IPL 2026: മറ്റെല്ലാവരേയും തഴഞ്ഞു, എന്തുകൊണ്ട് സഞ്ജുവിനെ ധോണി തന്റെ പിൻ​ഗാമിയാക്കി? മൂന്ന് കാരണങ്ങൾ ഇതാവാം

1 day ago 2

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam21 Mar 2026, 8:43 americium IST

IPL 2026: ഈ സീസണോടെ എംഎസ് ധോണി സിഎസ്കെയുടെ താരമെന്ന നിലയിലുള്ള കരിയറിന് വിരാമമിട്ടേക്കും. ഇതോടെ സിഎസ്കെയുടെ മുഖമായി ഇനി സഞ്ജു സാംസണാവും എത്തുക. റുതുരാജ് ​ഗെയ്ക് വാദാണ് ക്യാപ്റ്റനെങ്കിലും സഞ്ജുവാകും ടീമിന്റെ ഹീറോ

ഹൈലൈറ്റ്:

  • ആറാം കിരീടം ലക്ഷ്യമിട്ട് സിഎസ്കെ
  • സഞ്ജുവിൽ പ്രതീക്ഷവെച്ച് സിഎസ്കെ
  • ധോണിയുടെ പിൻഗാമിയാകാൻ സഞ്ജു
sanju samson, cskസഞ്ജു സാംസൺ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കാനിരിക്കെ എല്ലായിടത്തേയും ചർച്ചാ വിഷയം സഞ്ജു സാംസണാണ്. രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നെെ സൂപ്പർ കിങ്സിലെത്തിയ സഞ്ജുവിന്റെ പ്രകടനം എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എംഎസ് ധോണിക്കൊപ്പം കളിക്കുകയെന്ന തന്റെ വലിയ സ്വപ്നമാണ് സഞ്ജു ഇപ്പോൾ സാക്ഷാത്കരിച്ചിരിക്കുന്നത്.സഞ്ജുവിനെ സിഎസ്കെയിലേക്ക് കൊണ്ടുവന്നതിന് പിന്നിൽ ധോണിയുടെ ഇടപെടലായിരുന്നു ഉണ്ടായിരുന്നത്. രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനമടക്കം ഉപേക്ഷിച്ച് സഞ്ജു സിഎസ്കെയിലേക്കെത്തിയത്. തന്നെ വളർത്തി വലുതാക്കിയ രാജസ്ഥാൻ വിട്ട് സഞ്ജു ഇത്തരമൊരു കൂടുമാറ്റം നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ധോണിയുടെ ശക്തമായ കരുനീക്കങ്ങൾ ധോണിയുടെ കൂടുമാറ്റത്തിന് കാരണമായിട്ടുണ്ടെന്ന് പറയാം.

ഐപിഎൽ ലേലത്തിൽ 'വില കുറഞ്ഞവർ', പക്ഷേ കളത്തിൽ 'തീപ്പൊരികൾ'


ധോണി സിഎസ്കെയിൽ തന്റെ പിൻഗാമിയായി സഞ്ജുവിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് പറയാം. ഋഷഭ് പന്ത്, ഇഷാൻ കിഷൻ, കെ എൽ രാഹുൽ തുടങ്ങിയ പ്രമുഖരെയെല്ലാം ധോണിക്ക് തന്റെ പിൻഗാമിയായി കൊണ്ടുവരാമായിരുന്നു. എന്നാൽ ഇവരെയെല്ലാം തഴഞ്ഞ് ധോണി സഞ്ജുവിനെ തന്റെ പിൻഗാമിയായി സിഎസ്കെയിൽ വാഴിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടാവും? മൂന്ന് കാരണങ്ങൾ പരിശോധിക്കാം.

ഒന്നാമത്തെ കാര്യം ആരാധകരെ സൃഷ്ടിക്കാനുള്ള കഴിവാണ്. എംഎസ് ധോണിയെന്ന വികാരത്തിലാണ് സിഎസ്കെയുടെ അടിത്തറ. ധോണി മികച്ച പ്രകടനം പുറത്തെടുത്താലും ഇല്ലെങ്കിലും അദ്ദേഹം കളത്തിലേക്കെത്തുമ്പോൾ ആരാധകരിൽ സൃഷ്ടിക്കപ്പെടുന്ന ഒരു മാന്ത്രിക അനുഭവമുണ്ട്. അത് ഈ സീസണോടെ സിഎസ്കെയ്ക്ക് നഷ്ടമാവും. കാരണം ഈ സീസണോടെ ധോണി കളിക്കാരനെന്ന നിലയിലെ കരിയറിന് വിരാമമിടാൻ പോവുകയാണ്.
Samayam MalayalamIPL 2026: ഇന്ത്യൻ ടീമിലെ സുഹൃത്തുക്കൾ, പക്ഷെ ഐപിഎല്ലിൽ തമ്മിലടിച്ചു! സഞ്ജുവിനോടും കൊമ്പുകോർത്തു, ഇത്തവണ ആവർത്തിക്കുമോ?
ധോണി വിരമിക്കുമ്പോൾ ആരാധകരിൽ ആവേശം ഉയർത്താൻ സാധിക്കുന്ന ഒരു ക്രൗഡ് പുള്ളറായ താരത്തെ സിഎസ്കെയ്ക്ക് ആവശ്യമാണ്. നിലവിൽ അതിന് ഏറ്റവും കൂടുതൽ സാധിക്കുക സഞ്ജു സാംസണാണ്. മലയാളി താരം ഇന്ന് ക്രിക്കറ്റ് ആരാധകർക്കിടയിലെ വികാരമാണ്. ടി20 ലോകകപ്പിലെ കിടിലൻ പ്രകടനത്തോടെ സഞ്ജുവിന്റെ ആരാധക പിന്തുണ ഇരട്ടിയായി മാറിയിട്ടുണ്ട്.

