Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•1 May 2026, 10:11 americium IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി മുന്നോട്ട് പോകവെ പോരാട്ടം ശക്തമാണ്. മുംബെെ ഇന്ത്യൻസും ചെന്നെെ സൂപ്പർ കിങ്സുമെല്ലാം ഇത്തവണ തീർത്തും നിരാശപ്പെടുത്തുകയാണ്
ഹൈലൈറ്റ്:
- പഞ്ചാബ് കിങ്സ് തലപ്പത്താണുള്ളത്
- സിഎസ്കെയ്ക്കും മുംബെെക്കും എളുപ്പമല്ല
- പ്ലേ ഓഫ് സീറ്റിലേക്ക് ഉറ്റുനോക്കി ആരാധകർ
ആർസിബി, ജിടി(ഫോട്ടോസ്- ANI)പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ; മുംബൈ ഇന്ത്യൻസിന് ഇനി അത്ഭുതങ്ങൾ സംഭവിക്കണം
ഒമ്പത് മത്സരത്തിൽ നിന്ന് 12 പോയിന്റോടെ സൺറെെസേഴ്സ് ഹെെദരാബാദും രാജസ്ഥാൻ റോയൽസും മൂന്നും നാലും സ്ഥാനങ്ങളിലാണുള്ളത്. അഞ്ചാം സ്ഥാനത്തുള്ള ഗുജറാത്ത് ടെെറ്റൻസിന് ഒമ്പത് മത്സരങ്ങളിൽ നിന്ന് 10 പോയിന്റാണുള്ളത്. ഈ അഞ്ച് ടീമുകളിൽ പഞ്ചാബും രാജസ്ഥാനും ആർസിബിയും പ്ലേ ഓഫിലേക്കെത്താൻ സാധ്യത കൂടുതലാണ്. നിലവിലെ ഫോമിൽ ഈ മൂന്ന് ടീമുകൾക്ക് പ്ലേ ഓഫ് സാധ്യത സജീവമാണ്.
എന്നാൽ ആറാം സ്ഥാനം മുതൽ 10ാം സ്ഥാനംവരെയുള്ള സിഎസ്കെ , ഡൽഹി ക്യാപിറ്റൽസ്, കെകെആർ, മുംബെെ ഇന്ത്യൻസ് , ലഖ്നൗ സൂപ്പർ ജയ്ന്റ്സ് ടീമുകൾക്ക് കാര്യങ്ങൾ എളുപ്പമല്ല. സൺറെെസേഴ്സ് ഹെെദരാബാദ്, ഗുജറാത്ത് ടെെറ്റൻസ് ടീമുകളുടെ പ്രകടനമാണ് ഇനി നിർണ്ണായകമാവുകയെന്ന് തന്നെ പറയാം. നിലവിൽ ടോപ് ഫെെവിൽ നിൽക്കുന്ന ടീമുകളിൽ നിലവിലെ ഫോം വിലയിരുത്തുമ്പോൾ അൽപ്പം ദുർബലരായിട്ടുള്ളത് എസ്ആർഎച്ചും ജിടിയുമാണ്.
അതുകൊണ്ടുതന്നെ ഈ രണ്ട് ടീമുകളുടേയും പ്രകടനത്തിലേക്കാണ് മറ്റ് ടീമുകൾ ഉറ്റുനോക്കുന്നത്. ജിടി അവസാന മത്സരത്തിൽ ആർസിബിയെ തോൽപ്പിച്ചു. എന്നാൽ ഇനിയുള്ള മത്സരങ്ങളിൽ ജിടി തുടർ തോൽവി നേരിടണം. സൺറെെസേഴ്സ് ഹെെദരാബാദും ആർസിബിയും തുടർ തോൽവികൾ നേരിടാത്ത പക്ഷം സിഎസ്കെയ്ക്കും മുംബെെക്കുമൊന്നും പ്ലേ ഓഫിലേക്കെത്താൻ സാധിക്കില്ല.
സിഎസ്കെയ്ക്ക് മുംബെെയെക്കാൾ പ്ലേ ഓഫ് പ്രതീക്ഷയുണ്ട്. എട്ട് മത്സരത്തിൽ നിന്ന് ആറ് പോയിന്റാണ് സിഎസ്കെയ്ക്കുള്ളത്. ഇനി ആറ് മത്സരങ്ങൾ ശേഷിക്കെ തുടർ ജയങ്ങൾ നേടിയാൽ സിഎസ്കെയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ വെക്കാം. എന്നാൽ വലിയ മാർജിനിൽ ജയിക്കാൻ സാധിക്കേണ്ടതായുണ്ട്. സഞ്ജു സാംസൺ ഫോമാകുന്ന മത്സരം മാത്രം ജയിക്കുന്ന സിഎസ്കെയ്ക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്നുറപ്പ്.
IPL 2026: രജത് പാട്ടീധാറിന്റേത് ഔട്ടല്ലേ? ഹോൾഡർ പന്ത് നിലത്ത് തട്ടിച്ചോ; തേർഡ് അംപയറെ ചോദ്യം ചെയ്ത് വിരാട് കോഹ്ലി, വിവാദം
അതേ സമയം മുംബെെ ഇന്ത്യൻസിന് പ്ലേ ഓഫിലേക്കെത്തുക ഇനി ദുഷ്കരമായിരിക്കും. അത്ഭുതങ്ങൾ സംഭവിക്കാത്ത പക്ഷം പഞ്ചാബ് കിങ്സും ആർസിബിയും സൺറെെസേഴ്സ് ഹെെദരാബാദും രാജസ്ഥാൻ റോയൽസുമാവും ഇത്തവണ പ്ലേ ഓഫിലേക്ക് എത്താൻ കൂടുതൽ സാധ്യത. മറിച്ച് സംഭവിക്കുമോയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയണം.








English (US) ·