IPL 2026: രാജസ്ഥാനൊപ്പം നേടാനായില്ല, 4 മത്സരം ശേഷിക്കെ സഞ്ജുവിനത് സാധിക്കുമോ? സിഎസ്കെയ്ക്കൊപ്പം പുതിയ നാഴികക്കല്ല് പ്രതീക്ഷിച്ച് താരം

3 weeks ago 4

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam7 May 2026, 5:22 p.m. IST

IPL 2026: രാജസ്ഥാൻ റോയൽസ് വിട്ട സഞ്ജു സാംസൺ സിഎസ്കെയ്ക്കൊപ്പം തകർപ്പൻ പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ട് സെഞ്ചുറിയും ഒരു സെഞ്ചുറിയും സഞ്ജു ഇതിനോടകം നേടിക്കഴിഞ്ഞു

ഹൈലൈറ്റ്:

  • സിഎസ്കെയുടെ നട്ടെല്ലായി സഞ്ജു
  • റൺവേട്ടക്കാരിൽ സഞ്ജു ആറാമത്
  • സിഎസ്കെ പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്ത്
sanju samsonസഞ്ജു സാംസൺ(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ചെന്നെെ സൂപ്പർ കിങ്സിനൊപ്പം തകർപ്പൻ പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ . രാജസ്ഥാൻ റോയൽ‌സ് വിട്ട് സിഎസ്കെ യിലേക്കെത്തിയ സഞ്ജുവിന് ആദ്യത്തെ മൂന്ന് മത്സരങ്ങളിൽ പിഴച്ചെങ്കിലും പിന്നീട് കത്തിക്കയറി. രണ്ട് സെഞ്ചുറിയും ഒരു അർധ സെഞ്ചുറിയും ഉൾപ്പെടെ സിഎസ്കെയെ മുന്നിൽ നിന്ന് നയിക്കാൻ സഞ്ജുവിന് സാധിക്കുന്നു. ഇത്തവണ സിഎസ്കെ ജയിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും ടോപ് സ്കോററായത് സഞ്ജുവാണ്.ഇതിനോടകം മൂന്ന് മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ചാകാനും സഞ്ജു സാംസണ് സാധിച്ചു. സഞ്ജുവിന്റെ മിന്നും ഫോം സിഎസ്കെയ്ക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. പ്ലേ ഓഫിന് മുമ്പ് നാല് മത്സരങ്ങൾ ശേഷിക്കെ സഞ്ജുവിന് സജീവ പ്ലേ ഓഫ് പ്രതീക്ഷയുണ്ട്. തുടർ ജയങ്ങൾ നേടാനായാൽ സിഎസ്കെയ്ക്ക് പ്ലേ ഓഫിലേക്കെത്താം. എന്നാൽ നാല് മത്സരം ശേഷിക്കെ കരിയറിൽ ഇതുവരെ നേടാത്ത നാഴികക്കല്ല് സ്വപ്നം കാണുകയാണ് സഞ്ജു.

നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും


ഐപിഎല്ലിന്റെ ഒരു സീസണിൽ 600ലധികം റൺസ് നേടുന്ന താരമെന്ന നേട്ടത്തിലേക്കെത്താൻ സഞ്ജുവിന് എത്താൻ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജുവിന്റെ ഒരു സീസണിലെ ഏറ്റവും ഉയർന്ന സ്കോർ 531 റൺസാണ്. 2024ൽ രാജസ്ഥാനൊപ്പമായിരുന്നു ഇത്. 2025 സീസണിൽ പരിക്ക് വേട്ടയാടിയതിനെത്തുടർന്ന് നിരവധി മത്സരങ്ങൾ സഞ്ജുവിന് നഷ്ടമായിരുന്നു.

ഇത്തവണ സിഎസ്കെയ്ക്കൊപ്പം 600 പ്ലസ് റൺസാണ് സഞ്ജു സ്വപ്നം കാണുന്നത്. നിലവിൽ ഈ സീസണിലെ റൺവേട്ടക്കാരിൽ സഞ്ജു ആറാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്ന് 57.43 ശരാശരിയിലും 167.50 സ്ട്രെെക്ക് റേറ്റിലും 402 റൺസാണ് സഞ്ജു നേടിയിരിക്കുന്നത്. പ്ലേ ഓഫിന് മുമ്പ് നാല് മത്സരം ശേഷിക്കെ സഞ്ജു സാംസണ് 198 റൺസ് നേടാനായാൽ 600 എന്ന സ്കോറിലേക്കെത്താൻ സാധിക്കും.
Samayam MalayalamIPL 2026: പഞ്ചാബിന്റെ ഫീൽഡിങ് ദുരന്തം; കെെവിട്ട ക്യാച്ചുകൾ നിരവധി, ഹെെദരാബാദിനെതിരേ ഒന്നും രണ്ടും പിഴവുകളല്ല, കണക്കുകളിതാ
ഇതിന് സഞ്ജുവിന് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജുവിന്റെ സമീപകാലത്തെ പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. ഇതേ ഫോം നിലനിർത്താനായാൽ സഞ്ജുവിന് ആ നാഴികക്കല്ല് പിന്നിടുക പ്രയാസമാവില്ല. എന്നാൽ നാല് മത്സരത്തിൽ നിന്ന് 200നോടടുത്ത് റൺസ് നേടുകയെന്നത് സഞ്ജുവിനെ സംബന്ധിച്ച് എളുപ്പമാവില്ലെന്നുറപ്പ്. സിഎസ്കെ സഞ്ജുവിൽ വെച്ചിരിക്കുന്ന അമിത പ്രതീക്ഷ താരത്തെ സമ്മർദ്ദത്തിലാക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

10 മത്സരത്തിൽ നിന്ന് 10 പോയിന്റോടെ സിഎസ്കെ നിലവിൽ ആറാം സ്ഥാനത്താനുള്ളത്. ശേഷിക്കുന്ന നാല് മത്സരങ്ങൾ ജയിച്ചാൽ 18 പോയിന്റോടെ സഞ്ജുവിന് പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കാൻ സാധിക്കും. എന്നാൽ ഇതൊട്ടും എളുപ്പമായിരിക്കില്ലെന്നുറപ്പ്. ബാറ്റിങ് നിരയിൽ റുതുരാജ് ഗെയ്ക് വാദ് കൂടുതൽ ഫോമിലേക്കെത്തേണ്ടത് സിഎസ്കെയെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമാണ്.
IPL 2026: ഹാർദിക്കും സൂര്യയുമില്ല, ആർസിബിക്കെതിരേ മുംബെെയെ ആര് നയിക്കും? വീണ്ടും രോഹിത് വരുമോ, സാധ്യതകൾ ഇതാ

എന്തായാലും സഞ്ജുവിന്റെ ഇതുവരെയുള്ള പ്രകടനം സിഎസ്കെയിലേക്കുള്ള കൂടുമാറ്റം മോശമായില്ലെന്ന് വ്യക്തമാക്കുന്നതാണ്. എംഎസ് ധോണിയുടെ അഭാവത്തിൽ സിഎസ്കെയുടെ വിശ്വസ്തനായി മാറാൻ സഞ്ജുവിന് സാധിച്ചുവെന്ന് പറയാം. ഇത് തുടരാൻ മലയാളി താരത്തിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article