ഹൈലൈറ്റ്:
- രാജസ്ഥാൻ ഹാട്രിക് ജയം പ്രതീക്ഷിക്കുന്നു
- മുംബെെ ഡൽഹിയോട് തോറ്റാണ് ഇറങ്ങുന്നത്
- ഹാർദിക് പാണ്ഡ്യ മുംബെെ നിരയിലേക്ക് തിരിച്ചെത്തും
ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്(ഫോട്ടോസ്- ANI)വിമർശകർക്ക് മറുപടി; ക്യാപ്റ്റൻസിയിൽ തകർപ്പൻ പ്രകടനവുമായി റിയാൻ പരാഗ്
ഇത് മുംബെെ ഇന്ത്യൻസിന് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. എന്നാൽ രാജസ്ഥാനെ വീഴ്ത്തുക മുംബെെക്ക് എളുപ്പമാവില്ലെന്നുറപ്പാണ്. നേർക്കുനേർ കണക്കിൽ മുംബെെക്ക് അൽപ്പം മുൻതൂക്കമുണ്ട്. 31 മത്സരത്തിൽ 16 തവണ ജയിക്കാൻ മുംബെെക്കായി. രാജസ്ഥാൻ 14 തവണയാണ് വിജയം നേടിയത്. ഇത്തവണത്തെ രാജസ്ഥാന്റെ ബാറ്റിങ് നിരയിലേക്ക് വരുമ്പോൾ എല്ലാവരും ഫോമിലാണെന്ന് പറയാം.
വെെഭവ് സൂര്യവംശിയും യശ്വസി ജയ്സ്വാളും ചേർന്ന് തകർപ്പൻ തുടക്കമാണ് രാജസ്ഥാന് നൽകുന്നത്. ഇത് പൊളിക്കാൻ തുടക്കത്തിലേ തന്നെ മുംബെെ ഇന്ത്യൻസിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ദീപക് ചഹാറിന് പവർപ്ലേയ്ക്കുള്ളിൽ രാജസ്ഥാൻ ഓപ്പണിങ് പൊളിക്കാൻ സാധിച്ചാൽ അത് മുംബെെക്ക് കരുത്തായി മാറും. ട്രന്റ് ബോൾട്ടിനെ പുറത്തിരുത്തിത്തന്നെയാവും മുംബെെ രാജസ്ഥാനെതിരേയും കളിക്കുക.
രാജസ്ഥാൻ ബാറ്റിങ് നിരയിൽ ദ്രുവ് ജുറേൽ, റിയാൻ പരാഗ്, ഷിംറോൻ ഹെറ്റ്മെയർ എന്നിവരെല്ലാം മികച്ച ഫോമിലാണ് മുന്നോട്ട് പോകുന്നത്. മുംബെെ ഇന്ത്യൻസിന്റെ താര നിരയും മോശമല്ലെങ്കിലും സ്ഥിരതയാണ് പ്രശ്നം. മുൻ ക്യാപ്റ്റൻ രോഹിത് ശർമക്ക് വലിയ സ്ട്രെെക്ക് റേറ്റിൽ റൺസുയർത്താൻ സാധിക്കേണ്ടതായുണ്ട്. റയാൻ റക്കിൽറ്റൻ ആദ്യ മത്സരത്തിൽ മികവ് കാട്ടിയെങ്കിലും രണ്ടാം മത്സരത്തിൽ ഫ്ളോപ്പായി.
തിലക് വർമ ടി20 ലോകകപ്പ് മുതൽ സ്ഥിരത കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ്. ഡൽഹിക്കെതിരേ തിലക് ഡക്കായിരുന്നു. സൂര്യകുമാർ യാദവിന് വലിയ സ്ട്രെെക്ക് റേറ്റിൽ കളിക്കാൻ സാധിക്കേണ്ടതായുണ്ട്. ഫോം വിലയിരുത്തുമ്പോൾ മുംബെെയുടെ ബാറ്റിങ് നിരയെക്കാൾ ഒരുപടി മുകളിലാണ് രാജസ്ഥാൻ റോയൽസുള്ളത്. രാജസ്ഥാന് നിരവധി ബൗളിങ് ഓപ്ഷനുകളെ പരീക്ഷിക്കാൻ സാധിക്കും.
IPL 2026: സിഎസ്കെ എവിടെ മാറണം? സഞ്ജു ക്യാപ്റ്റനാവട്ടെ, ആ യുവതാരം പ്ലേയിങ് 11ൽ വേണ്ട; തിരിച്ചുവരാൻ ഈ മാറ്റങ്ങൾ അനിവാര്യം
അവസാന മത്സരത്തിൽ ഏഴ് ബൗളർമാരെയാണ് രാജസ്ഥാൻ പരിഗണിച്ചത്. ഇത് മുംബെെക്ക് വലിയ തലവേദന ഉണ്ടാക്കുന്ന കാര്യം തന്നെയാണ്. മുംബെെയുടെ സീനിയർ താരം ജസ്പ്രീത് ബുംറ മികച്ച ഫോമിലേക്ക് എത്തിയിട്ടില്ല. അത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നില്ല. മുംബെെയുടെ സ്പിൻ നിര ശക്തമല്ലെന്ന് ആദ്യ രണ്ട് മത്സരത്തിലൂടെത്തന്നെ വ്യക്തമാണ്.
മുംബെെ ഇന്ത്യൻസ് നായകനായ ഹാർദിക് പാണ്ഡ്യക്ക് ഈ സീസണിൽ മുംബെെയെ കിരീടത്തിലേക്കെത്തിക്കാൻ സാധിക്കാത്ത പക്ഷം വലിയ തിരിച്ചടി നേരിട്ടേക്കും. രാജസ്ഥാന്റെ റിയാൻ പരാഗിന്റെ തന്ത്രങ്ങൾക്ക് മുന്നിൽ ഹാർദിക്കിന്റെ മുംബെെ വീഴുമോയെന്നത് കാത്തിരുന്ന് കാണാം.









English (US) ·