IPL 2026: രണ്ടോവറിൽ വഴങ്ങിയത് 38 റൺസ്, ഹാർദിക്കിനെ തല്ലിപ്പറത്തി റുതുരാജും സഞ്ജുവും; സിഎസ്കെയ്ക്ക് വെടിക്കെട്ട് തുടക്കം

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam23 Apr 2026, 8:21 p.m. IST

IPL 2026: മുംബെെക്കെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ സിഎസ്കെയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. സഞ്ജു സാംസണും റുതുരാജ് ​ഗെയ്ക് വാദും പവർപ്ലേ മുതലാക്കി തന്നെയാണ് കളിച്ചത്

ഹൈലൈറ്റ്:

  • റുതുരാജിന് വലിയ സ്കോർ നേടാനാവുന്നില്ല
  • സഞ്ജു സാംസൺ മികവ് കാട്ടുന്നു
  • പവർപ്ലേയിൽ‌ തല്ലുവാങ്ങി ഹാർദിക്
hardik pandya, sanju samsonഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ ചെന്നെെ സൂപ്പർ കിങ്സ് - മുംബെെ ഇന്ത്യൻസ് എൽ ക്ലാസിക്കോ പോരാട്ടത്തിൽ മുംബെെക്കെതിരേ സിഎസ്കെ ആദ്യം ബാറ്റ് ചെയ്യുകയാണ്. മുംബെെ വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന സിഎസ്കെയ്ക്ക് തകർപ്പൻ തുടക്കമാണ് ലഭിച്ചത്. സഞ്ജു സാംസണും റുതുരാജ് ഗെയ്ക് വാദും ചേർന്ന് ഒന്നാം വിക്കറ്റിൽ 32 റൺസാണ് സൃഷ്ടിച്ചത്. മുംബെെ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യ യുടെ പവർപ്ലേയിലെ ഓവറുകൾ സിഎസ്കെ നന്നായി മുതലാക്കിയെന്ന് പറയാം. ഹാർദിക്കിനെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയായിരുന്നുവെന്ന് തന്നെ വിലയിരുത്താം. 38 റൺസാണ് രണ്ടോവറിൽ ഹാർദിക് പാണ്ഡ്യ വിട്ടുകൊടുത്തത്. സഞ്ജു സാംസണും റുതുരാജും ഹാർദിക്കിനെ വേണ്ടവിധം പ്രഹരിച്ച് റൺസുയർ‌ത്തി.

വൈഭവ് കാത്തിരിക്കേണ്ടി വരും; റെക്കോഡുകൾ കടപുഴക്കി അഭിഷേക് ശർമയുടെ സെഞ്ച്വറി


ആദ്യം റുതുരാജ് ഗെയ്ക് വാദാണ് ആക്രമിച്ചത്. രണ്ടാം ഓവർ എറിയാനെത്തിയ ഹാർദിക്കിനെതിരേ 19 റൺസാണ് സിഎസ്കെ നേടിയത്. ആദ്യ പന്തിൽ റുതുരാജ് രണ്ട് റൺസെടുത്തപ്പോൾ രണ്ടാം പന്തിൽ ഡോട്ടായി. മൂന്നാം പന്ത് നോബോളായപ്പോൾ റുതുരാജ് ബൗണ്ടറി നേടി. തൊട്ടടുത്ത പന്ത് വെെഡായി. ഫ്രീ ഹിറ്റ് പന്തിൽ റുതുരാജ് ബൗണ്ടറി നേടി. നാലാം പന്തിൽ സിക്സർ പറത്തിയപ്പോൾ അഞ്ചാം പന്തിൽ റൺ‌സൊന്നും നേടാനായില്ല. ആറാം പന്തിൽ സിംഗിളും ഉൾപ്പെടെ 19 റൺസാണ് ഈ ഓവറിൽ പിറന്നത്.

