Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•17 Apr 2026, 11:26 p.m. IST
IPL 2026: ഈ സീസണിലെ ഐപിഎല്ലിൽ കെകെആറിന് തൊട്ടതെല്ലാം പിഴക്കുകകയാണ്. അഞ്ചാം തോൽവി നേരിട്ട കെകെആറിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണെന്ന് പറയാം.
ഹൈലൈറ്റ്:
- ഡെത്തോവറിൽ കെകെആർ നിരാശപ്പെടുത്തി
- കാമറൂൺ ഗ്രീൻ ഫിഫ്റ്റി നേടി
- ഗോൾഡൻ ഡക്കായി അജിൻക്യ രഹാനെ
ശുഭ്മാൻ ഗിൽ, സായ് സുദർശൻ(ഫോട്ടോസ്- AP)കോഹ്‌ലിയെയും ഗെയ്‌ലിനെയും പിന്നിലാക്കി ബാബർ കുതിക്കുന്നു; ടി20യിൽ ചരിത്ര റെക്കോഡുമായി പാക് താരം
മൂന്നാം നമ്പറിലെത്തിയ യുവതാരം അൻകൃഷ് രഘുവംശിയേയും റബാഡ പുറത്താക്കി. പവർപ്ലേയിൽ മൂന്ന് വിക്കറ്റിന് 37 എന്ന മോശം നിലയിലായിരുന്നു കെകെആർ. റോവ്മാൻ പവലും കാമറൂൺ ഗ്രീനും ചേർന്ന് കെകെആറിനെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചു. 20 പന്തിൽ രണ്ട് വീതം സിക്സും ഫോറും ഉൾപ്പെടെ 27 റൺസെടുത്ത പവലിനെ അശോക് ശർമ പുറത്താക്കി.
കെകെആറിന്റെ മധ്യനിരയിൽ ആരും ഉത്തരവാദിത്തം കാട്ടിയില്ല. അനുകുൽ റോയ് ഏഴ് റൺസെടുത്ത് മടങ്ങിയപ്പോൾ വെടിക്കെട്ട് താരം റിങ്കു സിങ് ഒരു റൺസെടുത്താണ് മടങ്ങിയത്. രമൺദീപ് സിങ് പ്രതീക്ഷ നൽകിയെങ്കിലും എട്ട് പന്തിൽ 17 റൺസാണ് നേടാനായത്. സുനിൽ നരെയ്ൻ അഞ്ച് പന്ത് നേരിട്ട് ഡക്കിന് പുറത്തായി. ഒരുവശത്ത് പിടിച്ചുനിന്ന ഗ്രീൻ അർധ സെഞ്ചുറി നേടി.
കാർത്തിക് ത്യാഗി റണ്ണൗട്ടായി പുറത്തായപ്പോൾ ഓവറിലെ അവസാന പന്തിൽ ഗ്രീനും പുറത്തായി. 55 പന്തിൽ ഏഴ് ഫോറും നാല് സിക്സും ഉൾപ്പെടെ 79 റൺസാണ് ഗ്രീൻ നേടിയത്. 20 ഓവറിൽ 180 റൺസാണ് കെകെആറിന് നേടാനായത്. കഗിസോ റബാഡ മൂന്നും സിറാജും അശോകും രണ്ട് വിക്കറ്റുകളും പ്രസിദ്ധും റാഷിദും ഓരോ വിക്കറ്റുകളും ഗുജറാത്തിനായി വീഴ്ത്തി.
മറുപടിക്കിറങ്ങിയ ആതിഥേയരായ ഗുജറാത്ത് ടെെറ്റൻസ് അതിവേഗം റൺസുയർത്താനാണ് ശ്രമിച്ചത്. സായ് സുദർശനും ശുഭ്മാൻ ഗില്ലും ചേർന്ന് ഓപ്പണിങ്ങിൽ 57 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 16 പന്തിൽ ഒരു സിക്സും ഫോറും പറത്തിയ സായ് സുദർശനെ സുനിൽ നരെയ്ൻ പുറത്താക്കി. 10 റൺറേറ്റിന് മുകളിൽ സ്കോർ ഉയർത്താനാണ് ഗുജറാത്ത് ശ്രമിച്ചത്. ജോസ് ബട്ലർ പ്രതീക്ഷ നൽകിയെങ്കിലും വലിയ സ്കോറിലേക്കുയർന്നില്ല.
IPL 2026: ഇത് മുംബെെ ഇന്ത്യൻസാണ്, ഹാർദിക്കിനെക്കൊണ്ടാവില്ല; രോഹിത് ശർമയെ വീണ്ടും ക്യാപ്റ്റനാക്കണമെന്ന് മനോജ് തിവാരി
15 പന്തിൽ രണ്ട് വീതം സിക്സും ഫോറും പറത്തി 25 റൺസെടുത്ത് ബട്ലർ മടങ്ങി. വരുൺ ചക്രവർത്തിക്കാണ് വിക്കറ്റ്. കെകെആറിനായി 100 വിക്കറ്റുകൾ പൂർത്തിയാക്കാനും വരുണ് സാധിച്ചു. ഒരുവശത്ത് ശുഭ്മാൻ ഗിൽ ആക്രമിച്ചപ്പോൾ വാഷിങ്ടൺ സ്ട്രെെക്ക് കെെമാറി പിന്തുണ നൽകി. എന്നാൽ 13 പന്തിൽ 13 റൺസെടുത്ത വാഷിങ്ടണിനെ വരുൺ പുറത്താക്കി.
ശുഭ്മാൻ ഗിൽ സെഞ്ചുറി നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും 50 പന്തിൽ 86 റൺസെടുത്ത് പുറത്തായി. എട്ട് ഫോറും നാല് സിക്സും നേടിയ ഗില്ലിനെ വെെഭവ് അറോറയാണ് പുറത്താക്കിയത്. അവസാന ഓവറിൽ ഗുജറാത്തിന് ജയിക്കാൻ അഞ്ച് റൺസായിരുന്നു വേണ്ടിയിരുന്നത്. പന്തെറിയാനെത്തിയ രമൺദീപ് സിങ് ആദ്യ പന്തിൽ ഗ്ലെൻ ഫിലിപ്സിനെ പുറത്താക്കി. 16 പന്തിൽ 19 റൺസാണ് ഫിലിപ്സ് നേടിയത്. എന്നാൽ രാഹുൽ തെവാത്തിയയും (7) ഷാരൂഖ് ഖാനും ചേർന്ന് ഗുജറാത്തിന് രണ്ട് പന്ത് ബാക്കിയാക്കി വിജയം നേടിക്കൊടുത്തു.









English (US) ·