IPL 2026: ബുംറയേയും സ്റ്റാർക്കിനേയും തല്ലിപ്പറത്തി, പക്ഷെ വെെഭവിന് ഒരു ബൗളറെ ഭയം; രണ്ട് തവണ പുറത്താക്കി, ആ പേസർ കിടിലൻ

3 days ago 4
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ഫെെനലിലേക്കടുക്കവെ എല്ലാവരുടേയും കെെയടി ഏറ്റുവാങ്ങുന്നത് വെെഭവ് സൂര്യവംശിയാണ്. രാജസ്ഥാൻ റോയൽസിന്റെ 15കാരനായ ഓപ്പണർ ബാറ്റിങ് വെടിക്കെട്ടുകൊണ്ട് എതിരാളികളെപ്പോലും ആരാധകരാക്കി മാറ്റുകയാണ്. ലോക ക്രിക്കറ്റിലെ പല പ്രമുഖ ബൗളർമാരും ഇതിനോടകം വെെഭവിന്റെ മികവിനോട് സുല്ല് പറഞ്ഞിരിക്കുകയാണ്.

ജസ്പ്രീത് ബുംറ, ട്രന്റ് ബോൾട്ട്, പാറ്റ് കമ്മിൻസ് എന്നിവരെല്ലാം വെെഭവിന്റെ ബാറ്റിങ് കരുത്തിന്റെ ചൂടറിഞ്ഞു. വെെഭവിന്റെ മികവിനെ ഇവരെല്ലാം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. എതിരിട്ട എല്ലാ ബൗളർമാരേയും വെെഭവ് തല്ലിപ്പറത്തിയപ്പോഴും ഒരു ബൗളറോട് മാത്രം വെെഭവിന് മുട്ടിടിച്ചിരിക്കുകയാണ്. ഇത്തവണത്തെ ഐപിഎല്ലിലടക്കമുള്ള ബൗളർമാരെ പരിഗണിക്കുമ്പോൾ വെെഭവിനെ ഭയപ്പെടുത്തിയ ഏക ബൗളർ ആരാണെന്ന് അറിയാമോ?.

ആറാം ലോകകപ്പിന് റൊണാൾഡോ; മെസിക്കും അവകാശപ്പെടാനില്ലാത്ത റെക്കോഡിലേക്ക് സിആർ7!


അത് ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ഇടം കെെയൻ പേസറായ മൊഹ്സിൻ ഖാനാണ്. 12 പന്തുകളാണ് വെെഭവിനെതിരേ മൊഹ്സിൻ എറിഞ്ഞത്. രണ്ട് റൺസ് മാത്രമാണ് വെെഭവിന് നേടാനായത്. രണ്ട് തവണ വെെഭവിനെ മൊഹ്സിൻ പുറത്താക്കുകയും ചെയ്തു. മറ്റൊരു ബൗളർക്കും വെെഭവിനെതിരേ ഇത്രയും മികച്ച ബൗളിങ് കണക്ക് അവകാശപ്പടാനാവില്ല.

നിലവിൽ വെെഭവിന് നേരിടാൻ ഏറ്റവും പ്രയാസമുള്ള ബൗളറെന്ന് പറയാവുന്നത് മൊഹ്സിൻ ഖാനാണ്. ഇടം കെെയൻ പേസറുടെ ലെെനും ലെങ്തും യുവതാരത്തെ നന്നായി കുഴപ്പിക്കുന്നുണ്ടെന്ന് പറയാം. ഐപിഎല്ലിൽ മികച്ച റെക്കോഡുള്ള മൊഹ്സിൻ ഇന്ത്യൻ ടീമിൽ ഇടം അർഹിക്കുന്ന താരമാണ്. എന്നാൽ പരിക്കിനെത്തുടർന്ന് മൊഹ്സിന് ഇടക്കിടെ പുറത്ത് പോകേണ്ടി വരുന്നതാണ് പ്രശ്നം.
Samayam MalayalamIPL 2026: എല്ലാ പ്രശംസയും വെെഭവിന്, ജയ്സ്വാളിന്റെ വിലപോയി; രാജസ്ഥാൻ വിട്ട് മുംബെെയിൽ ചേരൂ, നിർദേശവുമായി റായുഡു
സൺറെെസേഴ്സ് ഹെെദരാബാദിന്റെ നായകനും ഓസ്ട്രേലിയൻ സൂപ്പർ പേസറുമായ പാറ്റ് കമ്മിൻസിനെതിരേ 16 പന്തിൽ 61 റൺസാണ് വെെഭവ് അടിച്ചെടുത്തത്. കമ്മിൻസ് താനും വെെഭവിന്റെ ആരാധകനായെന്ന് പറയുന്ന തരത്തിലേക്ക് ബാറ്റിങ് വെടിക്കെട്ട് നടത്താൻ താരത്തിന് സാധിച്ചു. ഭുവനേശ്വർ കുമാറിനെതിരേ 19 പന്തിൽ 38 റൺസെടുത്ത വെെഭവ് അർഷ്ദീപ് സിങ്ങിനെതിരേ 13 പന്തിൽ 36 റൺസും നേടി.

ജസ്പ്രീത് ബുംറക്കെതിരേ 5 പന്തിൽ 13 റൺസാണ് വെെഭവ് നേടിയത്. ഇതിൽ രണ്ട് സിക്സും ഉൾപ്പെടും. ഓസീസ് സൂപ്പർ പേസർമാരിലൊരാളായ ജോഷ് ഹെയ്സൽവുഡ് ആർസിബിക്കൊപ്പമാണ്. 4 പന്തിൽ 18 റൺസാണ് വെെഭവ് ഹെയ്സൽവുഡിനെതിരേ നേടിയത്. സൗത്താഫ്രിക്കൻ പേസർ മാർക്കോ യാൻസനെതിരേ 10 പന്തിൽ 23 റൺസാണ് വെെഭവ് നേടിയത്.

IND vs IRE: സഞ്ജുവിന് സീറ്റുറപ്പ്, അഭിഷേക്-വെെഭവ് ആരാവും ഓപ്പണിങ് പങ്കാളി? തീരുമാനം എളുപ്പമാവില്ല, ആകാശ് ചോപ്രയുടെ നിർദേശം ഇങ്ങനെ

മുഹമ്മദ് സിറാജിനെതിരേ 10 പന്തിൽ 18 റൺസ് നേടിയപ്പോൾ ലോക്കി ഫെർഗൂസനെതിരേ 5 പന്തിൽ 16 റൺസും നേടി. കഗിസോ റബാഡക്കെതിരേ 7 പന്തിൽ 16 റൺസും മിച്ചൽ സ്റ്റാർക്കിനെതിരേ എട്ട് പന്തിൽ 18 റൺ‍സും വെെഭവ് നേടിയിട്ടുണ്ട്. യുവതാരമായതിനാൽ മികച്ച മെയ്വഴക്കം ഇപ്പോൾ വെെഭവിനുണ്ട്. ഇത് മുതലാക്കിയാണ് താരം കളിക്കുന്നത്.

ഇന്ന് രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടെെറ്റൻസിനെ രണ്ടാം ക്വാളിഫയറിൽ നേരിടുമ്പോൾ എല്ലാവരുടേയും കണ്ണ് വെെഭവിലാണ്. രാജസ്ഥാന്റെ മുന്നോട്ട് പോക്ക് തീരുമാനിക്കുന്നതിൽ വെെഭവിന്റെ പ്രകടനം തന്നെയാവും നിർണ്ണായകമാവുക.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article