IPL 2026: രോഹിത് ക്യാപ്റ്റനെങ്കിൽ മുംബെെക്ക് ഈ ​ഗതി വരില്ല? ചെപ്പോക്കിലടക്കം ജയിച്ചേനെ; ഈ കണക്കുകൾ കള്ളം പറയില്ല

4 weeks ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam3 May 2026, 8:14 americium IST

IPL 2026: രോഹിത് ശർമയെ മുംബെെ ഇന്ത്യൻസ് നായകസ്ഥാനത്ത് നിന്ന് നിർബന്ധിച്ച് മാറ്റുകയായിരുന്നു. അഞ്ച് തവണ കപ്പ് നേടിക്കൊടുത്ത നായകനെ മാറ്റിയതോടെ മുംബെെയുടെ തകർച്ച തുടങ്ങിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്

ഹൈലൈറ്റ്:

  • ഹാർദിക് പാണ്ഡ്യക്ക് കീഴിൽ മുംബെെ തകർന്നു
  • സിഎസ്കെയോട് നാണംകെട്ട് മുംബെെ
  • മുംബെെ ഇന്ത്യൻസ് വലിയ പൊളിച്ചെഴുത്തിലേക്ക്
rohit sharma, hardik pandyaരോഹിത് ശർമ, ഹാർദിക് പാണ്ഡ്യ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ആദ്യ പുറത്താകുന്ന ടീമായി മുംബെെ ഇന്ത്യൻസ് മാറിയിരിക്കുകയാണ്. ഒമ്പത് മത്സരത്തിൽ നിന്ന് ഏഴാം തോൽവി നേരിട്ട മുംബെെക്ക് ഇനി ശേഷിക്കുന്ന അഞ്ച് മത്സരം ജയിച്ചാലും പരമാവധി 14 പോയിന്റാണ് നേടാനാവുക. ഇതുകൊണ്ട് പ്ലേ ഓഫിലേക്കെത്താൻ സാധിക്കില്ല. ഐപിഎല്ലിൽ 10 ടീമുകളായ ശേഷം ഒരു ടീമിനും 14 പോയിന്റുകൊണ്ട് പ്ലേ ഓഫിലേക്കെത്താനായിട്ടില്ല.അങ്ങനെ വരുമ്പോൾ മുംബെെക്ക് പ്ലേ ഓഫ് സീറ്റ് ഇത്തവണയില്ലെന്ന് തന്നെ പറയാം. മുംബെെയുടെ പുറത്താകലിനെക്കാളും മുംബെെ ആരാധകരെ വേദനിപ്പിക്കുന്നത് ചിരവെെരികളായ ചെന്നെെ സൂപ്പർ കിങ്സിനോടേറ്റ നാണംകെട്ട തോൽവിയാണ്. ഈ സീസണിൽ രണ്ട് തവണയും മുംബെെ സിഎസ്കെയോട് തോറ്റു. മുംബെെയിൽ നടന്ന മത്സരത്തിൽ നിന്ന് 103 റൺസിന് ജയിച്ച സിഎസ്കെ സ്വന്തം തട്ടകത്തിൽ എട്ട് വിക്കറ്റിനും വിജയം നേടുകയായിരുന്നു.

വൈഭവിൻ്റെ വിക്കറ്റ് എടുത്ത ജാമിസൺ പുതിയ വിവാദത്തിൽ; പിന്നാലെ നടപടി


മുംബെെ ചെപ്പോക്കിലും തോറ്റതോടെ പ്രധാന വിമർശനം ക്യാപ്റ്റനെതിരേയാണ്. രോഹിത് ശർമ ക്യാപ്റ്റനായിരുന്നെങ്കിൽ മുംബെെക്ക് ഈ അവസ്ഥ വരില്ലായിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചെപ്പോക്കിൽ മുംബെെ രോഹിത് ശർമക്ക് കീഴിൽ കളിച്ച നാല് മത്സരത്തിൽ മൂന്നിലും മുംബെെയെ ജയിപ്പിക്കാൻ രോഹിത്തിനായിരുന്നു.

