Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•1 May 2026, 1:21 p.m. IST
IPL 2026: മുംബെെ ഇന്ത്യൻസ് ഇത്തവണ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. എട്ട് മത്സരത്തിൽ ആറിലും മുംബെെ തോറ്റപ്പോൾ ഇതിൽ എടുത്തു പറയേണ്ടത് ജസ്പ്രീത് ബുംറയുടെ മോശം ഫോമാണ്
ഹൈലൈറ്റ്:
- ബുംറ എട്ട് മത്സരത്തിൽ നിന്ന് നേടിയത് 2 വിക്കറ്റ്
- മുംബെെ ഇന്ത്യൻസ് 9ാം സ്ഥാനത്ത്
- ജസ്പ്രീത് ബുംറ കരിയറിൽ ഏറ്റവും മോശം ഫോമിൽ
ജസ്പ്രീത് ബുംറ(ഫോട്ടോസ്- Vijaya Karnataka Web)പ്ലേ ഓഫ് സ്വപ്നങ്ങൾ തുലാസിൽ; മുംബൈ ഇന്ത്യൻസിന് ഇനി അത്ഭുതങ്ങൾ സംഭവിക്കണം
എന്താണ് ബുംറക്ക് സംഭവിച്ചത് എന്ന ചോദ്യം പ്രസക്തമാണ്. ഇത്തവണത്തെ ബുംറയുടെ മോശം ഫോമിന്റെ കാരണം അദ്ദേഹത്തിന് ടീമിനുള്ളിലുള്ള അതൃപ്തിയാണെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഹാർദിക് പാണ്ഡ്യക്ക് കീഴിൽ കളിക്കുമ്പോൾ ബുംറക്ക് മികവ് കാട്ടാൻ സാധിക്കുന്നില്ല. രോഹിത് ശർമക്ക് കീഴിൽ കളിച്ചുകൊണ്ടിരുന്നപ്പോഴുള്ള മികവ് ഹാർദിക്കിന് കീഴിൽ കാട്ടാൻ ബുംറക്ക് കഴിയുന്നില്ല.
ബുംറ ആവശ്യപ്പെട്ട ഫീൽഡ് ഒരുക്കി നൽകാൻ ഹാർദിക് പാണ്ഡ്യ തയ്യാറാവാതിരുന്നതും പിന്നാലെ ബുംറ അതൃപ്തനായതുമെല്ലാം കണ്ടതാണ്. മുംബെെ ടീമിനുള്ളിലെ പടലപ്പിണക്കങ്ങൾ ബുംറയുടെ ഫോമിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. ഹാർദിക്കിന് കീഴിലെ മുംബെെയുടെ പ്രകടനത്തിൽ ടീം മാനേജ്മെന്റിനും അതൃപ്തിയുണ്ടെന്നാണ് സമീപകാലത്തെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാക്കുന്നത്.
രണ്ടാമത്തെ പ്രശ്നം ബുംറ ഇത്തവണ ഉപയോഗിക്കുന്ന പദ്ധതിയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി സ്ലോ ബോളുകളാണ് കൂടുതലും ബുംറ ഇത്തവണ കൂടുതലും ഉപയോഗിക്കുന്നത്. ബുംറയുടെ സ്ലോ ബോൾ തന്ത്രം ഫലം കാണുന്നില്ലെന്നാണ് പ്രകടനത്തിൽ നിന്ന് വ്യക്തമാകുന്നത്. ബുംറ ഇത്തവണ യോർക്കറുകൾ എറിയാൻ ശ്രമിക്കുന്നതൊന്നും ഫലം കാണുന്നില്ല.
ഇതെല്ലാം ഫുൾട്ടോസായി മാറുകയും തല്ലുവാങ്ങുകയും ചെയ്യുകയാണ്. ബുംറയുടെ ഓവറിൽ വെെഭവ് സൂര്യവംശി സിക്സർ ഉൾപ്പെടെയുള്ള യുവതാരങ്ങൾ അനായാസമായി സിക്സറുകൾ നേടിയതോടെ സൂപ്പർ പേസറുടെ വില പോയിരിക്കുകയാണെന്ന് പറയാം. വെെഭവ് ബുംറയുടെ ഒരോവറിൽ രണ്ട് സിക്സുകളാണ് നേടിയത്. ഇത്തവണത്തെ ഐപിഎല്ലിൽ 132 ആണ് ബുംറയുടെ ബൗളിങ് ശരാശരി. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മോശം ബൗളിങ് ശരാശരിയാണിത്.
IPL 2026: രജത് പാട്ടീധാറിന്റേത് ഔട്ടല്ലേ? ഹോൾഡർ പന്ത് നിലത്ത് തട്ടിച്ചോ; തേർഡ് അംപയറെ ചോദ്യം ചെയ്ത് വിരാട് കോഹ്ലി, വിവാദം
ബുംറക്ക് വിശ്രമം വേണമെന്ന അഭിപ്രായവും പലരും ഉയർത്തുന്നുണ്ട്. ടി20 ലോകകപ്പിന് ശേഷം ബുംറക്ക് വേണ്ടത്ര വിശ്രമം ലഭിക്കാത്തത് അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് ആരാധകർ പറയുന്നത്. പവർപ്ലേയിലും ഡെത്തോവറിലും ബുംറക്ക് ഇപ്പോൾ മികവ് കാട്ടാൻ സാധിക്കുന്നില്ല. ഇത് മുംബെെയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് പറയാം. ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് ബുംറയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അല്ലാത്ത പക്ഷം ഹീറോ ഇമേജിനത് വലിയ കോട്ടം സൃഷ്ടിക്കുമെന്നുറപ്പ്.








English (US) ·