IPL 2026: പരാ​ഗിന് ജഡേജയെ വിശ്വാസമില്ലേ? എന്തുകൊണ്ട് അതിന് തയ്യാറായില്ല; രാജസ്ഥാൻ ക്യാപ്റ്റനെ വിമർശിച്ച് ആർ അശ്വിൻ

1 month ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam20 Apr 2026, 11:57 americium IST

IPL 2026: രാജസ്ഥാൻ റോയൽസ് ഇത്തവണ ​ഗംഭീരമായി തുടങ്ങിയ ടീമാണ്. നാല് മത്സരങ്ങൾ തുടർച്ചയായി ജയിച്ച രാജസ്ഥാൻ അവസാന രണ്ട് മത്സരത്തിലും തോൽവി നേരിട്ടു. ക്യാപ്റ്റൻ റിയാൻ പരാ​ഗിനെതിരേയാണ് വിമർശനം ഉയരുന്നത്

ഹൈലൈറ്റ്:

  • കെകെആറിനെതിരേ മികവ് കാട്ടി ജഡേജ
  • പരാഗിന്റെ ക്യാപ്റ്റൻസിക്കെതിരേ വിമർശനം
  • പരാഗിന് ബാറ്റിങ്ങിൽ തിളങ്ങാനാവുന്നില്ല
riyan parag, r ashwinറിയാൻ പരാഗ്, ആർ അശ്വിൻ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ കരുത്തുകാട്ടി തുടങ്ങിയ ടീമാണ് രാജസ്ഥാൻ റോയൽസ് . സഞ്ജു സാംസൺ ടീം വിട്ട ശേഷമുള്ള ആദ്യ സീസണിലെ നാല് മത്സരത്തിലും വിജയത്തോടെ തുടങ്ങാൻ രാജസ്ഥാന് സാധിച്ചു. എന്നാൽ അവസാന രണ്ട് മത്സരത്തിലും രാജസ്ഥാന് തോൽവി നേരിടേണ്ടി വന്നു. അവസാന മത്സരത്തിൽ കൊൽക്കത്ത നെെറ്റ് റെെഡേഴ്സിനോട് നാല് വിക്കറ്റിന്റെ തോൽവിയാണ് രാജസ്ഥാന് നേരിടേണ്ടി വന്നത്.രാജസ്ഥാൻ അനായാസം ജയിക്കേണ്ട കളി മോശം ഫീൽഡിങ്ങുകൊണ്ടും ക്യാപ്റ്റൻ റിയാൻ പരാഗിന്റെ തെറ്റായ തീരുമാനങ്ങൾക്കൊണ്ടും തോൽക്കേണ്ടി വരികയായിരുന്നു. ഇതിന് പിന്നാലെ വലിയ വിമർശനം പരാഗിന് നേരെ ഉണ്ടായി. ഇപ്പോഴിതാ രവീന്ദ്ര ജഡേജയെ വേണ്ടവിധം ഉപയോഗിക്കാത്ത റിയാൻ പരാഗിനെതിരേ വിമർശനം ഉയർത്തി രംഗത്തെത്തിയിരിക്കുകയാണ് ആർ അശ്വിൻ.

സഞ്ജുവിൻ്റെ മിന്നൽ നീക്കം, അഭിഷേക് പുറത്ത്; ആരും പ്രതീക്ഷിക്കാത്ത പുറത്താകൽ


റിയാൻ പരാഗിന് അശ്വിനെ വിശ്വാസമില്ലേയെന്നാണ് അശ്വിൻ ചോദിക്കുന്നത്. 'നിങ്ങൾക്കൊപ്പം ലോകോത്തര ഇടം കെെയൻ സ്പിന്നറുണ്ട്. അവന്റെ കണക്കുകൾ ചില കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. മൂന്ന് ഓവർ പന്തെറിഞ്ഞ് എട്ട് റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് അവൻ നേടിയത്. റിങ്കു സിങ്ങിന്റെ മിസ് ഷോട്ടിൽ ജഡേജക്ക് വിക്കറ്റ് അവസരവും ലഭിച്ചതാണ്. എന്നാൽ പരാഗ് ചിന്തിച്ചത് ഓഫ് സ്പിന്നറായ തനിക്ക് രണ്ട് ഇടം കെെയൻമാർക്കെതിരേ തനിക്ക് മികവ് കാട്ടാൻ സാധിക്കുമെന്നാണ്.

