IPL 2026: രാജസ്ഥാനെ പൂട്ടി, രണ്ടാം സ്ഥാനത്തേക്ക് കുതിച്ച് ജിടി; സിഎസ്കെയ്ക്ക് പ്രതീക്ഷ, പ്ലേ ഓഫ് സീറ്റ് പോരാട്ടം കടുക്കുന്നു

3 weeks ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam10 May 2026, 7:08 americium IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ ആരൊക്കെ പ്ലേ ഓഫിലേക്കെത്തുമെന്ന് പ്രവചിക്കാനാവാത്ത അവസ്ഥയാണ്. അത്രത്തോളം ശക്തമായ പോരാട്ടമാണ് ഇത്തവണ നടക്കുന്നതെന്നാണ് എടുത്തു പറയേണ്ടത്

ഹൈലൈറ്റ്:

  • ഹെെദരാബാദാണ് തലപ്പത്ത്
  • രാജസ്ഥാൻ അഞ്ചാം സ്ഥാനത്തേക്കിറങ്ങി
  • സിഎസ്കെയ്ക്ക് ഇന്ന് നിർണ്ണായകം

rajasthan royals, gujarat titansരാജസ്ഥാൻ റോയൽസ് vs ഗുജറാത്ത് ടെെറ്റൻസ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ പ്ലേ ഓഫിനായുള്ള പോരാട്ടം കടുക്കുന്നു. ആരൊക്കെ പ്ലേ ഓഫിലേക്കെത്തുമെന്ന് ഇപ്പോഴും പറയാനാവാത്ത അവസ്ഥയാണുള്ളത്. അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ ഗുജറാത്ത് ടെെറ്റൻസ് തോൽപ്പിച്ചതോടെ പോരാട്ടം കൂടുതൽ മുറുകിയിരിക്കുകയാണ്. 77 റൺസിന്റെ വമ്പൻ ജയമാണ് ഗുജറാത്ത് നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടെെറ്റൻസ് നാല് വിക്കറ്റിന് 229 റൺസെടുത്തപ്പോൾ 16.3 ഓവറിൽ 152 റൺസിൽ രാജസ്ഥാൻ കൂടാരം കയറി. വമ്പൻ ജയത്തോടെ ഗുജറാത്ത് ടെെറ്റൻസ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കെത്തിയപ്പോൾ രാജസ്ഥാൻ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. ആദ്യം കുതിപ്പ് നടത്തിയ ടീമുകൾ ഇത്തവണ പ്ലേ ഓഫ് കാണാതെ പുറത്താകുമോയെന്നതാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. അതിനുള്ള സാധ്യതകളാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് പറയാം.

ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ ശ്രേയസിന് വെല്ലുവിളിയായി സഞ്ജു


നിലവിൽ 14 പോയിന്റോടെ സൺറെെസേഴ്സ് ഹെെദരാബാദാണ് തലപ്പത്തുള്ളത്. ഏഴ് ജയവും നാല് തോൽവിയുമടക്കം 14 പോയിന്റാണ് ഹെെദരാബാദിനുള്ളത്. മൂന്ന് മത്സരം ശേഷിക്കെ രണ്ട് ജയം നേടിയാൽ ഹെെദരാബാദിന് പ്ലേ ഓഫിലേക്കെത്താനാവും. കാരണം നിലവിൽ മികച്ച നെറ്റ് റൺറേറ്റ് ഹെെദരാബാദിന് അവകാശപ്പെടാനാവും. +0.737 നെറ്റ് റൺറേറ്റുള്ളത് ഹെെദരാബാദിന്റെ പ്ലേ ഓഫ് സാധ്യത ഉയർത്തുന്ന കാര്യമാണ്.

