IPL 2026: പഞ്ചാബിന്റെ രക്ഷകനായി കൊണോലി, ​ഗുജറാത്ത് ടെെറ്റൻസ് പൊരുതി തോറ്റു, ബാറ്റിങ്ങിലെ പിഴവ് തിരിച്ചടിയായി

2 months ago 10

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam31 Mar 2026, 11:30 p.m. IST

IPL 2026: ​ഗുജറാത്ത് ടെെറ്റൻസിന്റെ ബാറ്റിങ് നിരക്ക് ആദ്യ മത്സരത്തിൽ പ്രതീക്ഷിച്ച നിലവാരം കാട്ടാൻ സാധിച്ചില്ല. 150 സ്ട്രെെക്ക് റേറ്റിൽ പോലും കളിക്കാൻ ആരുമില്ലെന്നതാണ് ​ഗുജറാത്ത് ആരാധകരെ നിരാശപ്പെടുത്തിയത്

ഹൈലൈറ്റ്:

  • ശുഭ്മാൻ ഗില്ലിന്റെ പ്രകടനം നിരാശപ്പെടുത്തി
  • ഗുജറാത്ത് ബാറ്റിങ് നിരക്ക് മികവ് കാട്ടാനായില്ല
  • മികവ് കാട്ടി പ്രസിദ്ധ് കൃഷ്ണ
cooper connllyകൂപ്പർ കൊണോലി(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ നാലാം മത്സരത്തിൽ ഗുജറാത്ത് ടെെറ്റൻസിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിങ്സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റിന് 162 റൺസെടുത്തപ്പോൾ‌ അഞ്ച് പന്തും മൂന്ന് വിക്കറ്റും ബാക്കിയാക്കി ജയിക്കാൻ പഞ്ചാബിന് സാധിച്ചു. അരങ്ങേറ്റാക്കാരനായ കൂപ്പർ കൊണോലിയുടെ (44 പന്തിൽ 72) ബാറ്റിങ്ങാണ് പഞ്ചാബിനെ രക്ഷിച്ചത്. അഞ്ച് വീതം സിക്സും ഫോറും കൊണോലി പറത്തി പുറത്താവാതെ നിന്നു. സേവ്യർ ബാർട്ട്ലെറ്റ് 5 പന്തിൽ 11 റൺസോടെ നിർണ്ണായക കാമിയോ കാഴ്ചവെച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന്റെ തുടക്കം പ്രതീക്ഷിച്ചപോലെയായില്ല. വെടിക്കെട്ട് തുടക്കം നൽകിയിരുന്ന സായ് സുദർശൻ ആദ്യം പുറത്തായി. 11 പന്തിൽ 13 റൺസെടുത്ത സായ് സുദർശനെ മാർക്കോ യാൻസനാണ് പുറത്താക്കിയത്. രണ്ട് ബൗണ്ടറികളാണ് താരത്തിന് നേടാനായത്. 118.18 സ്ട്രെെക്ക് റേറ്റിലാണ് സായ് സുദർശൻ‌ കളിച്ചത്. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് കാര്യമായ പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.

ധോണി ഇല്ലെങ്കിൽ ചെന്നൈയ്ക്ക് സംഭവിക്കുന്നത് ഞെട്ടിക്കുന്ന പരാജയങ്ങൾ


27 പന്തിൽ ആറ് ഫോറുൾപ്പെടെ 39 റൺസെടുത്താണ് ഗിൽ മടങ്ങിയത്. 144.44 ആയിരുന്നു ഗില്ലിന്റെ പ്രഹര ശേഷി. യുസ് വേന്ദ്ര ചഹാലാണ് ഗില്ലിനെ പുറത്താക്കിയത്. ഗ്ലെൻ ഫിലിപ്സിന് വലിയ സ്കോറിലേക്ക് ഉയരാൻ സാധിച്ചില്ല. 17 പന്തിൽ 25 റൺസാണ് ഫിലിപ്സിന് നേടാനായത്. ഓരോ സിക്സും ഫോറുമാണ് ഗിൽ നേടിയത്. ജോസ് ബട്ലർ‌ക്കും അതിവേഗം റൺസുയർത്താൻ സാധിക്കാതെ പോയി.

