Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•10 Apr 2026, 9:34 p.m. IST
IPL 2026: വിരാട് കോഹ്ലി പതിവ് സീസണെക്കാൾ ആക്രമണോത്സകതയോടെയാണ് ഈ സീസണിൽ കളിക്കുന്നത്. രാജസ്ഥാനെതിരേ 200 സ്ട്രെെക്ക് റേറ്റിലാണ് കോഹ്ലി മുന്നേറിയത്. ഫിഫ്റ്റി നേടാനായില്ലെങ്കിലും കാമിയോ കാഴ്ചവെച്ചു
ഹൈലൈറ്റ്:
- ആർസിബിയുടെ ടോപ് ഓഡറിന് തിളങ്ങാനായില്ല
- ആദ്യ പന്തിൽ ആർച്ചർക്ക് വിക്കറ്റ്
- കോഹ്ലിക്ക് രണ്ട് തവണ ലെെഫ് ലഭിച്ചു
റിയാൻ പരാഗ്, വിരാട് കോഹ്ലി, രവി ബിഷ്നോയ്(ഫോട്ടോസ്- AP)ജയിച്ചു തുടങ്ങിയ മുംബൈക്ക് ചുവടുപിഴയ്ക്കുന്നു; രാജസ്ഥാനോടും തോറ്റ് മുംബൈ ഇന്ത്യൻസ്
ഇതോടെ ആദ്യ പന്തിൽ ബൗണ്ടറി നേടി തുടങ്ങാൻ വിരാട് കോഹ്ലിക്കായി. രണ്ടാമതും കോഹ്ലിക്ക് ലെെഫ് ലഭിച്ചു. നാന്ദ്രെ ബർഗറിന്റെ പന്തിൽ കോഹ്ലി എഡ്ജായി പന്ത് പിന്നിലേക്ക് എത്തി. ഇതും വിക്കറ്റ് കീപ്പർ ജുറേലിന് കെെയെത്തിപ്പിടിക്കാനായില്ല. ഇതും അൽപ്പം പ്രയാസമുള്ള ക്യാച്ചായിരുന്നുവെന്ന് പറയാം. എന്തായാലും രണ്ട് ക്യാച്ചുകൾ കെെവിട്ട് ജുറേൽ കോഹ്ലിക്ക് ലെെഫ് നൽകി.
ഇതിനെ മുതലാക്കുന്ന സ്കോർ നേടാൻ കോഹ്ലിക്ക് സാധിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. വിരാട് കോഹ്ലി വമ്പൻ സ്കോറിലേക്ക് പോകുമെന്ന് തോന്നിപ്പിച്ചെങ്കിലും ബിഷ്നോയിയുടെ സൂപ്പർ താരത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇതോടെ കോഹ്ലി ക്ലീൻബൗൾഡായി മടങ്ങി. കോഹ്ലിയും സന്ദീപ് ശർമയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിനായാണ് ആരാധകർ കാത്തിരുന്നത്.
കോഹ്ലിയെ ഏഴ് തവണ പുറത്താക്കിയിട്ടുള്ള ബൗളറാണ് സന്ദീപ് ശർമ. എന്നാൽ ഇത്തവണ രണ്ട് ബൗണ്ടറിയടക്കം നേടി സന്ദീപിനെതിരേ കോഹ്ലി കരുത്തുകാട്ടി. എന്നാൽ സ്പിന്നറായ രവി ബിഷ്നോയിയെ കോഹ്ലിയും രജത് പാട്ടീധാറും ക്രീസിൽ നിൽക്കുമ്പോൾ പരിഗണിക്കാൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ റിയാൻ പരാഗെടുത്ത തീരുമാനമാണ് നിർണ്ണായകമായത്.
പരാഗിന്റെ ക്യാപ്റ്റൻസി കൃത്യമായി ഫലം കാണുന്നുണ്ടെന്ന് തന്നെ പറയാം. ആർസിബിയുടെ മൂന്ന് വിക്കറ്റുകൾ പവർപ്ലേയിൽ വീഴ്ത്തിയെടുക്കാൻ പരാഗിന് സാധിച്ചു. ആദ്യ പന്തിൽത്തന്നെ ഫിൻ അലനെ മടക്കാൻ ജോഫ്രാ ആർച്ചർക്ക് സാധിച്ചു. ആർച്ചർ മികച്ച ഫോമിലായിരുന്ന ദേവ്ദത്ത് പടിക്കലിനേയും പുറാത്താക്കിയപ്പോൾ കോഹ്ലിയെ ബിഷ്നോയിയും മടക്കി. ഇതോടെ മൂന്ന് വിക്കറ്റുകൾ പവർപ്ലേയ്ക്കുള്ളിൽ ആർസിബിക്ക് നഷ്ടമായി. പവർപ്ലേയിൽ 61 റൺസ് സ്കോർബോർഡിൽ ചേർക്കാൻ ആർസിബിക്ക് സാധിച്ചു.
വെെഭവിന് അരങ്ങേറ്റം, സഞ്ജുവിന് വിശ്രമം നൽകിയേക്കും; പുതിയ ഓപ്പണിങ് കൂട്ടുകെട്ടിലേക്ക് ഇന്ത്യ, അയർലൻഡ് ടി20ക്കുള്ള സാധ്യതാ ടീമിതാ
ക്രുണാൽ പാണ്ഡ്യയെ നേരത്തെ ഇറക്കാനുള്ള ആർസിബിയുടെ പദ്ധതിയും പാളി. ബിഷ്നോയിയെ സിക്സർ പറത്താൻ ശ്രമിച്ച് ക്രുണാലും പുറത്തായി. ഇതോടെ 62 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് ആർസിബിക്ക് തളർച്ച നേരിട്ടു. രാജസ്ഥാൻ ബൗളർമാർ ഈ സീസണിൽ മികച്ച ഫോമിലാണുള്ളത്. ആർസിബിയും രാജസ്ഥാനും ഈ സീസണിൽ തോൽവി അറിയാത്ത നിരയായതിനാൽ ജയം ആർക്കൊപ്പമെന്നത് കണ്ടറിയാം.









English (US) ·