Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•5 May 2026, 8:02 americium IST
IPL 2026: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ തട്ടകത്തിൽ മുംബെെ ഇന്ത്യൻസ് ആശ്വാസ ജയം നേടിയെടുത്തിരിക്കുകയാണ്. രോഹിത് ശർമയുടെ തിരിച്ചുവരവാണ് മുംബെെക്ക് കരുത്തായി മാറിയത്
ഹൈലൈറ്റ്:
- സൂര്യകുമാർ യാദവ് ക്യാപ്റ്റനായി കെെയടി നേടി
- തട്ടകത്തിൽ മുംബെെക്ക് റെക്കോഡ് ജയം
- രോഹിത്തിനും റിക്കിൽട്ടനും ഫിഫ്റ്റി
രോഹിത് ശർമ, റയാൻ റിക്കിൽറ്റൻ(ഫോട്ടോസ്- AP)നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും
മുംബെെയുടെ ഏറ്റവും വലിയ റൺചേസ് ജയമാണിത്. ഇത് രണ്ടാം തവണയാണ് മുംബെെ 220ന് മുകളിൽ റൺസ് പിന്തുടർന്ന് ജയിക്കുന്നത്. രണ്ട് തവണയും റയാൻ റിക്കിൽറ്റനും രോഹിത് ശർമയുമാണ് മുംബെെയുടെ വിജയ ശിൽപ്പികളായി മാറിയതെന്ന് പറയാം. ഐപിഎല്ലിൽ രോഹിത് ശർമ ടോപ് സ്കോററായ 35 തവണയാണ് മുംബെെ വിജയിച്ചത്. വിരാട് കോഹ്ലിക്ക് 34 തവണയാണ് ഈ നേട്ടത്തിലേക്കെത്താനായത്.
മുംബെെ ഇന്ത്യൻസിന്റെ തകർപ്പൻ ജയത്തിന് പിന്നാലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരേ വിമർശനം ഉയരുന്നുണ്ട്. ഹാർദിക് പാണ്ഡ്യയെ ഇനി മുംബെെ കളിപ്പിക്കേണ്ടെന്നാണ് ആരാധകരുടെ വിമർശനം. സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ് മുംബെെ വിജയം നേടിയത്. മത്സരത്തിൽ ബാറ്റുകൊണ്ട് തിളങ്ങാനായില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ സൂര്യ മികവ് കാട്ടിയിരുന്നു.
പവർപ്ലേയിൽ 90 റൺസെടുത്ത ലഖ്നൗവിനെ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി പൂട്ടാൻ സൂര്യകുമാറിന്റെ ക്യാപ്റ്റൻസിയിലൂടെ സാധിച്ചു. ജസ്പ്രീത് ബുംറ വിക്കറ്റ് വീഴ്ത്താത്ത മത്സരമായിട്ടും ലഖ്നൗവിന്റെ സ്കോറിനെ പിടിച്ചുനിർത്താൻ സൂര്യക്ക് സാധിച്ചു. ലഖ്നൗവിന് ലഭിച്ച മികച്ച തുടക്കം കണ്ടപ്പോൾ 250ന് മുകളിലേക്ക് സ്കോർ പോകുമെന്ന് കരുതിയതാണ്.
എന്നാൽ സൂര്യകുമാർ യാദവിന്റെ തകർപ്പൻ ക്യാപ്റ്റൻസിയിലൂടെ ലഖ്നൗവിനെ പിടിച്ചുനിർത്താനായി. ഇത് ഹാർദിക്കിന് സാധിച്ചിരുന്നില്ലെന്ന് മുൻ കണക്കുകളിൽ നിന്ന് വ്യക്തം. ഈ സാഹചര്യത്തിൽ ഹാർദിക് പാണ്ഡ്യയെ ഇനി നായകനാക്കേണ്ടെന്നും സൂര്യകുമാർ നായകനായി തുടരട്ടേയെന്നുമാണ് ആരാധകർ പ്രതികരിക്കുന്നത്. എന്നാൽ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിലും ഹാർദിക് മുംബെെ ക്യാപ്റ്റനായി തുടരാനാണ് സാധ്യത കൂടുതൽ.
IPL 2026: തോൽവി അറിയാതെ 7 മത്സരം, ഇപ്പോൾ 2 തുടർ തോൽവി; പഞ്ചാബ് ഭയക്കേണ്ടത് ആ പ്രശ്നം; ശ്രേയസും സംഘവും സൂക്ഷിക്കണം
ഈ സീസണിന് ശേഷം ഹാർദിക്കിന്റെ ക്യാപ്റ്റൻസി നഷ്ടമായേക്കും. മുംബെെ ഇന്ത്യൻസിന് ശേഷിക്കുന്ന മത്സരങ്ങൾ ജയിച്ചാലും പ്ലേ ഓഫിലേക്കെത്താൻ സാധിക്കില്ല. മഹാത്ഭുതം സംഭവിക്കാത്ത പക്ഷം മുംബെെ പ്ലേ ഓഫിലേക്കെത്തില്ല. അതുകൊണ്ടുതന്നെ ശേഷിക്കുന്ന മത്സരങ്ങളിൽ ഇതുപോലെ ഗംഭീര ജയങ്ങളാണ് ആരാധകർ ആഗ്രഹിക്കുന്നത്.








English (US) ·