IPL 2026: മുട്ടിക്കളിച്ച് തിലക് വർമ, ദേഷ്യത്തോടെ ഹാർദിക് പാണ്ഡ്യയുടെ ഇടപെടൽ; പിന്നെ കളി മാറി, ജിടിക്കെതിരേ സംഭവിച്ചത് ഇതാണ്

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam21 Apr 2026, 7:45 americium IST

IPL 2026: മുംബെെയുടെ ടോപ് ഓഡർ വീണ്ടും തകർന്ന സാഹചര്യത്തിൽ കിടിലൻ സെഞ്ചുറിയോടെയാണ് തിലക് വർമ ടീമിന് കരുത്തായത്. 45 പന്തിൽ സെഞ്ചുറി നേടി ചരിത്ര റെക്കോഡിലേക്കെത്താനും തിലക് വർമക്ക് സാധിച്ചു

ഹൈലൈറ്റ്:

  • ഹാർദിക് ക്യാപ്റ്റനായി മികവ് കാട്ടി
  • മുംബെെക്ക് രണ്ടാം ജയം
  • ജിടിയെ 99 റൺസിന് തോൽപ്പിച്ചു
tilak varma, hardik pandyaതിലക് വർമ, ഹാർദിക് പാണ്ഡ്യ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ തകർപ്പൻ സെഞ്ചുറി പ്രകടനത്തോടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് തിലക് വർമ . 20, 0, 14, 1, 8 എന്നിങ്ങനെ നിരാശപ്പെടുത്തുന്ന ഫോമിൽ കളിച്ചിരുന്ന തിലക് തകർപ്പൻ തിരിച്ചുവരവാണ് ഗുജറാത്ത് ടെെറ്റൻസിനെതിരേ നടത്തിയത്. 45 പന്തിൽ 101 റൺസോടെയാണ് തിലക് പുറത്താവാതെ നിന്നത്. എട്ട് ഫോറും ഏഴ് സിക്സും ഉൾപ്പെടെയാണ് തിലകിന്റെ തിരിച്ചുവരവ്. 224.44 സ്ട്രെെക്ക് റേറ്റിലാണ് തിലക് മിന്നിച്ചത്.ആദ്യം മെല്ലെപ്പോക്ക് നടത്തിയ തിലക് പിന്നീട് കിടിലൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇപ്പോഴിതാ തിലകിന്റെ ഗംഭീര തിരിച്ചുവരവിന് കാരണമായത് ഹാർദിക് പാണ്ഡ്യയുടെ ഇടപെടലാണെന്ന് പറയാം. ഗുജറാത്തിനെതിരേ പതിയെ നിലയുറപ്പിച്ച് കടന്നാക്രമിക്കാനായിരുന്നു തിലകിന്റെ പദ്ധതി. 14 ഓവർ കഴിയുമ്പോൾ ബൗണ്ടറി പോലും നേടാനാവാതെ തിലക് പ്രയാസപ്പെടുകയായിരുന്നു.

സൂര്യവംശിയുടെ മിന്നൽ പ്രടനം; റെക്കോഡുകൾ സ്വന്തമാക്കാൻ താരം

ഈ സമയത്ത് വെള്ളം കുടി ഇടവേളക്കിടെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തിലകിന്റെ അടുത്തേക്ക് എത്തുകയും ദേഷ്യത്തോടെ എന്തൊക്കെയോ സംസാരിക്കുകയും ചെയ്തു. പിന്നീട് കണ്ടത് തിലകിന്റെ കിടിലൻ തിരിച്ചുവരവാണ്. ആദ്യത്തെ 22 പന്തിൽ വെറും 19 റൺസെടുത്ത തിലക് പിന്നീടുള്ള 23 പന്തിൽ നിന്ന് 82 റൺസാണ് അടിച്ചെടുത്തത്.

