Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•24 Apr 2026, 9:18 americium IST
IPL 2026: സിഎസ്കെയ്ക്കെതിരേ സഞ്ജു സാംസണിന്റെ കിടിലൻ സെഞ്ചുറി പ്രകടനമാണ് കണ്ടത്. മുംബെെയെ അവരുടെ തട്ടകത്തിൽ ഒന്നും അല്ലാതാക്കുന്ന സെഞ്ചുറി പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്
ഹൈലൈറ്റ്:
- സഞ്ജുവിന്റെ സീസണിലെ രണ്ടാം സെഞ്ചുറിയാണിത്
- സിഎസ്കെയ്ക്കെതിരേ സഞ്ജുവിന് റെക്കോഡ് സ്കോർ
- ചരിത്ര നേട്ടത്തിൽ സഞ്ജു സാംസൺ
സഞ്ജു സാംസൺ(ഫോട്ടോസ്- AP)വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി
മുംബെെ ഇന്ത്യൻസിനെതിരേ സിഎസ്കെ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നേടിയെടുത്തിരിക്കുന്നത്. 103 റൺസിനാണ് മുംബെെയെ അവരുടെ തട്ടകത്തിൽ സിഎസ്കെ മുട്ടുകുത്തിച്ചിരിക്കുന്നത്. സഞ്ജു സാംസണിന്റെ തകർപ്പൻ പ്രകടനമാണ് മുംബെെയുടെ എല്ലാ പ്രതീക്ഷകളും തകർത്തത്. 54 പന്തിൽ പുറത്താവാതെ 101 റൺസാണ് സഞ്ജു നേടിയത്. 10 ഫോറും ആറ് സിക്സുമാണ് സഞ്ജു നേടിയത്. 187.04 സ്ട്രെെക്ക് റേറ്റിലാണ് മലയാളി താരം കത്തിക്കയറിയത്.
മറ്റെല്ലാം ബാറ്റ്സ്മാൻമാരും മുംബെെയിലെ പിച്ചിൽ റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ടപ്പോഴാണ് സഞ്ജുവിന്റെ കിടിലൻ ബാറ്റിങ് പ്രകടനം. സഞ്ജു എങ്ങനെയാണ് മുംബെെക്കെതിരേ മികവ് കാട്ടിയതെന്നത് പരിശോധിക്കുമ്പോൾ കൃത്യമായ തന്ത്രം ഇതിൽ ഉണ്ടായിരുന്നുവെന്ന് വ്യക്തം. മുംബെെ ബൗളർമാർക്കെതിരേ സഞ്ജു സാംസൺ വ്യക്തമായ പദ്ധതികളോടെ ഇറങ്ങുകയും അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്തു.
മുംബെെയുടെ പ്രധാന ബൗളർമാർക്കെതിരേ കരുതലോടെ കളിക്കുകയായിരുന്നു സഞ്ജുവിന്റെ പദ്ധതി. ജസ്പ്രീത് ബുംറ, അള്ള ഖസൻഫാർ, മിച്ചൽ സാന്റ്നർ, അശ്വിനി കുമാർ എന്നിവർക്കെതിരേ ജാഗ്രതയോടെ കളിക്കാനാണ് സഞ്ജു ശ്രമിച്ചത്. ഇവരുടെ ഓവറിലെ മോശം പന്തുകളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കാനായിരുന്നു സഞ്ജുവിന്റെ പദ്ധതി. ഈ ബൗളർമാർക്കെതിരേ 36 പന്ത് നേരിട്ട് 52 റൺസാണ് സഞ്ജു ആകെ നേടിയത്.
സഞ്ജു പ്രധാനമായും ഉന്നം വെച്ചത് ഹാർദിക് പാണ്ഡ്യയേയും യുവ ബൗളറായ ക്രിഷ് ഭഗതിനേയുമാണ്. ഈ രണ്ട് പേർക്കെതിരേ 18 പന്തിൽ 49 റൺസാണ് സഞ്ജു നേടിയത്. നാല് പ്രധാന ബൗളർമാർക്കെതിരേ 144.44 സ്ട്രെെക്ക് റേറ്റിൽ കളിച്ച സഞ്ജു മറ്റ് രണ്ട് ബൗളർമാർക്കെതിരേ 272.22 സ്ട്രെെക്ക് റേറ്റിലാണ് കത്തിക്കയറിയത്. ഒരുവശത്ത് വിക്കറ്റ് വീണപ്പോഴും സഞ്ജു തന്റെ പദ്ധതിയുമായി മുന്നോട്ട് പോയി. ഇതാണ് അവസാന പന്തിൽ സെഞ്ചുറിയിലേക്കെത്താൻ സഞ്ജുവിനെ സഹായിച്ചത്.
IPL 2026: ഒറ്റക്ക് പൊരുതുന്ന സഞ്ജു, റുതുരാജും ദുബെയും വീണ്ടും ഫ്ളോപ്പ്; ഏഴ് മത്സരത്തിലും മികവില്ല, നിരാശപ്പെടുത്തി ഈ കണക്ക്
29 പന്തിൽ 37 റൺസെടുത്ത തിലക് വർമയാണ് ഈ മത്സരത്തിലെ രണ്ടാമത്തെ ടോപ് സ്കോറർ എന്നതാണ് എടുത്തു പറയേണ്ട കാര്യം. സൂര്യകുമാർ യാദവ് 30 പന്തിലാണ് 36 റൺസ് നേടിയത്. മുംബെെയുടെ താരങ്ങൾ പോലും സ്വന്തം മെെതാനത്ത് റൺസ് കണ്ടെത്താൻ പ്രയാസപ്പെട്ട സാഹചര്യത്തിലും കരുത്തുകാട്ടാൻ സഞ്ജു സാംസണ് സാധിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.









English (US) ·