IPL 2026: രാജസ്ഥാൻ പ്ലേ ഓഫിൽ കടക്കരുത്, ഈ ടീം അത് അർഹിക്കുന്നില്ല; കാരണം പറഞ്ഞ് ക്യാപ്റ്റൻ റിയാൻ പരാ​ഗ്

2 weeks ago 6

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam18 May 2026, 10:30 americium IST

IPL 2026: രാജസ്ഥാൻ റോയൽസിനെ സംബന്ധിച്ച് ഇത്തവണത്തെ ഐപിഎൽ സീസൺ വളരെ പ്രധാനപ്പെട്ടതായിരുന്നു. മികച്ച തുടക്കം ലഭിച്ചിട്ടും അതിനെ മുതലാക്കാൻ ടീമിന് സാധിച്ചില്ലെന്നതാണ് വസ്തുത

ഹൈലൈറ്റ്:

  • രാജസ്ഥാന് പ്ലേ ഓഫ് പ്രയാസം
  • രൂക്ഷ വിമർശനവുമായി റിയാൻ പരാഗ്
  • രാജസ്ഥാൻ അവസാന മൂന്ന് മത്സരവും തോറ്റു
riyan paragറിയാൻ പരാഗ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ അവസാന മൂന്ന് മത്സരത്തിലും രാജസ്ഥാൻ റോയൽസ് തോൽവി നേരിട്ടിരിക്കുകയാണ്. ആദ്യത്തെ നാല് മത്സരത്തിലും ജയിച്ച രാജസ്ഥാൻ അനായാസം പ്ലേ ഓഫിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ അവസാന മൂന്ന് മത്സരത്തിലെ തോൽവിയോടെ രാജസ്ഥാന് അടി തെറ്റിയിരിക്കുകയാണ്. 12 മത്സരത്തിൽ നിന്ന് 12 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്.ഇനി പ്ലേ ഓഫിലേക്കെത്തുക രാജസ്ഥാനെ സംബന്ധിച്ച് വളരെ പ്രയാസം തന്നെയാണ്. അവസാന മത്സരത്തിൽ ‍ഡൽഹി ക്യാപിറ്റൽസിനോട് അഞ്ച് വിക്കറ്റിനാണ് രാജസ്ഥാൻ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ എട്ട് വിക്കറ്റിന് 193 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ഡൽഹി നാല് പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ജാമി ഓവർട്ടൻ നാട്ടിലേക്ക് മടങ്ങി, പ്ലേ ഓഫിനരികെ സിഎസ്കെയ്ക്ക് വലിയ ആശങ്ക


രാജസ്ഥാന്റെ പ്രകടനം നിലവാരം കാട്ടിയില്ലെന്നതാണ് വസ്തുത. ഇപ്പോഴിതാ രാജസ്ഥാൻ പ്ലേ ഓഫിൽ കടക്കാൻ യോഗ്യരല്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് രാജസ്ഥാൻ നായകനായ റിയാൻ പരാഗ്. 'വളരെ മോശം. നിങ്ങൾ കപ്പ് നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇന്ന് എന്താണോ ചെയ്തത് അതിനെക്കാൾ മികച്ചത് ചെയ്യാൻ സാധിക്കണം. തീർത്തും നിരാശപ്പെടുത്തി.

