത് രാജസ്ഥാനെ പ്രതികൂലമായി ബാധിക്കുകയാണ്. അതുകൊണ്ടുതന്നെ ഇവരുടെ ഫോം വളരെ നിർണ്ണായകമാണ്.
IPL 2026: തോൽവി അറിയാതെ 7 മത്സരം, ഇപ്പോൾ 2 തുടർ തോൽവി; പഞ്ചാബ് ഭയക്കേണ്ടത് ആ പ്രശ്നം; ശ്രേയസും സംഘവും സൂക്ഷിക്കണം
10 മത്സരത്തിൽ നിന്ന് 12 പോയിന്റോടെയാണ് ഗുജറാത്ത് ടെെറ്റൻസ് അഞ്ചാം സ്ഥാനത്ത് നിൽക്കുന്നത്. ഗുജറാത്ത് നിശബ്ദ പോരാളികളാണ്. ഇത്തവണയും മികച്ച തന്ത്രങ്ങളോടെ മുന്നോട്ട് പോകാൻ അവർക്കാവുന്നു. സീസണിൽ ആദ്യ രണ്ട് മത്സരവും തോറ്റ് തുടങ്ങിയ ഗുജറാത്ത് അവസാന മൂന്ന് മത്സരവും ജയിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഇതേ കുതിപ്പ് തുടർന്നാൽ പ്ലേ ഓഫ് സാധ്യത സജീവം.
ആറാം സ്ഥാനത്തുള്ള സിഎസ്കെയ്ക്ക് 9 മത്സരത്തിൽ നിന്ന് 8 പോയിന്റാണുള്ളത്. ഡൽഹി ക്യാപിറ്റൽസ്, കെകെആർ, ടീമുകൾക്കും ഇതേ പോയിന്റ് തന്നെയാണുള്ളത്. മൂന്ന് ടീമുകൾക്കും അഞ്ച് മത്സരങ്ങളിൽ തുടർ ജയം നേടാനായാൽ പ്ലേ ഓഫ് സാധ്യതയുണ്ട്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ അതൊട്ടും എളുപ്പമാവില്ല. മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിച്ചാവും ഈ ടീമുകളുടെ വിധി തീരുമാനിക്കപ്പെടുക. 10 മത്സരത്തിൽ നിന്ന് ആറ് പോയിന്റുള്ള മുംബെെ ഇന്ത്യൻസിനും 9 മത്സരത്തിൽ നിന്ന് നാല് പോയിന്റുള്ള ലഖ്നൗ സൂപ്പർ ജയ്ന്റ്സിനും പ്ലേ ഓഫ് പ്രതീക്ഷ വേണ്ടെന്ന് തന്നെ വിലയിരുത്താം.








English (US) ·