Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•18 May 2026, 8:05 americium IST
IPL 2026: രാജസ്ഥാൻ റോയൽസും പഞ്ചാബ് കിങ്സും ഇത്തവണ ഏറ്റവും ആദ്യം പ്ലേ ഓഫിലേക്കെത്തുമെന്ന് കരുതിയ ടീമുകളാണ്. എന്നാൽ ഈ രണ്ട് ടീമുകൾക്കും പ്രതീക്ഷിച്ച പ്രകടനമല്ല അവസാന സമയത്ത് കാഴ്ചവെക്കാനാകുന്നത്
ഹൈലൈറ്റ്:
- സിഎസ്കെ നിലവിൽ ആറാം സ്ഥാനത്താണ്
- സഞ്ജുവിന്റെ ഫോം സിഎസ്കെയ്ക്ക് നിർണ്ണായകം
- ആർസിബി പ്ലേ ഓഫിൽ സീറ്റുറപ്പിച്ചു
ചെന്നെെ സൂപ്പർ കിങ്സ്(ഫോട്ടോസ്- ANI)ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക
പ്ലേ ഓഫിലേക്കെത്താൻ 44.9% സാധ്യതയാണ് ഇപ്പോൾ സിഎസ്കെയ്ക്കുള്ളത്. രണ്ടാം സ്ഥാനത്തേക്കെത്താനുള്ള സാധ്യത സിഎസ്കെയ്ക്ക് 25% ആണുള്ളത്. 12 മത്സരത്തിൽ നിന്ന് 12 പോയിന്റോടെ ആറാം സ്ഥാനത്താണ് നിലവിൽ സിഎസ്കെ. 0.027 ആണ് നെറ്റ് റൺറേറ്റ്. സൺറെെസേഴ് ഹെെദരാബാദിനെതിരേ സ്വന്തം തട്ടകത്തിലും ഗുജറാത്തിനെതിരേ അഹമ്മദാബാദിലുമാണ് ഇനി സിഎസ്കെയ്ക്ക് മത്സരമുള്ളത്.
ഇന്നത്തെ മത്സരത്തിൽ സിഎസ്കെയ്ക്ക് എന്ത് വിലകൊടുത്തും വമ്പൻ ജയം നേടിയെടുക്കേണ്ടതായുണ്ട്. ഹെെദരാബാദ് നിസാരക്കാരുടെ നിരയല്ല. പ്ലേ ഓഫ് സീറ്റിലേക്കെത്താൻ ഹെെദരാബാദിനും വിജയം അനിവാര്യമാണ്. അതുകൊണ്ടുതന്നെ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്. സിഎസ്കെയെ സംബന്ധിച്ച് സഞ്ജു സാംസണിന്റേയും റുതുരാജ് ഗെയ്ക് വാദിന്റേയും പ്രകടനം വളരെ നിർണ്ണായകമാണ്.
രണ്ട് പേരും ഫോമിലേക്കെത്തിയാൽ സിഎസ്കെയ്ക്ക് ജയം പ്രയാസമായിരിക്കില്ല. ഹെെദരാബാദിനോട് സീസണിലെ ആദ്യ നേർക്കുനേർ പോരാട്ടത്തിൽ സിഎസ്കെ തോറ്റിരുന്നു. ഗുജറാത്ത് ടെെറ്റൻസിനോടും ആദ്യ മത്സരത്തിൽ തോൽവി നേരിട്ടതാണ്. അതുകൊണ്ടുതന്നെ രണ്ടാം പാദത്തിൽ രണ്ട് ടീമിനേയും വീഴ്ത്തണമെങ്കിൽ സിഎസ്കെയ്ക്ക് നന്നായി വിയർക്കേണ്ടി വരും.
ഗുജറാത്തിന് ഒരു ജയം അകലെ പ്ലേ ഓഫിൽ സീറ്റുറപ്പിക്കാം. നിലവിൽ 13 മത്സരത്തിൽ നിന്ന് 16 പോയിന്റാണ് ഗുജറാത്തിനുള്ളത്. ഹെെദരാബാദിന് രണ്ട് മത്സരത്തിലും ജയിച്ചാലെ 18 പോയിന്റിലേക്കെത്താൻ സാധിക്കൂ. പഞ്ചാബിന്റെ പ്ലേ ഓഫ് പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചുവെന്ന് തന്നെ പറയാം. ശേഷിക്കുന്ന ഒരു മത്സരത്തിൽ ജയിച്ചാലും പരമാവധി 15 പോയിന്റിലേക്കെത്താനെ പഞ്ചാബിന് സാധിക്കൂ.
RCB vs PBKS IPL 2026: ആർസിബി പ്ലേ ഓഫിൽ, 11 വർഷത്തിന് ശേഷം പഞ്ചാബ് നാണക്കേടിന്റെ റെക്കോഡിൽ; ശ്രേയസിന് കനത്ത തിരിച്ചടി
രാജസ്ഥാൻ റോയൽസിന് ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ ജയിച്ചാൽ 16 പോയിന്റിലേക്കെത്താൻ സാധിക്കും. ഡൽഹിക്ക് ഒരു മത്സരം മാത്രം ബാക്കി നിൽക്കെ പരമാവധി 14 പോയിന്റാണ് നേടാനാവുക. അതുകൊണ്ടുതന്നെ ഡൽഹിക്ക് പ്ലേ ഓഫ് കടുപ്പമാണ്. രണ്ട് മത്സരം ശേഷിക്കെ 15 പോയിന്റുള്ള കെകെആറിനും പ്ലേ ഓഫിലേക്കെത്തുക ഇനി പ്രയാസമായിരിക്കും.
സിഎസ്കെ എല്ലാവരേയും ഞെട്ടിച്ച് പ്ലേ ഓഫിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്കെയ്ക്ക് പരിക്കുകൾ വലിയ തിരിച്ചടി നൽകുന്നുണ്ടെങ്കിലും ഈ വെല്ലുവിളിയെ മറികടന്ന് പ്ലേ ഓഫിലേക്കെത്താൻ ടീമിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.








English (US) ·