IPL 2026: മുംബെെയുടെ ചങ്ക് തകർത്ത് സിഎസ്കെ, തട്ടകത്തിൽ ഇത് പ്രതീക്ഷിച്ചില്ല; ഹാർദിക്കിന്റെ ഈ പിഴവുകൾക്ക് വിമർശനം

1 month ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam24 Apr 2026, 7:39 americium IST

IPL 2026: സിഎസ്കെയും മുംബെെ ഇന്ത്യൻസും കരുത്തരുടെ നിരയാണ്. അഞ്ച് തവണ വീതം കപ്പടിച്ച രണ്ട് ടീമും നേർക്കുനേർ എത്തുമ്പോൾ വലിയ പോരാട്ടം പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്താൻ മുംബെെക്കായില്ല

ഹൈലൈറ്റ്:

  • സിഎസ്കെയുടെ ജയം 103 റൺസിന്
  • ഹാർദിക്കിന് കീഴിൽ‌ തകർന്ന് മുംബെെ ഇന്ത്യൻസ്
  • സഞ്ജു സാംസണ് സെഞ്ചുറി
hardik pandyaഹാർദിക് പാണ്ഡ്യ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ മുംബെെ ഇന്ത്യൻസിനെ 103 റൺസിന് തകർത്തിരിക്കുകയാണ് ചെന്നെെ സൂപ്പർ കിങ്സ്. മുംബെെയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ ആറ് വിക്കറ്റിന് 207 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ മുംബെെക്ക് 19 ഓവറിൽ 104 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെയാണ് വമ്പൻ തോൽവി മുംബെെക്ക് നേരിടേണ്ടി വന്നത്. സിഎസ്കെ മുംബെെക്കെതിരേ സർവാധിപത്യം കാട്ടിയെന്ന് തന്നെ പറയാം. ഇത്രയും വലിയ സ്കോറിന് മുംബെെ സിഎസ്കെയോട് തോൽക്കുന്നത് ഇതാദ്യമായാണ്. സ്വന്തം കാണികൾക്ക് മുന്നിൽ പോരാട്ടവീര്യം കാട്ടാൻ മുംബെെക്ക് സാധിക്കാതെ പോയി. മുംബെെയുടെ വമ്പൻ തോൽവിക്ക് പിന്നാലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരേയാണ് വിമർശനം ഉയരുന്നത്. ഹാർദിക്കിൻെ മോശം പ്രകടനവും ക്യാപ്റ്റൻസിയും തോൽവിക്ക് കാരണമായെന്നാണ് ആരാധകർ ആരോപിക്കുന്നത്.

വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി


ഹാർദിക് പാണ്ഡ്യയുടെ പ്രകടനമാണ് ആരാധകരെ കൂടുതലും ചൊടിപ്പിച്ചിരിക്കുന്നത്. പവർപ്ലേയിൽ മുംബെെയുടെ മറ്റ് ബൗളർമാരെല്ലാം ഭേദപ്പെട്ട് നിന്നപ്പോൾ ഹാർദിക്കിന് പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിക്കാതെ പോയി. രണ്ടോവറിൽ‌ 38 റൺസാണ് ഹാർദിക് വിട്ടുകൊടുത്തത്. പവർപ്ലേക്ക് ശേഷം ഹാർദിക് പന്തെറിയാൻ എത്തിയില്ലെന്നതും എടുത്തു പറയേണ്ട കാര്യമാണ്.

