Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•14 May 2026, 11:25 americium IST
IPL 2026: അവസാന മെഗാ ലേലത്തിലൂടെ വലിയ മാറ്റങ്ങളാണ് മുംബെെ ഇന്ത്യൻസ് ടീമിൽ വരുത്തിയത്. എന്നാൽ ഇതൊന്നും ഫലം കണ്ടില്ലെന്ന് വ്യക്തം. അതുകൊണ്ടുതന്നെ മുംബെെ ഇന്ത്യൻ ചില നിർണ്ണായക നീക്കങ്ങൾക്ക് തയ്യാറെടുക്കുകയാണ്
ഹൈലൈറ്റ്:
- മുംബെെ ഇന്ത്യൻസ് പ്ലേ ഓഫ് കാണാതെ പുറത്ത്
- മുംബെെ വലിയ പൊളിച്ചെഴുത്തിലേക്ക്
- മുംബെെയുടെ നായകസ്ഥാനത്ത് ഹാർദിക് തുടരില്ല
മഹേല ജയവർധന, ഹാർദിക് പാണ്ഡ്യഗുജറാത്തിൻ്റെ പടയോട്ടം; ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് ശുഭ്മാൻ ഗിൽ?
രവി ശാസ്ത്രി
മുംബെെ ഇന്ത്യൻസിന്റെ പരിശീലകസ്ഥാനത്തേക്ക് രവി ശാസ്ത്രിയെ പരിഗണിക്കാവുന്നതാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ മികച്ച നിലയിൽ മുന്നോട്ട് കൊണ്ടുപോയ പരിശീലകനാണ് രവി ശാസ്ത്രി. എന്നാൽ ഇന്ത്യൻ ടീമിന്റെ പരിശീലകസ്ഥാനം ഉപേക്ഷിച്ച ശേഷം അദ്ദേഹം അവതാരകന്റെ റോളിൽ തിളങ്ങുകയാണ്. ഐപിഎല്ലിൽ ഇതുവരെ പരിശീലകസ്ഥാനത്തിലേക്കെത്താൻ ശാസ്ത്രി തയ്യാറായിട്ടില്ല.
എന്നാൽ മുംബെെയെപ്പോലൊരു വമ്പൻ ഫ്രാഞ്ചെെസിക്ക് ശാസ്ത്രിയെ ഈ സ്ഥാനത്തേക്കെത്തിക്കാവുന്നതാണ്. താരങ്ങളുടെ മനസറിഞ്ഞ് പിന്തുണക്കുന്ന പരിശീലകനാണ് അദ്ദേഹം. താരങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്ന ശാസ്ത്രി ഏത് വെല്ലുവിളിയും ഏറ്റെടുക്കാൻ ധെെര്യം കാട്ടുന്ന പരിശീലകനാണ്. മുംബെെക്ക് ശക്തമായി തിരിച്ചെത്താൻ ശാസ്ത്രിയെപ്പോലൊരു പരിശീലകൻ ആവശ്യമാണെന്ന് തന്നെ പറയാം.
ആദം ഗിൽക്രിസ്റ്റ്
മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പറായ ആദം ഗിൽക്രിസ്റ്റ് വിക്കറ്റ് കീപ്പറായും ക്യാപ്റ്റനായും ഒരുപോലെ മികവ് കാട്ടിയ താരമാണ്. ഐപിഎല്ലിൽ കിരീടം നേടിയിട്ടുള്ള ക്യാപ്റ്റനാണ് ആദം ഗിൽക്രിസ്റ്റ്. എന്നാൽ വിരമിച്ച ശേഷം അവതാരകനായും കമന്റേറ്ററായും പ്രവർത്തിക്കുന്നുണ്ടെങ്കിലും പരിശീലക റോളിലേക്ക് വന്നിട്ടില്ല. മുംബെെക്ക് ഇപ്പോൾ കൊണ്ടുവരാൻ പറ്റുന്ന മികച്ച പരിശീലകനായിരിക്കും ഗിൽ ക്രിസ്റ്റ്. ടി20യിൽ ഗംഭീര പ്രകടനം നടത്തിയിട്ടുള്ള ഗിൽ ക്രിസ്റ്റിനെപ്പോലൊരു പരിശീലകനായി വന്നാൽ അത് മുംബെെക്ക് ഗുണകരമായി മാറിയേക്കും.
ഹെർഷ്വൽ ഗിബ്സ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാനടക്കം ആഗ്രഹം പ്രകടിപ്പിച്ചവരിലൊരാളാണ് മുൻ സൗത്താഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാനായ ഹെർഷ്വൽ ഗിബ്സ്. തല്ലിത്തകർക്കുന്ന ബാറ്റ്സ്മാനായ ഗിബ്സിന് പരിശീലക റോളിൽ തിളങ്ങാനായേക്കും. ഇതുവരെ ഒരു ഐപിഎൽ ടീമും ഗിബ്സിനെ പരിശീലക റോളിലേക്ക് കൊണ്ടുവന്നിട്ടില്ല. മുംബെെക്ക് ഇപ്പോൾ ആവശ്യം പുതിയൊരു തുടക്കമായതിനാൽ ഗിബ്സിനെപ്പോലൊരു പരിശീലകൻ വരുന്നത് ഗുണം ചെയ്തേക്കും.
IPL 2026: ഇങ്ങനെ തുടർന്നാൽ കാര്യം ഉണ്ടാകില്ല, വെെഭവിന് മുന്നറിയിപ്പുമായി ഡിവില്ലിയേഴ്സ്; നൽകിയ ഉപദേശം ഇതാണ്
സൗരവ് ഗാംഗുലി
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനായ സൗരവ് ഗാംഗുലി ഇപ്പോൾ പരിശീലക റോളിൽ സജീവമാണ്. ഡൽഹി ക്യാപിറ്റൽസിന്റെയടക്കം പരിശീലക സംഘത്തിന്റെ ഭാഗമായിരുന്ന ഗാംഗുലിയെ ഇപ്പോൾ മുംബെെ ഇന്ത്യൻസിന് പരിശീലക റോളിലേക്ക് കൊണ്ടുവരാവുന്നതാണ്. ഇടം കെെയൻ ബാറ്റ്സ്മാനായിരുന്ന ഗാംഗുലി ധെെര്യശാലിയായ ക്യാപ്റ്റനും ബാറ്റ്സ്മാനുമായിരുന്നു. പരിശീലക റോളിലേക്കെത്തിയാൽ വലിയ ഇംപാക്ട് സൃഷ്ടിക്കാൻ ഗാംഗുലിക്ക് കഴിവുണ്ട്. അതുകൊണ്ടുതന്നെ മുംബെെക്ക് ഗാംഗുലിയെ പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്.








English (US) ·