Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•25 Apr 2026, 11:29 americium IST
IPL 2026: ഐപിഎല്ലിന്റെ ഓരോ സീസണിലൂടെയും നിരവധി യുവതാരങ്ങളാണ് ഇന്ത്യൻ ടീമിലേക്ക് വളരുന്നത്. ഇത്തവണയും ഇന്ത്യൻ ടി20 ടീമിൽ സീറ്റ് നോട്ടമിട്ട് നിരവധി താരങ്ങളാണ് ഐപിഎല്ലിൽ മികവ് കാട്ടുന്നത്
ഹൈലൈറ്റ്:
- ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളുണ്ടായേക്കും
- ശ്രേയസ് അയ്യർ ഇന്ത്യൻ ടി20 ക്യാപ്റ്റനായേക്കും
- ഇന്ത്യൻ ടി20 ടീമിൽ അവസരം തേടി നിരവധി യുവതാരങ്ങൾ
പ്രിയൻഷ് ആര്യ, പ്രഭ്സിംറാൻ സിങ്, വെെഭവ് സൂര്യവംശി(ഫോട്ടോസ്- ANI)ധോണിക്ക് പോലും സാധിക്കാത്ത നേട്ടത്തിൽ സഞ്ജു
സഞ്ജു സാംസണും അഭിഷേക് ശർമക്കും തന്നെയാണ് ടി20 ഓപ്പണർ റോളിൽ പ്രധാന പരിഗണന. വെെഭവ് സൂര്യവംശി , പ്രിയൻഷ് ആര്യ , യശ്വസി ജയ്സ്വാൾ, പ്രഭ്സിംറാൻ സിങ്, ശുഭ്മാൻ ഗിൽ, സായ് സുദർശൻ, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം ഓപ്പണിങ്ങിൽ അവസരം തേടുന്നവരാണ്. ഇതിൽ വെെഭവ് സൂര്യവംശിക്ക് ഇന്ത്യ ടി20 ടീമിലേക്ക് വിളി നൽകാൻ സാധ്യതയുണ്ട്. മറ്റുള്ളവരിൽ ആരെയൊക്കെ പരിഗണിക്കുമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം.
പ്രിയൻഷ് ആര്യ തുടർച്ചയായി മികവ് കാട്ടുന്ന താരമാണ്. ഇടം കെെയൻ ഓപ്പണറായ പ്രിയൻഷ് ആര്യക്ക് തകർപ്പൻ പ്രകടനം നടത്താൻ കഴിവുണ്ട്. എന്നാൽ താരത്തിന് പെട്ടെന്ന് ഇന്ത്യൻ ടീമിലേക്ക് വിളി പ്രതീക്ഷിക്കാനാവില്ല. ഇന്ത്യൻ ടീമിലേക്ക് വിളി ലഭിക്കാതെ പ്രിയൻഷിന്റെ കരിയർ അവസാനിപ്പിച്ചാലും അത്ഭുതപ്പെടാനാവില്ല. പഞ്ചാബ് കിങ്സിന്റെ പ്രഭ്സിംറാൻ സിങ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ്. തകർത്തടിച്ച് കളിക്കാൻ പ്രഭ്സിംറാന് കഴിവുണ്ട്.
വലം കെെയൻ ബാറ്റ്സ്മാനും ഇന്ത്യൻ ടീമിലേക്കെത്തുക പ്രയാസമാണെന്ന് തന്നെ പറയാം. ശുഭ്മാൻ ഗിൽ ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമിന്റെ നായകനാണെങ്കിലും ടി20 ടീമിൽ അവസരം ലഭിക്കാൻ സാധ്യത കുറവാണ്. യശ്വസി ജയ്സ്വാൾ രാജസ്ഥാൻ റോയൽസിനൊപ്പം തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ്. എന്നാൽ ജയ്സ്വാളിന് പോലും ഇന്ത്യയുടെ ടി20 ടീമിൽ ഇടം ലഭിക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്.
ശ്രേയസ് അയ്യർ, രജത് പാട്ടീധാർ എന്നിവർ ഇന്ത്യയുടെ ടി20 ടീമിലേക്കെത്താൻ സാധ്യത കൂടുതലാണ്. ശ്രേയസിനെ ഇന്ത്യ ടി20 ടീമിന്റെ നായകനാക്കാനുള്ള സാധ്യത കൂടുതലാണെന്ന് തന്നെ പറയാം. രജത് പാട്ടീധാർ മധ്യനിരയിൽ ബാറ്റ്സ്മാനെന്ന നിലയിൽ പരിഗണിക്കപ്പെടുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
IPL 2026: സെഞ്ചുറിത്തിളക്കത്തിൽ സായ് സുദർശൻ, ഇത് മൂന്നാം തവണ; ക്രിസ് ഗെയ്ലിന്റെ വമ്പൻ റെക്കോഡും തകർത്തു
ബൗളിങ് നിരയിൽ ഇന്ത്യക്ക് മികച്ച താരങ്ങളെ ആവശ്യമാണ്. മൊഹ്സിൻ ഖാൻ, സാക്കിബ് ഹുസെെൻ, പ്രിൻസ് യാദവ് എന്നിവരെല്ലാം ഇന്ത്യയുടെ ടി20 ടീമിലേക്കെത്താൻ കഴിവുള്ളവരാണ്. ഇവരിൽ ആർക്കെങ്കിലും അവസരം ലഭിക്കുമോയെന്നതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്. എന്തായാലും ഇന്ത്യയുടെ സെലക്ടർമാർക്ക് മുന്നിൽ വലിയ തലവേദയാണുള്ളതെന്ന് നിസംശയം പറയാം. ഇവരിൽ ആർക്കൊക്കെ അവസരം ലഭിക്കുമെന്നത് കാത്തിരുന്ന് കണ്ടറിയാം.








English (US) ·