Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•27 Apr 2026, 8:00 p.m. IST
IPL 2026: ആർസിബിക്കെതിരേ വലിയ പ്രതീക്ഷയോടെയാണ് ഡൽഹി ആദ്യം ബാറ്റ് ചെയ്യാൻ എത്തിയത്. എന്നാൽ പ്രതീക്ഷിക്കാത്ത ബാറ്റിങ് തകർച്ചയാണ് ടീമിന് നേരിട്ടത്. പ്രധാന ബാറ്റ്സ്മാൻമാരെല്ലാം പവർപ്ലേയ്ക്കുള്ളിൽ പുറത്തായി
ഹൈലൈറ്റ്:
- ഡൽഹിയുടെ ബാറ്റിങ് നിരക്ക് തകർച്ച
- മിന്നിച്ച് ഭുവിയും ഹെയ്സൽവുഡും
- പൃഥ്വി ഷാക്ക് അവസരം നൽകാതെ ഡൽഹി
ആർസിബി vs ഡൽഹി, പൃഥ്വി ഷാ(ഫോട്ടോസ്- ANI)സൂര്യയയുടെ പിൻഗാമിയായി ശ്രേയസ് അയ്യർ എത്തണമെന്ന് പറയുന്നത് എന്തുകൊണ്ട്?
ഇതോടെ ഡൽഹി എന്തുകൊണ്ടാണ് പൃഥ്വി ഷായെ കളിപ്പിക്കാത്തത് എന്ന ചോദ്യം ശക്തമായി ഉയരുകയാണ്. ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് നേടിച്ച ക്യാപ്റ്റനായ പൃഥ്വി ഒരു കാലത്ത് ബൗളർമാരുടെ പേടി സ്വപ്നമായിരുന്നു. എന്നാൽ ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ടതും ഫിറ്റ്നസ് നിലനിർത്താൻ സാധിക്കാതെ പോയതും താരത്തിനെ ഫ്രാഞ്ചെെസികൾ തഴയാൻ കാരണമായി.
എന്നാൽ ആഭ്യന്തര ക്രിക്കറ്റിലടക്കം മികവ് കാട്ടിയ പൃഥ്വി ഷാ ഇപ്പോൾ ഡൽഹിയുടെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. പക്ഷെ കളിക്കാനുള്ള അവസരം ഇതുവരെ നൽകിയിട്ടില്ല. എട്ട് മത്സരങ്ങളിൽ ഡൽഹിയുടെ ഓപ്പണർമാർക്ക് താളം കണ്ടെത്താൻ സാധിക്കാതിരുന്നിട്ടും പൃഥ്വിക്ക് ഡൽഹി അവസരം നൽകുന്നില്ല. പൃഥ്വിയുടെ സ്വഭാവത്തിലെ പ്രശ്നങ്ങളടക്കം വിമർശനത്തിന് കാരണമായിട്ടുണ്ടെങ്കിലും ഓപ്പണർ റോളിൽ കഴിവ് കാട്ടാൻ പൃഥ്വിക്ക് മികവുണ്ട്.
പക്ഷെ ഡൽഹി അവസരം നൽകുന്നില്ലെന്നതാണ് ദൗർഭാഗ്യകരം. 79 ഐപിഎല്ലിൽ നിന്ന് 1892 റൺസാണ് പൃഥ്വി ഐപിഎല്ലിൽ നേടിയത്. 147.47 സ്ട്രെെക്ക് റേറ്റുള്ള പൃഥ്വി ഏഴ് തവണ ഡക്കിനും പുറത്തായിട്ടുണ്ട്. 14 അർധ സെഞ്ചുറികൾ പൃഥ്വി ഇതിനോടകം നേടിക്കഴിഞ്ഞു. ഇത്തവണ ഒരു മത്സരത്തിലെങ്കിലും കളിക്കാനുള്ള അവസരം പൃഥ്വി അർഹിച്ചിരുന്നു. എന്നാൽ ഇതുവരെ ഡൽഹി പരിഗണിച്ചിട്ടില്ലെന്നതാണ് ദൗർഭാഗ്യകരം.
ആർസിബിക്കെതിരേ ഡൽഹി ക്യാപിറ്റൽസിന് ബാറ്റിങ് തകർച്ചയാണ് നേരിടുന്നത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡൽഹിക്ക് രണ്ടാം പന്തിൽ യുവ ഓപ്പണർ സഹിൽ പരാഖിനെ നഷ്ടമായി. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരേ പുറത്താവാതെ 152 റൺസെടുത്ത രാഹുലിനെ ഒരു റൺസിൽ ജോഷ് ഹെയ്സൽവുഡ് പുറത്താക്കി. ഷോട്ട് ബോളിൽ പുൾ ഷോട്ടിന് ശ്രമിച്ച രാഹുലിന് ടെെമിങ് തെറ്റിയപ്പോൾ വിക്കറ്റ് കീപ്പർ ജിതേഷ് ശർമക്ക് അനായാസ ക്യാച്ചായി ഇത് മാറി.
IPL 2026: 'ഇടവേള വേണം', സമ്മർദ്ദം വെളിപ്പെടുത്തി ഋഷഭ് പന്ത്, ക്യാപ്റ്റൻ സ്ഥാനത്തേക്ക് മാർക്രം എത്തുമോ? നിർണ്ണായക മാറ്റത്തിന് സാധ്യത
ഭേദപ്പെട്ട ഫോമിൽ കളിച്ചിരുന്ന സമീർ റിസ്വി ഗോൾഡൻ ഡക്കായി. ജോഷ് ഹെയ്സൽവുഡ് ആദ്യ രണ്ട് പന്തിലും വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. ട്രിസ്റ്റൻ സ്റ്റബ്സ് ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും മൂന്ന് പന്തിൽ അഞ്ച് റൺസെടുത്ത് പുറത്തായി. ഭുവനേശ്വർ കുമാറിനായിരുന്നു വിക്കറ്റ്. ക്യാപ്റ്റൻ അക്ഷർ പട്ടേലും ഡക്കിന് പുറത്തായി. ഭുവനേശ്വറിനാണ് ഈ വിക്കറ്റും. ഇതോടെ ഏഴ് റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ വലിയ ബാറ്റിങ് തകർച്ചയാണ് ഡൽഹിക്ക് നേരിട്ടത്.








English (US) ·