Authored by: സൈഫുദ്ധീൻ ടി എം|Samayam Malayalam•23 Mar 2026, 4:41 p.m. IST
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത് വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് കാണുന്നതിന് വേണ്ടിയാണ്. കഴിഞ്ഞ ദിവസം 15 വയസ്സ് തികഞ്ഞ വൈഭവ് ഇക്കുറിയും വെടിക്കെട്ട് നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇതിനിടയിൽ വൈഭവിനെക്കുറിച്ച് ആർസിബി താരം ജിതേഷ് ശര്‍മ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമായി മാറുകയാണ്.
ഹൈലൈറ്റ്:
- വൈഭവിന് പ്രൊഫഷണലിസം ഇല്ലെന്നാണ് ജിതേഷ് പറഞ്ഞത്
- രാത്രി ഐസ്ക്രീം കഴിക്കരുതെന്ന് താൻ ഉപദേശിച്ചെന്നും ജിതേഷ് പറഞ്ഞു
- റൈസിംങ് സ്റ്റാര്‍സ് ഏഷ്യാകപ്പിൽ വൈഭവിന്റെ ക്യാപ്റ്റൻ ആയിരുന്നു ജിതേഷ്
വൈഭവ് സൂര്യവംശി, ജിതേഷ് ശര്‍മ(ഫോട്ടോസ്- Getty Images)ഇതിന് ശേഷമാണ് വൈഭവിന്‍റെ പ്രൊഫഷണലിസത്തെ കുറിച്ച് ജിതേഷ് സംസാരിച്ചത്. "അവനൊരു പ്രൊഫഷണൽ അല്ലെന്ന് എനിക്ക് പറയാൻ കഴിയും, എല്ലാവരും അവനെ പ്രൊഫഷണൽ ആക്കി മാറ്റുന്നതിന് വേണ്ടിയാണ് പരിശ്രമിക്കുന്നത്, എന്നാൽ ഒരിക്കലും അവൻ പ്രൊഫഷണൽ ആകില്ല എന്നാണ് തോന്നുന്നത്, ഫീൽഡിൽ അവൻ പ്രൊഫഷണൽ ആയേക്കാം, എന്നാൽ ഫീൽഡിന് പുറത്ത് അങ്ങനെ ആകുമെന്ന് തോന്നുന്നില്ല, ഞാനും കഴിയുന്ന തരത്തിൽ ശ്രമിക്കുന്നുണ്ട്, രാത്രി ഐസ്ക്രീം കഴിക്കരുത് എന്ന് ഞാൻ അവനോട് പറഞ്ഞിരുന്നു" - ജിതേഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തിൽ സെഞ്ചുറിയടിച്ച് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരുന്നു. ഇതോടെ ഐപിഎല്ലില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറുകയും ചെയ്തു. 2025 ഐപിഎല്‍ ലേലത്തിലൂടെ 1.1 കോടിക്ക് രാജസ്ഥാൻ സ്വന്തമാക്കിയ വൈഭവ് സഞ്ജു സാംസണ് പരിക്കേറ്റതിന് ശേഷമാണ് പ്ലെയിങ് ഇലവനിലേക്ക് എത്തിയത്. തനിക്ക് കിട്ടിയ അവസരം മുതലാക്കി സൂപ്പർ സ്ട്രൈക്കർ ഓഫ് ദി സീസൺ പുരസ്കാരവും സ്വന്തമാക്കിയാണ് വൈഭവ് മടങ്ങിയത്.
ഇന്ത്യയുടെ ഏകദിന ലോകകപ്പിനുള്ള സാധ്യതാ ടീം
ഐപിഎല്ലിന് ശേഷം അണ്ടർ 19 ക്രിക്കറ്റിൽ സജീവമായ വൈഭവ് സൂര്യവംശി ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലും സെഞ്ചുറി അടിച്ച് ശ്രദ്ധ നേടിയിരുന്നു. അണ്ടർ 19 ലോകകപ്പ് ഫൈനലിലാണ് വൈഭവം ഏറ്റവും ശ്രദ്ധേയമായ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചത്. 80 പന്തിൽ 175 റൺസ് നേടിയ വൈഭവ് ഇന്ത്യയെ കിരീടത്തിലെത്തിക്കുന്നതില്‍ നിർണായക പങ്കുവഹിച്ചു. എന്നാൽ 2026 ഐപിഎല്ലിൽ വൈഭവിന് മുന്നില്‍ വെല്ലുവിളികൾ ഏറെയാണ്. സ്ഥിരമായി വെടിക്കെട്ട് ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരത്തിന്റെ വീക്നെസ് എതിർ ബോളർമാർ മനസ്സിലാക്കിക്കഴിഞ്ഞു എന്നാണ് പലരും വിലയിരുത്തുന്നത്.
അതേസമയം, വൈഭവിനെ പ്രശംസിച്ച് എബി ഡി വില്ലിയേഴ്സ് രംഗത്ത് വന്നു. "അവനൊരു കിടിലന്‍ താരമാണ്, അണ്ടർ 19 ലോകകപ്പിലെ ആ സെഞ്ചുറി ഞാൻ കണ്ടിരുന്നു, വൈഭവ് ലോകകപ്പില്‍ കളിച്ചത് ഒരു പക്വതയുള്ള താരമായാണ്. ആ പ്രകടനത്തിൽ ഞാൻ സംതൃപ്തനാണ്"- മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കൂടിയായ എബി ഡി വില്ലിയേഴ്സ് പറഞ്ഞു. പുതിയ സീസൺ ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രധാന ഓപ്പണറായാണ് വൈഭവ് സൂര്യവംശി കളിക്കുക.









English (US) ·