ഹൈലൈറ്റ്:
- ഗുജറാത്തിന് സീസണിലെ ആദ്യ ജയം
- ഡേവിഡ് മില്ലറുടെ പോരാട്ടം പാഴായി
- കിടിലൻ റണ്ണൗട്ടുമായി ജോസ് ബട്ലർ
ഗുജറാത്ത് ടെെറ്റൻസ്(ഫോട്ടോസ്- AP)തൊട്ടതെല്ലാം പിഴച്ച് മഞ്ഞപ്പട; സഞ്ജുവും റുതുരാജുമല്ല യഥാർഥ കാരണം വെളിപ്പെടുത്തി ഇർഫാൻ പഠാൻ
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് മികച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണർ സായ് സുദർശൻ പ്രതീക്ഷിച്ച പ്രകടനം നടത്താതെ പുറത്തായി. 7 പന്തിൽ 12 റൺസെടുത്ത സായ് സുദർശനെ മുകേഷ് കുമാർ ക്ലീൻബൗൾഡ് ചെയ്തു. എന്നാൽ രണ്ടാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലും ജോസ് ബട്ലറും ചേർന്ന് ടീം സ്കോർ ഉയർത്തി. മോശം ഫോമിലായിരുന്ന ബട്ലർ കിടിലൻ അർധ സെഞ്ചുറിയോടെ തിരിച്ചുവരവ് നടത്തി.
27 പന്തിൽ 3 ഫോറും 5 സിക്സും ഉൾപ്പെടെ 52 റൺസെടുത്താണ് ബട്ലർ മടങ്ങിയത്. വാഷിങ്ടൺ സുന്ദർ നാലാം നമ്പറിലിറങ്ങി കസറി. 32 പന്തിൽ 6 ഫോറും 2 സിക്സും ഉൾപ്പെടെ 55 റൺസാണ് സുന്ദർ നേടിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ കിടിലൻ പ്രകടനമാണ് കാഴ്ചവെച്ചത്.
45 പന്തിൽ 4 ഫോറും 5 സിക്സും ഉൾപ്പെടെ 70 റൺസോടെയാണ് ഗിൽ ശോഭിച്ചത്. ഗ്ലെൻ ഫിലിപ്സ് 9 പന്തിൽ 14 റൺസോടെയും രാഹുൽ തെവാത്തിയ ഒരു റൺസോടെയും പുറത്താവാതെ നിന്നു. ഇതോടെ 4 വിക്കറ്റിന് 210 എന്ന ഭേദപ്പെട്ട സ്കോറിലേക്കെത്താൻ ഗുജറാത്തിന് സാധിച്ചു. ഡൽഹിക്കായി മുകേഷ് കുമാർ രണ്ടും ലൂങ്കി എൻഗിഡി, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനായി കെ എൽ രാഹുലും പതും നിസങ്കയും ചേർന്ന് ഗംഭീര തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ 76 റൺസ് കൂട്ടിച്ചേർത്ത ശേഷം നിസങ്ക പുറത്തായി. 24 പന്തിൽ 6 ഫോറും 1 സിക്സും ഉൾപ്പെടെ 41 റൺസാണ് നിസങ്ക നേടിയത്. എന്നാൽ ഓപ്പണിങ് പൊളിഞ്ഞതോടെ കൃത്യമായ ഇടവേളയിൽ ഡൽഹിക്ക് വിക്കറ്റുകൾ നഷ്ടമായി. നിതീഷ് റാണ 5 റൺസെടുത്ത് മടങ്ങി.
IPL 2026: മുംബെെക്ക് ഇത് എന്തുപറ്റി? ഹാർദിക്കിന് കീഴിൽ മികവ് കാട്ടാനാവുന്നില്ല, ചാമ്പ്യൻ നിരയെ പിന്നോട്ടടിച്ച് ഇക്കാര്യങ്ങൾ
റാഷിദ് ഖാനാണ് വിക്കറ്റ്. കഴിഞ്ഞ രണ്ട് മത്സരത്തിലും ഡൽഹിയുടെ ഹീറോയായ സമീർ റിസ്വിയെ റാഷിദ് ഖാൻ അക്കൗണ്ട് തുറക്കും മുമ്പ് ക്ലീൻബൗൾഡ് ചെയ്തു. സൂപ്പർ താരം ഡേവിഡ് മില്ലർ റിട്ടേർഡ് ഔട്ടായി പുറത്തായി. 10 പന്തിൽ 12 റൺസെടുത്ത് നിൽക്കുമ്പോഴാണ് മില്ലർ റിട്ടേർഡ് ഹർട്ടായത്. ക്യാപ്റ്റൻ അക്ഷർ പട്ടേലിന് തിളങ്ങാനായില്ല. 3 പന്തിൽ 2 റൺസാണ് അക്ഷർ നേടിയത്. ട്രിസ്റ്റൻ സ്റ്റബ്സ് 7 റൺസെടുത്ത് റണ്ണൗട്ടായി.
സ്റ്റബ്സ് പുറത്തായതോടെ റിട്ടേർഡ് ഹർട്ടായ ഡേവിഡ് മില്ലർ തിരിച്ചെത്തി. ഒരുവശത്ത് കെ എൽ രാഹുൽ പിടിച്ചുനിന്നത് പ്രതീക്ഷ ഉയർത്തി. എന്നാൽ 52 പന്തിൽ 11 ഫോറും 4 സിക്സും ഉൾപ്പെടെ 92 റൺസെടുത്ത കെ എൽ രാഹുലിനെ മുഹമ്മദ് സിറാജ് പുറത്താക്കി. ഓഫ് സെെഡ് യോർക്കറിൽ ബാറ്റുവെച്ച രാഹുൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്.
ഡേവിഡ് മില്ലറും വിപ്രജ് നിഗവും ചേർന്ന് പൊരുതി. അവസാന ഓവറിലെ രണ്ടാം പന്തിൽ 7 പന്തിൽ 12 റൺസെടുത്ത വിപ്രജ് പുറത്തായി. മില്ലർ പോരാട്ടം തുടർന്നതോടെ അവസാന പന്തിൽ ഡൽഹിക്ക് ജയിക്കാൻ 2 റൺസ്. എന്നാൽ പ്രസിദ്ധ് കൃഷ്ണയുടെ പന്തിൽ മില്ലർക്ക് കണക്ട് ചെയ്യാനായില്ല. റൺസിനായി ഓടിയെങ്കിലും വിക്കറ്റ് കീപ്പർ ജോസ് ബട്ലറിന്റെ നേരിട്ടുള്ള ത്രോയിൽ കുൽദീപ് യാദവ് റണ്ണൗട്ടായതോടെ ജിടിക്ക് ഒരു റൺസിന്റെ ആവേശ ജയം. മില്ലർ 20 പന്തിൽ 3 വീതം സിക്സും ഫോറും ഉൾപ്പെടെ 41 റൺസോടെ പുറത്താവാതെ നിന്നു.









English (US) ·