പക്ഷെ ജഡേജക്ക് അതിന് സാധിക്കില്ലെന്നും അവൻ കരുതി. രവി ബിഷ്നോയ്ക്ക് സാധിക്കുമെന്ന് പരാഗിന് തോന്നുന്നുണ്ടെങ്കിലും ജഡേജക്കതിന് സാധിക്കുമെന്ന് അവൻ കരുതുന്നില്ല. ഇതാണ് നിന്റെ മനോഭാവമെന്ന് പരാഗിനോട് ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്. ജഡേജ തല്ലുകൊള്ളുന്ന അവസരത്തിലായിരുന്നെങ്കിൽ ആ ചിന്തക്ക് പ്രസക്തിയുണ്ടായിരുന്നു. എന്നാൽ ഇവിടെ കാര്യങ്ങൾ അങ്ങനെയല്ല. പരാഗിന് തന്റെ ബൗളർമാരിൽ വലിയ വിശ്വസമില്ല' അശ്വിൻ യുട്യൂബ് ചാനലിലൂടെ പറഞ്ഞു.
Samayam Malayalam​IPL 2026: എട്ട് റൺസിൽ റിങ്കു പുറത്തായേനെ, രാജസ്ഥാന്റെ വിജയ മോഹം തകർത്തത് ബർ​ഗർ; പരാ​ഗിന്റെ ക്യാപ്റ്റൻസിക്കും വിമർശനം
റിങ്കു സിങ്ങിനെ എട്ട് റൺസിൽ നിൽക്കുമ്പോൾ ജഡേജ പുറത്താക്കേണ്ടതായിരുന്നു. ജഡേജയുടെ ഔട്ട് സെെഡ് ഓഫ് സ്റ്റംപ് പന്തിൽ റിങ്കു സ്വീപ് ഷോട്ടിന് ശ്രമിച്ചപ്പോൾ എഡ്ജായി. വായുവിൽ ഉയർന്ന പന്തിനെ ക്യാച്ചാക്കാൻ നാന്ദ്രെ ബർഗർക്ക് അവസരം ലഭിച്ചതാണ്. എന്നാൽ ക്യാച്ചവസരം പാഴാക്കി. ഇത് മത്സരഫലത്തിൽ നിർണ്ണായകമായി മാറുകയും ചെയ്തു. ആ ക്യാച്ചെടുത്തിരുന്നെങ്കിൽ മത്സരഫലം മാറുമായിരുന്നു.

ഇതിന് ശേഷം ജഡേജക്ക് ഓവർ നൽകി വിക്കറ്റ് അവസരം സൃഷ്ടിക്കാനുള്ള അവസരം പരാഗ് നൽകിയില്ല. മൂന്ന് ഓവറിൽ ജഡേജയെ ഒതുക്കി. പരാഗിന് ജഡേജയിൽ വിശ്വാസം ഇല്ലെന്ന് തന്നെ പറയാം. സീനിയർ താരമായ ജഡേജ ഇത്തവണയാണ് സിഎസ്കെ വിട്ട് രാജസ്ഥാനിലേക്കെത്തിയത്. സീനിയർ ബൗളറെ വിശ്വസിക്കാത്ത പരാഗിനെതിരേ വലിയ വിമർശനമാണ് ആരാധകർ ഉയർത്തിയത്.

IPL 2026: പഞ്ചാബിനെ ഇനി ആര് പൂട്ടും? ലഖ്നൗവിനെ തകർത്തെറിഞ്ഞ് 'ശ്രേയസ്പട', പോയിന്റ് പട്ടികയിൽ തലപ്പത്ത് തുടരുന്നു

സഞ്ജു സാംസൺ ക്യാപ്റ്റനായിരുന്നെങ്കിൽ ഇത്തരമൊരു പിഴവ് സംഭവിക്കില്ലായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും പരാഗിന് ഇനിയുള്ള മത്സരങ്ങൾ നിർ‌ണ്ണായകമാണ്. ബാറ്റുകൊണ്ട് ഫോമിലേക്കെത്താൻ സാധിക്കാത്ത പരാഗിന് ക്യാപ്റ്റനെന്ന നിലയിലും നിലവാരം കാട്ടാൻ സാധിക്കാതെ പോയാൽ മുന്നോട്ട് പോക്ക് എളുപ്പമാവില്ല.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article