IPL 2026: പഞ്ചാബിന്റെ ഫീൽഡിങ് ദുരന്തം; കെെവിട്ട ക്യാച്ചുകൾ നിരവധി, ഹെെദരാബാദിനെതിരേ ഒന്നും രണ്ടും പിഴവുകളല്ല, കണക്കുകളിതാ

3 weeks ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam6 May 2026, 9:22 p.m. IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ടീമാണ് പഞ്ചാബ് കിങ്സ്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാൻ പഞ്ചാബിന് സാധിക്കുമ്പോഴും ടീമിന്റെ ബൗളിങ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്

ഹൈലൈറ്റ്:

  • ഫീൽഡിങ്ങിൽ ദുരന്തമായി പഞ്ചാബ് കിങ്സ്
  • ഹെെദരാബാദ് 4 വിക്കറ്റിന് 235 റൺസ് നേടി
  • ഇഷാൻ കിഷന് മൂന്ന് ലെെഫാണ് ലഭിച്ചത്
shashank singh, ishan kishan, heinrich kalssenഇഷാൻ കിഷൻ, ഹെൻ റിച്ച് ക്ലാസൻ, ശശാങ്ക് സിങ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ കരുത്തരുടെ നിരയാണ് പഞ്ചാബ് കിങ്സ് . പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി മുന്നേറുന്ന പഞ്ചാബ് കിങ്സിന്റെ ബാറ്റിങ്ങും ബൗളിങ്ങും മികച്ചതാണ്. എന്നാൽ ടീമിനെ പിന്നോട്ടടിക്കുന്നത് ഫീൽഡിങ് പ്രകടനമാണ്. പ്രധാനപ്പെട്ട പല താരങ്ങളടക്കം ഇതിനോടകം നിരവധി ക്യാച്ചവസരങ്ങളും ഫീൽഡിങ് പിഴവുകളുമാണ് പഞ്ചാബ് വരുത്തിയിരിക്കുന്നത്.സൺറെെസേഴ്സ് ഹെെദരാബാദിനെതിരേയും പഞ്ചാബിന്റെ ഫീൽഡിങ് പ്രകടനം തീർത്തും നിരാശപ്പെടുത്തി. തുടക്കത്തിലേ ഹെെദരാബാദിനെ പൂട്ടാൻ ലഭിച്ച സുവർണ്ണാവസരങ്ങളെല്ലാം പഞ്ചാബിന്റെ മോശം ഫീൽഡിങ് കാരണം നഷ്ടപ്പെടുത്തിയെന്ന് പറയാം. ഇഷാൻ കിഷൻ ഒമ്പത് റൺസിൽ നിൽക്കവെ ക്യാച്ചവസരം ലഭിച്ചതാണ്. ലോക്കി ഫെർഗൂസന്റെ പന്തിൽ ഡീപ് സ്ക്വയർ ലെഗിലേക്ക് കളിച്ച ഇഷാനെ അനായാസം കെെയിലാക്കാൻ കൂപ്പർ കൊണോലിക്ക് അവസരം ലഭിച്ചു.

നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും


പക്ഷെ ക്യാച്ച് കെെവിട്ടു. ഒമ്പതാം ഓവറിൽ ശശാങ്ക് സിങ് ങിന്റെ പിഴവിൽ ഹെൻ റിച്ച് ക്ലാസനും രക്ഷപെട്ടു. യുസ് വേന്ദ്ര ചഹാലെറിഞ്ഞ ഓവറിലെ നാലാം പന്തിൽ ക്ലാസന്റെ ഷോട്ട് ഡീപ് ബാക്ക് യാർഡ് സ്ക്വയർ ലെഗിൽ ക്യാച്ചവസരമായി മാറി. എന്നാൽ ശശാങ്ക് സിങ് വീണ്ടും ക്യാച്ച് കെെവിട്ടു. ഒമ്പത് റൺസിൽ ക്ലാസനെ പുറത്താക്കാനുള്ള അവസരമാണ് നഷ്ടമാക്കിയത്. ഈ സീസണിൽ ശശാങ്ക് സിങ് കെെവിടുന്ന നാലാമത്തെ ക്യാച്ചാണിത്. 11ാം ഓവറിൽ വീണ്ടും ക്യാച്ചവസരം.