അവസാന നാല്, അഞ്ച് മത്സരങ്ങളിൽ നടത്തിയ പ്രകടനത്തെക്കാൾ എന്തുകൊണ്ടും മികച്ച പ്രകടനം നടത്താൻ കഴിവുള്ളവരാണ് ഈ ടീം. ഇടവേളക്ക് ശേഷം എത്തിയ ഞങ്ങൾക്ക് ഇന്ന് കഴിവുകൊണ്ടും ആത്മവിശ്വാസംകൊണ്ടും പോരാട്ടംകൊണ്ടുമൊന്നും പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഇങ്ങനെ കളിച്ചാൽ ആദ്യ നാലിൽ എത്താൻ ഒരിക്കലും യോഗ്യരല്ല'. രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർ റോളിൽ പിഴക്കുന്നു.
Samayam MalayalamRR vs DC IPL 2026: വെെഭവിന് ചരിത്ര റെക്കോഡ്, ഇന്ത്യൻ സിക്സർ വേട്ടക്കാരിൽ വമ്പൻ നേട്ടം; അഭിഷേകിനെ മറികടന്നു, ഇനി തലപ്പത്ത്
വെെഭവ് സൂര്യവംശി തന്റെ മികവ് തുടരുകയാണ്. അതിവേഗം റൺസുയർത്താൻ വെെഭവിന് സാധിക്കുന്നുണ്ട്. എന്നാൽ യശ്വസി ജയ്സ്വാളിന് കഴിഞ്ഞ മത്സരങ്ങളിലൊന്നും സ്ഥിരത കാട്ടാനോ വലിയ സ്കോറിലേക്കുയരാനോ സാധിക്കുന്നില്ല. ഇതോടെ മികച്ച തുടക്കം ലഭിക്കാതെ പോവുകയും ടീം പ്രതിസന്ധിയിലാവുകയും ചെയ്യുന്നു. ദ്രുവ് ജുറേലിനും വലിയ സ്കോർ കണ്ടെത്താനാവുന്നില്ല. റിയാൻ പരാഗ് ഭേദപ്പെട്ട് നിൽക്കുന്നുണ്ടെങ്കിലും വലിയ ഇംപാക്ട് സൃഷ്ടിക്കുന്നില്ല.

മധ്യനിരയിൽ പരീക്ഷണങ്ങളെല്ലാം പാളുകയാണ്. പ്ലേയിങ് ഇലവനിൽ മാറ്റം വരുത്തിയതൊന്നും ഫലം കാണുന്നില്ല. രാജസ്ഥാന്റെ ബൗളർമാർക്ക് നിലവാരം കാട്ടാനും സാധിക്കുന്നില്ല. പേസ് നിരയിൽ ജോഫ്രാ ആർച്ചറെ ടീം വലിയ രീതിയിൽ ആശ്രയിക്കുന്നുണ്ടെങ്കിലും സ്ഥിരതയോടെ മുന്നോട്ട് പോകാൻ ആർച്ചർക്ക് സാധിക്കുന്നില്ല. സ്പിൻ നിരയിലും പ്രശ്നങ്ങളേറെ.

RCB vs PBKS IPL 2026: ആർസിബി പ്ലേ ഓഫിൽ, 11 വർഷത്തിന് ശേഷം പഞ്ചാബ് നാണക്കേടിന്റെ റെക്കോഡിൽ; ശ്രേയസിന് കനത്ത തിരിച്ചടി

സഞ്ജു സാംസണിന്റെ അഭാവത്തിൽ രാജസ്ഥാൻ റോയൽസ് ഇത്തവണ പ്ലേ ഓഫിലേക്കെത്തുമോയെന്നതായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി റിയാൻ പരാഗ് എത്തിയപ്പോൾ ആദ്യ നാല് മത്സരത്തിലും ജയിപ്പിച്ച് വലിയ പ്രതീക്ഷ നൽകി. എന്നാൽ ക്യാപ്റ്റൻ മാറിയിട്ടും പടിക്കൽ കലമുടക്കുന്ന രീതി രാജസ്ഥാൻ മാറ്റിയിട്ടില്ലെന്ന് തന്നെ പറയാം.

ഇത്തവണ പ്ലേ ഓഫിലേക്കെത്താൻ രാജസ്ഥാൻ റോയൽസിന് അവസാന രണ്ട് മത്സരത്തിൽ ജയിക്കുകയും മറ്റ് ടീമുകളുടെ ഫലം അനുകൂലമായി മാറുകയും ചെയ്യേണ്ടതായുണ്ട്. രാജസ്ഥാന് ഇത് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article