IPL 2026: ഫിഫ്റ്റി നേടിയിട്ടും ഹാപ്പിയല്ലേ? കലിപ്പടങ്ങാതെ കോഹ്ലി, ​ഗ്ലൗസും ഹെൽമറ്റും നിലത്തെറിഞ്ഞു; വീഡിയോ വെെറൽ

1 day ago 1

ഹൈലൈറ്റ്:

  • വിരാട് കോഹ്ലി ഫീൽഡിങ്ങിന് ഇറങ്ങിയില്ല
  • ഫിഫ്റ്റി നേടിയിട്ടും കോഹ്ലി സന്തോഷവാനല്ല
  • ആർസിബി 240 റൺസാണ് അടിച്ചെടുത്തത്
virat kohli, rcb vs miവിരാട് കോഹ്ലി(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ മുംബെെ ഇന്ത്യൻസിന് മുന്നിൽ വമ്പൻ വിജയലക്ഷ്യം വെച്ചിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. നാല് വിക്കറ്റിന് 240 റൺസാണ് ആർസിബി നേടിയത്. ഫിൽ സാൾട്ടും വിരാട് കോഹ്ലിയും രജത് പാട്ടീധാറും നേടിയ കിടിലൻ അർധ സെഞ്ചുറികളാണ് ആർസിബിക്ക് കരുത്തായി മാറിയത്. വിരാട് കോഹ്ലി ആംഗർ റോളിലേക്ക് മാറിയപ്പോൾ മറ്റ് താരങ്ങളെല്ലാം അതിവേഗം റൺസുയർത്തി. ഒരുവശത്ത് പിടിച്ചുനിന്ന കോഹ്ലി 38 പന്തിൽ 50 റൺസെടുത്താണ് പുറത്തായത്. അഞ്ച് ഫോറും ഒരു സിക്സും ഉൾപ്പെടെ 131.58 സ്ട്രെെക്ക് റേറ്റിൽ കളിച്ച കോഹ്ലിയെ ഹാർദിക് പാണ്ഡ്യയാണ് പുറത്താക്കിയത്. അർധ സെഞ്ചുറിക്ക് പിന്നാലെ കത്തിക്കയറാൻ ശ്രമിച്ച കോഹ്ലിക്ക് അതിന് സാധിക്കാതെ പോയി.

ഐപിഎല്ലിൽ വെടിക്കെട്ട്; 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്?


ഇതുകൊണ്ടാവണം ഔട്ടായതിന് പിന്നാലെ വലിയ ദേഷ്യത്തോടെയും നിരാശയോടെയുമാണ് കോഹ്ലിയെ കാണപ്പെട്ടത്. വിക്കറ്റ് നഷ്ടമായി മടങ്ങിയ കോഹ്ലി ബൗണ്ടറി ലെെന് പുറത്തേക്ക് തന്റെ ഗ്ലൗസും ഹെൽമറ്റും വലിച്ചെറിഞ്ഞു. വലിയ നിരാശയോടെയാണ് ആരേയും ശ്രദ്ധിക്കാതെ ഡ്രസിങ് റൂമിലേക്ക് പോകുന്ന കോഹ്ലിയെയാണ് പിന്നീട് കാണാനായത്. കോഹ്ലിയെ എന്താണ് ദേഷ്യം പിടിപ്പിച്ചത് എന്നതാണ് ആരാധകർ ചോദിക്കുന്നത്.

കോഹ്ലിയുടെ വീഡിയോ വെെറലായതിന് പിന്നാലെ ചർച്ചകൾ സജീവമായിരിക്കുകയാണ്. മോശം സ്ട്രെെക്ക് റേറ്റാവും കോഹ്ലിയെ പ്രകോപിപ്പിച്ചതെന്നും കോഹ്ലി ഇത്തരത്തിൽ ചെയ്യുന്നത് കണ്ടിട്ടില്ലെന്നും തന്റെ ക്രിക്കറ്റ് ഉപകരണങ്ങളെ എപ്പോഴും ബഹുമാനത്തോടെ കാണുന്ന താരമാണ് കോഹ്ലിയെന്നുമാണ് ആരാധകർ പറയുന്നത്. ഈ സീസണിൽ കോഹ്ലി മികച്ച പ്രകടനമാണ് നടത്തുന്നത്.
Samayam MalayalamIPL 2026: തിരുമ്പി വന്തിട്ടെ... സഞ്ജു സാംസണ് സെഞ്ചുറി, ഐപിഎല്ലിൽ ഇത് നാലാം തവണ; മറ്റാർക്കുമില്ലാത്ത ചരിത്ര റെക്കോ‍‍ഡും
സീനിയർ താരമെന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കുന്ന കോഹ്ലി കഴിഞ്ഞ മത്സരങ്ങളിലെല്ലാം മികച്ച സ്ട്രെെക്ക് റേറ്റിലാണ് കളിക്കുകയും ചെയ്തത്. ഈ മത്സരത്തിൽ മാത്രമാണ് കോഹ്ലിയുടെ സ്ട്രെെക്ക് റേറ്റ് അൽപ്പം മോശമായത്. കോഹ്ലിക്ക് പെട്ടെന്ന് ദേഷ്യം പിടിക്കാൻ കാരണം പ്രതീക്ഷിച്ച വേഗത്തിൽ റൺസുയർത്താൻ സാധിക്കാത്തതാണെന്നാണ് കൂടുതൽ ആരാധകരും പറയുന്നത്.

മുംബെെ ഇന്ത്യൻസിന്റെ ബാറ്റിങ് സമയത്ത് വിരാട് കോഹ്ലി ഫീൽഡ് ചെയ്യാൻ ഇറങ്ങിയില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്. കോഹ്ലി ഡഗൗട്ടിലേക്കും എത്തിയില്ല. ഡ്രസിങ് റൂമിലിരുന്ന് കളി കാണുകയാണ് ചെയ്തത്. സാധാരണ സെഞ്ചുറി പ്രകടനങ്ങൾ നടത്തിയാൽ പോലും കോഹ്ലി ഫീൽഡ് ചെയ്യാൻ ഇറങ്ങുന്നതാണ്. എന്നാൽ മുംബെെക്കെതിരേ കോഹ്ലി ഫീൽഡ് ചെയ്യാൻ എത്താത്തതും കൗതുകമായി.


IPL 2026: സഞ്ജു പോയതോടെ രാജസ്ഥാൻ സെറ്റായി, ഇതാണ് അവരുടെ ബെസ്റ്റ് ടോപ് ത്രീ; കാരണം ചൂണ്ടിക്കാട്ടി സെെമൺ ഡൂൾ

കോഹ്ലിക്ക് പരിക്കേറ്റോയെന്ന ആശങ്കയും ആരാധകർ പങ്കുവെക്കുകയാണ്. എന്തായാലും ആർസിബി താരങ്ങൾ കിടിലൻ പ്രകടനമാണ് പുറത്തെടുത്തത്. ഫിൽ സാൾട്ട് 36 പന്തിൽ 78 റൺസോടെയാണ് കസറിയത്. ആറ് വീതം സിക്സും ഫോറും താരം പറത്തി. ക്യാപ്റ്റൻ രജത് പാട്ടീധാർ 20 പന്തിൽ 53 റൺസാണ് നേടിയത്. നാല് ഫോറും അഞ്ച് സിക്സും പറത്താൻ പാട്ടീധാറിന് സാധിച്ചു. ഡെത്തോവറിൽ ടിം ഡേവിഡ് കടന്നാക്രമിച്ചു. 16 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 34 റൺസാണ് ഡേവിഡ് നേടിയത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article