18 റൺസിൽ നിൽക്കവെയാണ് ഇഷാനെ പുറത്താക്കാൻ വീണ്ടും അവസരം ലഭിച്ചത്. ചഹാലിന്റെ ഓവറിലെ രണ്ടാം പന്തിൽ ഇഷാന്റെ ഷോട്ട് ഡീപ് ബാക്ക് യാർഡ് സ്ക്വയർ ലെഗിലേക്ക്. ഇത്തവണ ലോക്കി ഫെർഗൂസനാണ് ക്യാച്ച് നഷ്ടപ്പെടുത്തിയത്. ഇതേ ഓവറിലെ അവസാന പന്തിൽ വീണ്ടും അവസരം. ചഹാലിനെ ക്രീസിൽ നിന്ന് കയറിക്കളിച്ച ഇഷാനെ സ്റ്റംപിങ്ങിലൂടെ പുറത്താക്കാൻ വിക്കറ്റ് കീപ്പർ പ്രഭ്സിംറാൻ സിങ്ങിന് അവസരം ലഭിച്ചു.
Samayam MalayalamIPL 2026: ധോണി ചെയ്തത് സഞ്ജു ആവർത്തിക്കുന്നു, ഇനി സിഎസ്കെയുടെ 'തലെെവ', ചേട്ടൻ ടീമിന്റെ നട്ടെല്ലെന്ന് റുതുരാജ് ​ഗെയ്ക് വാദ്
പക്ഷെ പന്ത് കെെയിലാക്കി സ്റ്റംപ് ചെയ്യാൻ പ്രഭ്സിംറാന് സാധിക്കാതെ പോയി. ഈ ക്യാച്ചുകളെല്ലാം മുതലാക്കിയിരുന്നെങ്കിൽ ഹെെദരാബാദിനെ തുടക്കത്തിലേ വിറപ്പിക്കാനും മത്സരത്തിന്റെ ആധിപത്യം നേടാനും പഞ്ചാബിന് സാധിക്കുമായിരുന്നു. ദൗർഭാഗ്യവശാൽ അതിന് സാധിക്കാതെ പോയി. മൂന്ന് ലെെഫ് ലഭിച്ച ഇഷാൻ കിഷൻ 32 പന്തിൽ 55 റൺസെടുത്താണ് പുറത്തായത്. രണ്ട് ഫോറും നാല് സിക്സും താരം നേടി. അർഷ്ദീപ് സിങ്ങിന്റെ പന്തിൽ സൂര്യൻഷ് ഷെഡ്ജെയുടെ ക്യാച്ചിലാണ് ഇഷാൻ പുറത്തായത്.

Sanju Samson: സെഞ്ചുറി നേടാമായിരുന്നു, പക്ഷെ എന്തുകൊണ്ട് അതിന് ശ്രമിച്ചില്ല? സഞ്ജു പറഞ്ഞത് കേട്ടോ, ചേട്ടൻ അല്ലാതെ മറ്റാരിത് ചെയ്യും

ഒമ്പത് റൺസിൽ പുറത്താവേണ്ടിയിരുന്ന ക്ലാസൻ 43 പന്തിൽ 69 റൺസെടുത്ത് ഓവറിലെ അവസാന പന്തിലാണ് മടങ്ങിയത്. മൂന്ന് ഫോറും നാല് സിക്സും താരം പറത്തി. നാല് വിക്കറ്റിന് 235 എന്ന മികച്ച ടോട്ടലിലേക്ക് എത്താനും ഹെെദരാബാദിനായി. ക്ലാസന്റേയും ഇഷാന്റേയും ക്യാച്ചവസരം മുതലാക്കിയിരുന്നെങ്കിൽ ചെറിയ സ്കോറിലേക്ക് ഹെെദരാബാദിനെ ഒതുക്കാൻ ഒരു പക്ഷെ പഞ്ചാബിന് സാധിക്കുമായിരുന്നു. പക്ഷെ മോശം ഫീൽഡിങ് ടീമിനെ ചതിച്ചുവെന്ന് തന്നെ പറയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article