ആദ്യ ഏഴ് മത്സരത്തിലും തോൽവി അറിയാത്ത പഞ്ചാബ് കിങ്സ് നിലവിൽ 10 മത്സരത്തിൽ നിന്ന് 13 പോയിന്റോടെ മൂന്നാം സ്ഥാനത്താണ്. നാല് മത്സരം ശേഷിക്കെ മൂന്ന് ജയം നേടിയാൽ പഞ്ചാബിനും പ്ലേ ഓഫ് ഉറപ്പിക്കാം. അവസാന മൂന്ന് മത്സരവും തോറ്റതോടെ പഞ്ചാബിന് തിരിച്ചടിയായി മാറിയത്. ഗുജറാത്ത് ടെെറ്റൻസിന്റെ ഈ സീസണിലെ തുടക്കം പിഴച്ചെങ്കിലും പിന്നീടങ്ങോട്ട് കിടിലൻ തിരിച്ചുവരവാണ് നടത്താൻ സാധിച്ചിരിക്കുന്നത്.
Samayam MalayalamIPL 2026: സിക്സർ 'വെെഭവം', ഐപിഎല്ലിൽ മറ്റാർക്കും സാധിക്കാത്ത റെക്കോഡിട്ട് വെെഭവ് സൂര്യവംശി, അഭിഷേകിനെ പിന്നിലാക്കി
11 മത്സരത്തിൽ നിന്ന് 14 പോയിന്റുള്ള ജിടിക്ക് +0.228 നെറ്റ് റൺറേറ്റുണ്ട്. അതുകൊണ്ടുതന്നെ മൂന്ന് മത്സരത്തിൽ നിന്ന് രണ്ട് ജയം നേടാനായാൽ പ്ലേ ഓഫിൽ സീറ്റുറപ്പിക്കാം. നിലവിലെ ചാമ്പ്യന്മാരായ ആർസിബി 10 മത്സരത്തിൽ നിന്ന് 12 പോയിന്റോചെ നാലാം സ്ഥാനത്താണ്. +1.234 എന്ന ഉയർന്ന നെറ്റ് റൺറേറ്റുള്ള ആർസിബിക്ക് ശേഷിക്കുന്ന നാല് മത്സരത്തിൽ മൂന്ന് മത്സരത്തിലെങ്കിലും ജയിക്കാതെ പ്ലേ ഓഫിലേക്കെത്താനാവില്ലെന്ന് തന്നെ പറയാം.

അതേ സമയം അഞ്ചാം സ്ഥാനത്തേക്കിറങ്ങിയ രാജസ്ഥാൻ റോയൽസിന് ഇനിയൊരു തോൽവി നേരിട്ടാൽ പ്ലേ ഓഫ് സാധ്യത മങ്ങും. 11 മത്സരത്തിൽ നിന്ന് 12 പോയിന്റോടെയാണ് രാജസ്ഥാൻ അഞ്ചാമതുള്ളത്. മൂന്ന് മത്സരം ശേഷിക്കെ മൂന്നിലും ജയിച്ചാലും രാജസ്ഥാന് പരമാവധി നേടാനാവുക 18 പോയിന്റാവും. +0.082 നെറ്റ് റൺറേറ്റുള്ള രാജസ്ഥാന് പ്ലേ ഓഫിലേക്കെത്താൻ മറ്റ് ടീമുകളുടെ പ്രകടനവും നിർണ്ണായകമായി മാറും.

IPL 2026: ഈ സ്ഥിരത മറ്റാർക്കുണ്ട്? ഏഴാം തവണയും ശുഭ്മാൻ ഗില്ലിന് അത് സാധിച്ചു; വീണ്ടും കരുത്തുകാട്ടി ഗുജറാത്ത് ക്യാപ്റ്റൻ

ചെന്നെെ സൂപ്പർ കിങ്സിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം ജീവൻ മരണ പോരാട്ടമാണ്. 10 മത്സരത്തിൽ നിന്ന് 10 പോയിന്റോടെയാണ് സിഎസ്കെ ആറാമതുള്ളത്. ശേഷിക്കുന്ന നാല് മത്സരം ജയിച്ചാൽ 18 പോയിന്റിലേക്കെത്താൻ സിഎസ്കെയ്ക്ക് സാധിക്കും. എതിർ ടീമിന്റെ പ്രകടനങ്ങളും സിഎസ്കെയ്ക്ക് നിർണ്ണായകമായി മാറും.

കെകെആറിനും 10 മത്സരത്തിൽ നിന്ന് 10 പോയിന്റാണുള്ളത്. കെകെആറിനും ഇനിയുള്ള നാല് മത്സരങ്ങൾ ജയിച്ചാൽ പ്ലേ ഓഫിലേക്കെത്താനാവുമെന്ന പ്രതീക്ഷ നിലനിർത്താം. അതേ സമയം ഡൽഹി ക്യാപിറ്റൽസ്, മുംബെെ ഇന്ത്യൻസ്, ലഖ്നൗ സൂപ്പർ ജയ്ന്റ്സ് എന്നീ ടീമുകളുടെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ്. അവസാന ഘട്ടത്തിൽ ആരൊക്കെ പ്ലേ ഓഫിലേക്കെത്തുമെന്ന് കാത്തിരുന്ന് കാണാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article