സഞ്ജു ധോണിയുടെ പകരക്കാരനാവുമ്പോൾ ആരാധക പിന്തുണ ഉയരുകയല്ലാതെ കുറയുന്ന സാഹചര്യം ഉണ്ടാവില്ല. സഞ്ജു സാംസൺ എന്ന പേര് ഇന്ന് ഒരു ബ്രാന്റായി മാറിക്കഴിഞ്ഞു. എന്നാൽ ഋഷഭിനും ഇഷാനും രാഹുലിനുമൊന്നും വലിയൊരു വെെകാരിക ബന്ധം ആരാധകർക്കിടയിൽ സൃഷ്ടിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ തന്റെ പകരക്കാരനായി സഞ്ജു വരണമെന്ന് ധോണി ആഗ്രഹിച്ചതിനെ തെറ്റ് പറയാനാവില്ല.

രോഹിത്തും കോഹ്ലിയും ഏകദിന ലോകകപ്പിനുണ്ടാവില്ലേ? സീറ്റുറപ്പിക്കാതെ ബിസിസിഐ, ഐപിഎല്ലിന് ശേഷം നിർണ്ണായക തീരുമാനം

രണ്ടാമത്തെ കാര്യം വിക്കറ്റിന് പിന്നിലെ മികവാണ്. സഞ്ജു കടുത്ത ധോണി ആരാധകനാണ്. ധോണിയെപ്പോലെ വിക്കറ്റിന് പിന്നിൽ അത്ഭുതം സൃഷ്ടിക്കുന്ന താരമാണ് സഞ്ജു. മിന്നൽ വേഗത്തിലുള്ള സ്റ്റംപിങ്ങും ഡെെവിങ് ക്യാച്ചുകളുമെല്ലാം സഞ്ജുവിന്റെ കെെയിൽ ഭദ്രം. നിലവിൽ വിക്കറ്റിന് പിന്നിൽ ഏറ്റവും കുറവ് പിഴവുകൾ വരുത്തുന്ന താരം സഞ്ജുവാണ്. മലയാളി താരത്തിന്റെ വിക്കറ്റിന് പിന്നിലെ ഈ മികവും ധോണി തന്റെ പകരക്കാരനായി സഞ്ജുവിനെ കൊണ്ടുവരാൻ കാരണമായിട്ടുണ്ട്.

മൂന്നാമത്തെ കാരണം സഞ്ജുവിന്റെ ശാന്ത സ്വഭാവമാണ്. ധോണിയുടേതിന് സമാനമായ പെരുമാറ്റമാണ് സഞ്ജുവിന്റേത്. മതിമറന്നുള്ള ആഹ്ലാദമോ വെെകാരിക പ്രകടനങ്ങളോ സഞ്ജു കളത്തിൽ കാട്ടാറില്ല. തന്റെ ദൗത്യം നിർവഹിച്ച് ശാന്തതയോടെ മടങ്ങുന്ന രീതിയാണ് സഞ്ജുവിനുള്ളത്. എന്നാൽ ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം ധോണിയും സഞ്ജുവും മുന്നിൽ നിന്ന് ചോദ്യം ഉയർത്തുകയും ചെയ്യും.

ധോണിയെപ്പോലെ ശാന്തതയോടെ തീരുമാനം എടുക്കാൻ സഞ്ജുവിന് കഴിവുണ്ട്. അധികം വെെകാതെ സിഎസ്കെയുടെ നായകസ്ഥാനത്തേക്കും സഞ്ജു എത്തിയേക്കും. ഈ സീസണ് ശേഷം ധോണി സിഎസ്കെയുടെ പരിശീലക സംഘത്തിന്റെ ഭാഗമായേക്കും. വരുന്ന അഞ്ച് വർഷത്തേക്കെങ്കിലും സിഎസ്കെയുടെ മുഖമായി സഞ്ജു സാംസൺ മാറിയേക്കും. ഇത് തന്നെയാവും ധോണിയും ആഗ്രഹിക്കുന്നതെന്ന് തന്നെ കരുതാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article