സിഎസ്കെയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്ന ഓവറായി ഇത് മാറി. മൂന്നാം ഓവർ എറിയാനെത്തിയ എഎം ഖസൻഫാർ ആറ് റൺസ് മാത്രം വിട്ടുകൊടുത്ത് റുതുരാജിന്റെ വിക്കറ്റും നേടി. ഇതോടെ നാലാം ഓവറിൽ വീണ്ടും ഹാർദിക് പാണ്ഡ്യ പന്തെടുത്തു. ഇത്തവണ സഞ്ജു സാംസണിന്റെ അവസരമായിരുന്നു. ആദ്യ രണ്ട് പന്ത് ഹാർദിക് ഡോട്ടാക്കിയെങ്കിലും മൂന്നാം പന്തിൽ സഞ്ജു ബൗണ്ടറി നേടി.
Samayam MalayalamIPL 2026: നേടിയത് 8 റൺസ് മാത്രം, രണ്ട് വമ്പൻ റെക്കോഡിട്ട് വെെഭവ് സൂര്യവംശി; ​ഗ്ലെൻ മാക്സ് വെല്ലിനെ പിന്നിലാക്കി
നാലാം പന്തിൽ സിക്സർ പറത്തിയപ്പോൾ അഞ്ചാം പന്തിൽ വീണ്ടും ബൗണ്ടറി. ആറാം പന്തിൽ വീണ്ടും ബൗണ്ടറി ഉൾപ്പെടെ ഈ ഓവറിലും 19 റൺസാണ് പിറന്നത്. രണ്ട് ഓവറിൽ നിന്ന് 38 റൺസാണ് ഹാർദിക് വിട്ടുകൊടുത്തത്. പവർപ്ലേയിൽ മികച്ച സ്കോറിലേക്കെത്താൻ ഹാർദിക്കിന്റെ ഓവർ സിഎസ്കെ നന്നായി ഉപയോഗിച്ചുവെന്ന് തന്നെ പറയാം.

സിഎസ്കെ പവർപ്ലേയിൽ രണ്ട് വിക്കറ്റിന് 73 റൺസെടുത്തതോടെ ഹാർദിക്കിനെതിരേയാണ് വിമർശനം ഉയരുന്നത്. ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക് ടീമിനെ തോൽപ്പിക്കാൻ നോക്കുകയാണോയെന്നതാണ് ആരാധകരുടെ ചോദ്യം. ഹാർദിക് പാണ്ഡ്യ പവർപ്ലേയിൽ റൺസ് വിട്ടുകൊടുത്ത് സഹ ബൗളർമാരെ സമ്മർദ്ദത്തിലാക്കുകയാണെന്നും ആരാധകർ വിമർശനം ഉയർത്തുന്നു.

IPL 2026: ഋഷഭിന്റെ പുറത്താകലിൽ മതിമറന്ന് ആഘോഷം, രാജസ്ഥാൻ സൂപ്പർ പേസർക്ക് പണികിട്ടി; പിഴ ശിക്ഷ വിധിച്ച് ബിസിസി ഐ

സിഎസ്കെയ്ക്കായി സഞ്ജു സാംസൺ താളം കണ്ടെത്തിയതാണ് ടീമിന് കരുത്തായി മാറുന്നത്. ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദ് പ്രതീക്ഷ നൽകിയെങ്കിലും 14 പന്തിൽ 22 റൺസെടുത്താണ് പുറത്തായത്. ഈ സീസണിൽ ഏറ്റവും മോശം ശരാശരിയിൽ കളിക്കുന്ന ഓപ്പണറാണ് റുതുരാജ്. മുൻ ഓറഞ്ച് ക്യാപ്പ് ജേതാവായ റുതുരാജിന് ഇത്തവണ നിലവാരം കാട്ടാൻ സാധിക്കുന്നില്ല. ആയുഷ് മാത്രെക്ക് പരിക്കേറ്റത് സിഎസ്കെയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാത്രെക്ക് പകരം ഉർവിൽ പട്ടേലിനെ കളിപ്പിക്കാത്തത് എന്താണെന്ന ചോദ്യവും ആരാധകർ ഉയർത്തുന്നു.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article