ടി20 ലോകകപ്പിൽ മോശം ഫോമിലായിരുന്ന ബട്ലർ ഗുജറാത്തിനായി 33 പന്തിൽ 38 റൺസാണ് നേടിയത്. മൂന്ന് ഫോറും 2 സിക്സുമാണ് ബട്ലർ നേടിയത്. വാഷിങ്ടൺ സുന്ദർ ടെസ്റ്റ് ഇന്നിങ്സ് കാഴ്ചവെച്ചാണ് പുറത്തായത്. 16 പന്തിൽ 2 ഫോറടക്കം 18 റൺസാണ് വാഷിങ്ടൺ നേടിയത്.
Samayam MalayalamIPL 2026: ​ഗില്ലിന്റെ വെല്ലുവിളി പാഴ്വാക്കായി, പഞ്ചാബിനെതിരേ പവറില്ലാതെ ​ജിടി ക്യാപ്റ്റൻ; ഈ പ്രകടനംകൊണ്ട് ഇന്ത്യൻ ടി20 ടീമിലിടം പ്രതീക്ഷിക്കേണ്ട
വെടിക്കെട്ട് ഫിനിഷർ ഷാരൂഖ് ഖാൻ നാല് റൺസെടുത്ത് പുറത്തായി. രാഹുൽ തെവാത്തിയ 10 പന്തിൽ 11 റൺസോടെ ക്രീസിൽ തുടർന്നു. ഇതോടെ 20 ഓവറിൽ ആറ് വിക്കറ്റിന് 162 എന്ന സ്കോറിലേക്കെത്താൻ ഗുജറാത്തിനായി. പഞ്ചാബിനായി വിജയകുമാർ വെെശാഖ് മൂന്നും യുസ് വേന്ദ്ര ചഹാൽ രണ്ടും മാർക്കോ യാൻസൻ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ പഞ്ചാബ് കിങ്സിന്റെ തുടക്കം പാളി. വെടിക്കെട്ട് ഓപ്പണറായ പ്രിയൻഷ് ആര്യ എട്ട് പന്തിൽ ഏഴ് റൺസെടുത്ത് മടങ്ങി. കഗിസോ റബാഡയാണ് പ്രിയൻഷിനെ പുറത്താക്കിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ പ്രഭ്സിംറാൻ സിങ്ങും കൂപ്പർ കൊണോലിയും ചേർന്ന് റൺസുയർത്തി. തല്ലിത്തകർത്ത പ്രഭ്സിംറാൻ 24 പന്തിൽ 1 ഫോറും 4 സിക്സും ഉൾപ്പെടെ 37 റൺസെടുത്ത് പുറത്തായി.
ഹോങ്കോങ്ങിനെ പൂട്ടി നീലപ്പട, കൊച്ചിയിൽ ഇന്ത്യയുടെ വിജയ ഗാഥ; ഏഷ്യൻ കപ്പ് ക്വാളിഫയറിലെ ആശ്വാസ ജയം
റാഷിദ് ഖാനാണ് പ്രഭ്സിംറാനെ പൂട്ടിയത്. ക്യാപ്റ്റൻ ശ്രേയസ് അയ്യർ രണ്ട് തുടർ സിക്സുകൾ ഉൾപ്പെടെ പറത്തി പ്രതീക്ഷ നൽകി. എന്നാൽ 11 പന്തിൽ 18 റൺസ് നേടിയ ശ്രേയസിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. മഴ ഒരുവശത്ത് ചാറിയത് ബൗളിങ് നിരക്ക് കാര്യങ്ങൾ ദുഷ്കരമാക്കി. നിഹാൽ വദേര കാര്യമായ പ്രകടനം നടത്താതെ പുറത്തായി. ആറ് പന്തിൽ മൂന്ന് റൺസെടുത്ത വദേരയെ വാഷിങ്ടൺ സുന്ദറാണ് പുറത്താക്കിയത്.

ശശാങ്ക് സിങ്ങും പെട്ടെന്ന് പുറത്തായതോടെ പഞ്ചാബ് സമ്മർദ്ദത്തിലായി. അഞ്ച് പന്തിൽ 4 റൺസെടുത്ത ശശാങ്കിനെ പ്രസിദ്ധ് കൃഷ്ണയാണ് മടക്കിയത്. മാർക്കസ് സ്റ്റോയിണിസിനെ (0) പ്രസിദ്ധ് ഡക്കിനും മടക്കിയതോടെ കളി പഞ്ചാബ് സമ്മർദ്ദത്തിലായി. 83ന് 2 എന്ന നിലയിൽ നിന്ന് 118ന് 6 എന്ന നിലയിലേക്ക് പഞ്ചാബ് തകർന്നു.

എന്നാൽ കൂപ്പർ കൊണോലിയും മാർക്കോ യാൻസനും ചേർന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുമെന്ന് തോന്നിച്ചു. എന്നാൽ 10 പന്തിൽ 9 റൺസെടുത്ത മാർക്കോ യാൻസനെ അശോക് ശർമ പുറത്താക്കിയതോടെ മത്സരം വീണ്ടും മുറുകി. എന്നാൽ സേവ്യർ ബാർട്ട്ലെറ്റും കണോലിയും ചേർന്ന് പഞ്ചാബിനെ വിജയത്തിലേക്കെത്തിച്ചു.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article