IPL 2026: പ്രതിഭാശാലികൾ, പക്ഷെ ഇവർക്ക് അർഹിച്ച അവസരം ലഭിച്ചില്ല; ഒതുക്കപ്പെട്ട താരങ്ങൾ ഇവരാണ്, ഒരു മലയാളി താരവും ഉൾപ്പെടും

20 hours ago 1
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ അവസാനിച്ചിരിക്കുകയാണ്. തുടർച്ചയായ രണ്ടാം സീസണിലും ആർസിബി കിരീടത്തിൽ മുത്തമിട്ടു. ഫെെനലിൽ ഗുജറാത്ത് ടെെറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ആർസിബിയുടെ കിരീട നേട്ടം. ഇത്തവണ പല വമ്പൻ ടീമുകൾക്കും പ്രതീക്ഷിച്ച നിലവാരം കാട്ടാൻ സാധിക്കാതെ പോയി. മുംബെെ ഇന്ത്യൻസ്, ചെന്നെെ സൂപ്പർ കിങ്സ്, കെകെആർ തുടങ്ങിയ ചാമ്പ്യൻ ടീമുകൾക്കെല്ലാം പ്ലേ ഓഫിൽ പോലും എത്താൻ സാധിക്കാതെ പോയി.

പല സൂപ്പർ താരങ്ങളും തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചതും ഈ സീസണിൽ കാണാനായി. എന്നാൽ പ്രതിഭാശാലികളായ പല താരങ്ങളും ഇത്തവണ വേണ്ടത്ര അവസരം ലഭിക്കാതെ ഒതുക്കപ്പെട്ടതും എടുത്തു പറയേണ്ട കാര്യമാണ്. ഇത്തരത്തിൽ ഒതുക്കപ്പെട്ട താരങ്ങൾ ആരൊക്കെയാണെന്ന് പരിശോധിക്കാം.

15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്


ഡൽഹി ക്യാപിറ്റൽസിന്റെ പൃഥ്വി ഷായാണ് ഇതിൽ എടുത്തു പറയേണ്ട താരം. വമ്പനടികൾ കാഴ്ചവെക്കാൻ ശേഷിയുള്ള ഓപ്പണറാണ് പൃഥ്വി. വിവാദങ്ങളുടെ പേരിൽ കരിയറിൽ തിരിച്ചടി നേരിട്ട താരം ഈ സീസണെ വലിയ പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാൽ ഒറ്റ മത്സരം പോലും ഡൽഹി ക്യാപിറ്റൽസ് കളിപ്പിച്ചില്ല. ഡൽഹി ആറാം സ്ഥാനക്കാരായാണ് ഈ സീസൺ അവസാനിപ്പിച്ചത്.

കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് പേസർ ഉമ്രാൻ മാലിക്കിന് അവസരം നൽകിയില്ല. അതിവേഗ പേസുകൊണ്ട് വിസ്മയിപ്പിച്ച ഉമ്രാന്റെ സ്ഥിരത പലപ്പോഴും ചോദ്യം ഉയർത്തുന്നതാണ്. എന്നാൽ ഒരു മത്സരത്തിലെങ്കിലും താരം അവസരം അർഹിച്ചിരുന്നു. ദൗർഭാഗ്യവശാൽ ഉമ്രാനെ ഇത്തവണ ഒറ്റ മത്സരം പോലും കളിപ്പിക്കാൻ കെകെആർ തയ്യാറായില്ല.
Samayam MalayalamIPL 2026: സഞ്ജുവും ​ഗില്ലുമില്ല, വെെഭവ്-സായ് ഓപ്പണിങ്; അഞ്ച് ആർസിബി താരങ്ങൾ, ഈ സീസണിലെ ബെസ്റ്റ് പ്ലേയിങ് ഇലവൻ ഇതാ
ലഖ്നൗ സൂപ്പർ ജയ്ന്റ്സ് ഇത്തവണ അവസാന സ്ഥാനക്കാരായ ടീമാണ്. ഋഷഭ് പന്തും സംഘവും തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇത്തവണ പുറത്തെടുത്തത്. ലഖ്നൗ നിരയിൽ ഇടം കെെയൻ പേസറായ മൊഹ്സിൻ ഖാന് പ്രതീക്ഷിച്ച അവസരം ലഭിച്ചില്ല. ഏഴ് മത്സരത്തിൽ നിന്ന് 11 വിക്കറ്റ് താരം വീഴ്ത്തിയെങ്കിലും വലിയ പിന്തുണ ടീമിൽ നിന്ന് ലഭിക്കാതെ പോയി.

പഞ്ചാബ് നിരയിൽ വിഷ്ണു വിനോദിന് ഇത്തവണ കാര്യമായ അവസരം ലഭിച്ചില്ല. ഒരു മത്സരത്തിൽ ഇംപാക്ട് പ്ലയറായി ലഭിച്ച അവസരം മാറ്റി നിർത്തിയാൽ മികവിനൊത്ത അവസരം മലയാളി താരമായ വിഷ്ണു വിനോദിന് ലഭിച്ചില്ല. മുംബെെ ഇന്ത്യൻസിനായടക്കം മധ്യനിരയിൽ തിളങ്ങാൻ വിഷ്ണുവിന് സാധിച്ചിരുന്നു.

IPL 2026: ഈ സീസണിൽ 700 റൺസ് നേടണം, ഞാനത് നേരത്തെ എഴുതിവെച്ചു; ഓറഞ്ച് ക്യാപ്പ് നേട്ടത്തിന് പിന്നാലെ വെളിപ്പെടുത്തി വെെഭവ്

മുംബെെ ഇന്ത്യൻസ് അശ്വിനി കുമാറിന് വേണ്ട പരിഗണന നൽകിയില്ല. മൂന്ന് മത്സരം കളിച്ച് ആറ് വിക്കറ്റാണ് അശ്വിനി നേടിയത്. മുംബെെയുടെ ട്രന്റ് ബോൾട്ടും ദീപക് ചഹാറും ജസ്പ്രീത് ബുംറയുമെല്ലാം തല്ലുകൊള്ളികളായപ്പോൾ അശ്വിനി കൂടുതൽ അവസരം അർഹിച്ചിരുന്നു. പക്ഷെ ഇത് ലഭിച്ചില്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

സൺറെെസേഴ്സ് ഹെെദരാബാദ് ലിയാം ലിവിങ്സ്റ്റണെ വേണ്ടപോലെ ഉപയോഗിച്ചില്ല. 13 കോടിക്ക് ടീമിലെടുത്ത താരം വെറും രണ്ട് മത്സരത്തിലാണ് കളിച്ചത്. ഓൾറൗണ്ടറെന്ന നിലയിൽ‌ മാച്ച് വിന്നറായ ലിവിങ്സ്റ്റണെ ഇത്തവണ വേണ്ടപോലെ ഉപയോഗിക്കാൻ ഹെെദരാബാദിനായില്ല.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article