എന്നാൽ മറ്റ് നായകന്മാർക്ക് കീഴിൽ ആറ് തവണ ചെപ്പോക്കിൽ കളിച്ചപ്പോൾ രണ്ട് തവണ മാത്രമാണ് മുംബെെക്ക് ജയിക്കാനായത്. രോഹിത്തിന് 22 തവണ മുംബെെ സിഎസ്കെയെ നേരിട്ടു. ഇതിൽ 12 തവണയും ടീമിനെ ജയിപ്പിക്കാൻ രോഹിത്തിനായി. സച്ചിൻ ടെണ്ടുൽക്കറിന് കീഴിൽ ഏഴ് തവണ നേർക്കുനേർ എത്തിയപ്പോൾ നാല് ജയവും മൂന്ന് തോൽവിയുമാണ് മുംബെെക്ക് നേരിട്ടത്.
Samayam MalayalamIPL 2026: മുംബെെ പ്ലേ ഓഫ് കാണാതെ പുറത്ത്, എൽക്ലാസിക്കോ തൂത്തുവാരി സിഎസ്കെ; മികവ് കാട്ടി റുതുരാജും കാർത്തികും
ഹർഭജൻ സിങ്ങിന് കീഴിൽ രണ്ട് തവണ വീതം ടീം തോൽക്കുകയും ജയിക്കുകയും ചെയ്തു. ഹാർദിക് പാണ്ഡ്യക്ക് കീഴിലാണ് ഏറ്റവും നിരാശപ്പെടുത്തിയത്. നാല് തവണ ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും മുംബെെ തോറ്റു. ഒരു ജയം മാത്രമാണ് നേടാനായത്. കറൻ പൊള്ളാർഡിന് കീഴിൽ ഓരോ ജയവും തോൽവിയും നേരിട്ടു. സൂര്യകുമാർ യാദവിന് കീഴിൽ ഒരു മത്സരമാണ് സിഎസ്കെയ്ക്കെതിരേ കളിച്ചത്.

ഈ മത്സരം തോറ്റു. റിക്കി പോണ്ടിങ്ങിന് കീഴിൽ ഒരു മത്സരം കളിച്ചപ്പോൾ മുംബെെ സിഎസ്കെയെ തോൽപ്പിച്ചു. ഹാർദിക് പാണ്ഡ്യക്ക് കീഴിലാണ് മുംബെെ സിഎസ്കെയ്ക്കെതിരേ ഏറ്റവും കൂടുതൽ നിരാശപ്പെടുത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. രോഹിത് ശർമയെ നായകസ്ഥാനത്ത് നിന്ന് നീക്കിയ ശേഷമാണ് മുംബെെ ഇത്തരമൊരു തകർച്ചയിലേക്ക് പോയത്.
MI vs CSK: 6 റൺസിൽ രക്ഷപെട്ടു, പക്ഷെ 11 റൺസിൽ വീണു; അവസരം മുതലാക്കാതെ സഞ്ജു സാംസൺ, പുറത്താക്കി ജസ്പ്രീത് ബുംറ

രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയത് വിവാദപരമായാണ്. വേണ്ടത്ര ആലോചകൾ പോലും നടത്താതെയാണ് അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനെ മുംബെെ നായകസ്ഥാനത്ത് നിന്ന് മാറ്റിയത്. ഇതിൽ തന്റെ അതൃപ്തി രോഹിത് പരസ്യമാക്കുകയും ചെയ്തതാണ്. ഹാർദിക് പാണ്ഡ്യ മുംബെെയുടെ നായകസ്ഥാനം ആവശ്യപ്പെട്ടാണ് ഗുജറാത്ത് ടെെറ്റൻസിൽ നിന്ന് മുംബെെയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോൾ മുംബെെ ഹാർദിക്കിനെ ഒഴിവാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article