ഹൈലൈറ്റ്:
- ഹാർദിക്കിന് കീഴിൽ മുംബെെ പിന്നോട്ട്
- ബാറ്റിങ്ങിലും ബൗളിങ്ങിലും മുംബെെക്ക് പിഴക്കുന്നു
- തട്ടകത്തിൽ പോലും മികവ് കാട്ടാതെ മുംബെെ
മുംബെെ ഇന്ത്യൻസ്(ഫോട്ടോസ്- AP)വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി
മുംബെെക്ക് ലേലം മുതലേ പിഴച്ചു
മുംബെെ ഇന്ത്യൻസിന്റെ കണക്കുകൂട്ടൽ ലേലത്തിൽ തന്നെ പിഴച്ചതാണ്. ജസ്പ്രീത് ബുംറ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ , രോഹിത് ശർമ എന്നിവരെ നിലനിർത്തുന്നതിനായി മാത്രം 67.68 കോടിയാണ് മുംബെെക്ക് ചിലവായത്. ഇവർ സീനിയർ താരങ്ങളാണെങ്കിലും മികവ് കാട്ടുന്നത് വളരെ ചുരുക്കം താരങ്ങളാണ്. സൂര്യക്ക് 157 റൺസാണ് ആകെ നേടാനായത്.
22 ശരാശരിയും 142 സ്ട്രെെക്ക് റേറ്റുമാണ് സൂര്യക്കുള്ളത്. രോഹിത് ശർമ 4 മത്സരത്തിൽ നിന്ന് നേടിയത് 137 റൺസാണ്. ഇപ്പോൾ പരിക്കേറ്റ് ടീമിന് പുറത്താണ്. ഹാർദിക് പാണ്ഡ്യ ബാറ്റിങ്ങിലും ബൗളിങ്ങിലും നിരാശപ്പെടുത്തുന്നു. 97 റൺസാണ് ആകെ നേടിയത്. ബുംറ ഏഴ് മത്സരത്തിൽ നിന്ന് നേടിയത് രണ്ട് വിക്കറ്റ് മാത്രമാണ്. മോശം ഇക്കോണമിയിലാണ് അവസാന രണ്ട് മത്സരത്തിലൊഴികെ ബുംറ പന്തെറിഞ്ഞത്.
മുംബെെക്ക് പിഴക്കുന്നത് പവർപ്ലേയിൽ
മികച്ച തുടക്കം ബാറ്റിങ്ങിലും ബൗളിങ്ങിലും ലഭിക്കേണ്ടതായുണ്ട്. എന്നാൽ ഇത് ലഭിക്കുന്നില്ലെന്നതാണ് ടീമിനെ പിന്നോട്ടടിക്കുന്ന പ്രശ്നം. കെകെആറിനെതിരേ വിക്കറ്റ് പോകാതെ 80 റൺസ് നേടിയതൊഴിച്ചാൽ മുംബെെയുടെ ബാറ്റിങ് നിര പവർപ്ലേയിൽ തകർന്നു. ഡൽഹിക്കെതിരേ 41ന് 2, രാജസ്ഥാനെതിരേ 60ന് 5, ആർസിബിക്കെതിരേ 62, പഞ്ചാബിനെതിരേ 48ന് 2, ഗുജറാത്തിനെതിരേ 46ന് 3, സിഎസ്കെയ്ക്കെതിരേ 29ന് 3 എന്നിങ്ങനെയായിരുന്നു മുംബെെയുടെ പവർപ്ലേയിലെ ബാറ്റിങ് പ്രകടനം.
ബൗളിങ്ങിലേക്ക് വരുമ്പോൾ തീർത്തും നിരാശയാണ്. 10ന് മുകളിലാണ് മിക്ക മത്സരങ്ങളിലും റൺറേറ്റ്. ഹാർദിക് പാണ്ഡ്യ പവർപ്ലേയിൽ തല്ലുവാങ്ങുന്നു. ദീപക് ചഹാറും ട്രന്റ് ബോൾട്ടും അടിവാങ്ങിക്കൂട്ടിയതോടെ ഇപ്പോൾ പ്ലേയിങ് ഇലവന് പുറത്താണുള്ളത്. മുംബെെയുടെ താരനിരയിലെ സൂപ്പർ താരങ്ങളുടെ മോശം ഫോമാണ് ടീമിനെ പിന്നോട്ടടിക്കുന്നത്.
IPL 2026: ആകാശ് അംബാനി കട്ടകലിപ്പിൽ, സിഎസ്കെ മത്സരം പൂർത്തിയാകുന്നതിന് മുമ്പ് സ്റ്റേഡിയം വിട്ടു; ഹാർദിക്കിന് പണി കിട്ടുമോ?
മുംബെെക്ക് ഇനി വേണ്ടതെന്ത്?
വിൽ ജാക്സ് പ്ലേയിങ് ഇലവനിലേക്ക് വരുന്നത് മുംബെെക്ക് അൽപ്പം ആശ്വാസം നൽകിയേക്കും. എന്നാൽ മുംബെെക്ക് വരുന്ന സീസണിൽ ശക്തമായ അഴിച്ചുപണി തന്നെ വേണ്ടിവരും. രോഹിത് ശർമ, സൂര്യകുമാർ യാദവ്, ക്വിന്റൻ ഡീകോക്ക്, റിയാൻ റിക്കിൽറ്റൻ എന്നിവരൊന്നും ഇനി ടീമിൽ വേണമെന്നില്ല. മുംബെെയിൽ തലമുറ മാറ്റം അത്യാവശ്യമാണ്.
സഞ്ജു സാംസൺ, അഭിഷേക് ശർമ, വെെഭവ് സൂര്യവംശി, യശ്വസി ജയ്സ്വാൾ, ആയുഷ് മാത്രെ എന്നിവരെപ്പോലെയെല്ലാം പവർപ്ലേയിൽ തല്ലിത്തക്കർക്കാൻ കഴിയുന്ന താരങ്ങളെ മുംബെെയുടെ ബാറ്റിങ് നിരയിലേക്ക് അത്യാവശ്യമായി കൊണ്ടുവരേണ്ടതാണ്. ഈ സീസണിൽ ഇനിയൊരു ശക്തമായ തിരിച്ചുവരവ് മുംബെെക്ക് ഉണ്ടാകുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്.








English (US) ·