ബാറ്റ് ചെയ്യാനിറങ്ങി രണ്ട് പന്ത് നേരിട്ട് ഒരു റൺസാണ് ഹാർദിക്കിന് നേടാനായത്. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഹാർദിക്കിന് ഒന്നും ചെയ്യാനായില്ല. പക്ഷെ മത്സര ശേഷം തോൽവിക്ക് കാരണം ബാറ്റ്സ്മാൻമാർ ആണെന്നാണ് ഹാർദിക് പറഞ്ഞത്. സ്വയം ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാൻ ഹാർദിക് തയ്യാറാവാത്തതാണ് വിമർശനത്തിന് കാരണമാകുന്നത്.
Samayam MalayalamIPL 2026: ചേട്ടൻ തകർത്തു, സെഞ്ചുറിത്തിളക്കത്തിൽ സഞ്ജു സാംസൺ; സീസണിൽ ഇത് രണ്ടാം തവണ; വമ്പൻ റെക്കോഡ്
ഹാർദിക് പാണ്ഡ്യ സ്പിന്നർമാരെ ഫലപ്രദമായി ഉപയോഗിച്ചെങ്കിലും ഡെത്തോവറിൽ പ്രതീക്ഷിച്ചപോലെ ബൗളർമാരെ ഉപയോഗിച്ചില്ലെന്ന് തന്നെ പറയാം. ക്രിഷ് ഭഗതിനെപ്പോലെ അനുഭവസമ്പത്തില്ലാത്ത ബൗളറെയാണ് ഡെത്തോവറിൽ ഉപയോഗിച്ചത്. രണ്ടോവറിൽ 31 റൺസാണ് ക്രിഷ് ഭഗത് വിട്ടുകൊടുത്തത്. ഹാർദിക്കിന്റെ രണ്ടോവർ ബാക്കിയുണ്ടായിരുന്നെങ്കിലും പവർപ്ലേയ്ക്ക് ശേഷം പന്തെടുക്കാൻ അദ്ദേഹം ധെെര്യം കാട്ടിയില്ല.

ഡെത്തോവറിൽ ഉപയോഗിക്കാതെ ക്രിഷ് ഭഗതിനെ മധ്യ ഓവറുകളിൽ ഉപയോഗിക്കുകയും ഹാർദിക്കും മധ്യ ഓവറുകളിൽ പന്തെറിയുകയും ചെയ്ത് ഡെത്തോവറിലേക്ക് പ്രധാന ബൗളർമാരുടെ ഓവർ മാറ്റി വെക്കണമായിരുന്നുവെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ ഹാർദിക് പാണ്ഡ്യ മറ്റൊരു പദ്ധതിയോടെ മുന്നോട്ട് പോയപ്പോൾ സിഎസ്കെയ്ക്ക് വമ്പൻ തോൽവി നേരിടേണ്ടി വരികയായിരുന്നു.

IPL 2026: ഒറ്റക്ക് പൊരുതുന്ന സഞ്ജു, റുതുരാജും ദുബെയും വീണ്ടും ഫ്ളോപ്പ്; ഏഴ് മത്സരത്തിലും മികവില്ല, നിരാശപ്പെടുത്തി ഈ കണക്ക്

മുംബെെയുടെ പ്ലേയിങ് ഇലവൻ തിരഞ്ഞെടുപ്പിനെതിരേയും വലിയ വിമർശനം ഉയരുകയാണ്. ഓപ്പണിങ്ങിൽ പരിക്കേറ്റ രോഹിത് ശർമക്ക് പകരം ഡാനിഷ് മലേവറിനെയാണ് മുംബെെ കളിപ്പിക്കുന്നത്. യുവതാരം ബാറ്റ് പിടിക്കാൻ അറിയാത്ത പോലെയാണ് കളിക്കുന്നത്. ഇത്തരമൊരു താരത്തെ എന്തിനാണ് ഓപ്പണർ റോളിൽ ഇറക്കുന്നത് എന്നതാണ് മുംബെെ ആരാധകരുടെ ചോദ്യം. അടുത്ത മത്സരത്തിൽ വിൽ ജാക്സ് കളിക്കണമെന്നാണ് ആരാധകർ പറയുന്നത്.

ഷെർഫെയ്ൻ റൂതർഫോർഡിനെ മുംബെെ പുറത്തിരുത്തണമെന്നും ആരാധകർ പറയുന്നു. എന്തായാലും ചിരവെെരികളായ സിഎസ്കെയോട് ഇത്രയും വലിയ തോൽവി നേരിടേണ്ടി വന്നത് മുംബെെക്ക് വലിയ നാണക്കേടായി മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരാധകരുടെ ഭാഗത്ത് നിന്നും വലിയ വിമർശനവും ഉയരുന്നു.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article