15ാം ഓവർ എറിയാനെത്തിയ പ്രസിദ്ധ് കൃഷ്ണയെ പഞ്ഞിക്കിട്ടാണ് തിലക് വെടിക്കെട്ടിന് തുടക്കമിട്ടത്. പ്രസിദ്ധിനെ ഒരു സിക്സും രണ്ട് ഫോറും പറത്താൻ തിലകിന് സാധിച്ചു. പ്രസിദ്ധിന്റെ അവസാന ഓവറിലെ അവസാന രണ്ട് പന്ത് സിക്സും ഫോറും പറത്തിയാണ് തിലക് ഐപിഎല്ലിലെ തന്റെ കന്നി സെഞ്ചുറി പ്രകടനം നടത്തിയത്. 45 പന്തിൽ സെഞ്ചുറി നേടി ഐപിഎല്ലിലെ മുംബെെ ഇന്ത്യക്കാരന്റെ വേഗ സെഞ്ചുറിക്കാരിൽ തലപ്പത്തേക്കെത്താനും തിലകിനായി.
Samayam MalayalamIPL 2026: സെഞ്ചുറി 'തിലക്', അവസാന പന്തിൽ മൂന്നക്കം കണ്ടു; 23 പന്തിൽ അടിച്ചെടുത്തത് റെക്കോഡ് സ്കോർ, ഒപ്പം ചരിത്ര നേട്ടവും
45 പന്തിൽ സെഞ്ചുറി നേടിയ സനത് ജയസൂര്യയും തിലകിനൊപ്പം ഈ റെക്കോഡിൽ ഒന്നാം സ്ഥാനത്തുണ്ട്. എന്തായാലും ഹാർദിക്കിന്റെ കൃത്യമായ ഇടപെടൽ തിലകിന്റെ വെടിക്കെട്ട് പ്രകടനത്തിന് കാരണമായെന്ന് തന്നെ പറയാം. തിലക് സെഞ്ചുറിയിലേക്കെത്തിയ ശേഷം ഹാർദിക് ഡഗൗട്ടിലിരുന്ന് വലിയ ആവേശത്തോടെയാണ് സെഞ്ചുറി നേട്ടം ആഘോഷിച്ചത്.

എന്നാൽ വീഡിയോ വെെറലായതിന് പിന്നാലെ ഹാർദിക്കിനെതിരേ വിമർശനം ഉയരുകയാണ്. മുംബെെയുടെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ എന്തുകൊണ്ടാണ് വെടിക്കെട്ട് ബാറ്റിങ് നടത്താത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. 16 പന്തിൽ 15 റൺസാണ് ഹാർദിക്കിന് നേടാനായത്. ഒരു ബൗണ്ടറിയായിരുന്നു ഹാർദിക്കിന്റെ സമ്പാദ്യം. 93.75 മാത്രമായിരുന്നു ഹാർദിക്കിന്റെ സ്ട്രെെക്ക് റേറ്റ്.
IPL 2026: ഔട്ട് ഓഫ് റൺസല്ല, ഇത് ഔട്ട് ഓഫ് ഫോം; വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാർ യാദവ്, കാത്തിരിക്കുന്നത് വലിയ തിരിച്ചടി

ക്യാപ്റ്റനെന്ന നിലയിൽ മുന്നിൽ നിന്ന് കളിച്ച് കാണിക്കാതെ ഉപദേശിച്ചിട്ട് കാര്യമില്ലെന്ന തരത്തിലാണ് പല പ്രതികരണങ്ങളും ഉയരുന്നത്. എന്തായാലും ഹാർദിക്കിനെ സംബന്ധിച്ച് ഗുജറാത്തിനെതിരായ ജയം വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. ക്യാപ്റ്റനെന്ന നിലയിൽ മികവ് കാട്ടാൻ ഹാർദിക്കിന് സാധിച്ചു. വരുന്ന മത്സരങ്ങളിലും ഇതേ വിജയക്കുതിപ്പ് തുടരാൻ ഹാർദിക് പാണ്ഡ്യയുടെ മുംബെെക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article