IPL 2026: രോഹിത്തും സഞ്ജുവും സൂക്ഷിച്ചോ,എലെെറ്റ് സിക്സർ ക്ലബ്ബിലേക്ക് കാലുവെച്ച് അഭിഷേക്; അടിച്ചെടുത്തത് വമ്പൻ നേട്ടം

3 weeks ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam7 May 2026, 8:23 americium IST

IPL 2026: അഭിഷേക് ശർമ മിന്നും ഫോമിലാണ് കളിക്കുന്നത്. ഐപിഎൽ 2026 സീസണിലെ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്ത് നിൽക്കാൻ അഭിഷേക് ശർമക്ക് സാധിക്കുന്നുണ്ട്. അനായാസം സിക്സർ പറത്താനും അഭിഷേകിന് സാധിക്കുന്നു

ഹൈലൈറ്റ്:

  • സിക്സർ നേട്ടത്തിൽ റെക്കോഡിട്ട് അഭിഷേക്
  • ഓപ്പണിങ്ങിലെ വെടിക്കെട്ട് തുടർന്ന് അഭിഷേക്
  • ഇന്ത്യൻ പിച്ചിൽ അഭിഷേകിന് വമ്പൻ റെക്കോഡ്

abhishek sharma, sanju samsonഅഭിഷേക് ശർമ, സഞ്ജു സാംസൺ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ കിടിലൻ പ്രകടനം തുടരുകയാണ് അഭിഷേക് ശർമ . ഈ സീസണിലും സൺറെെസേഴ്സ് ഹെെദരാബാദിനൊപ്പം തല്ലിത്തകർക്കുന്ന അഭിഷേക് റൺവേട്ടക്കാരിൽ നിലവിൽ രണ്ടാം സ്ഥാനത്തുണ്ട്. 11 മത്സരത്തിൽ നിന്ന് 475 റൺസാണ് അഭിഷേക് നേടിയത്. 47.50 ശരാശരിയിൽ കളിക്കുന്ന അഭിഷേക് 210.18 സ്ട്രെെക്ക് റേറ്റിലാണ് തല്ലിപ്പറത്തുന്നത്. 43 ഫോറും 36 സിക്സും അഭിഷേക് നേടിക്കഴിഞ്ഞു. പഞ്ചാബ് കിങ്സിനെതിരേ 13 പന്തിൽ 35 റൺസാണ് അഭിഷേക് നേടിയത്. രണ്ട് ഫോറു നാല് സിക്സുമടക്കമാണ് മിന്നിച്ചത്. ഇതോടെ വമ്പൻ നേട്ടത്തിലേക്കുമെത്താൻ അഭിഷേകിന് സാധിച്ചിരിക്കുകയാണ്. ടി20യിലെ എലെെറ്റ് സിക്സർ ക്ലബ്ബിൽ തന്റെ പേരും ചേർക്കാൻ അഭിഷേകിനായിരിക്കുകയാണ്. ഇന്ത്യയിൽ 300 ടി20 സിക്സർ നേടുന്ന ആറാമത്തെ താരമെന്ന നേട്ടത്തിലേക്കാണ് അഭിഷേക് പേര് ചേർത്തിരിക്കുന്നത്.

നായകനായി നാണക്കേടിൻ്റെ റെക്കോഡിൽ ഹാർദിക്; രോഹിത്തിൻ്റെ കണക്കുകൾ മോഹിപ്പിക്കും


153 മത്സരങ്ങളിൽ നിന്ന് 302 സിക്സുകളാണ് നിലവിൽ അഭിഷേകിന്റെ പേരിലുള്ളത്. നിലവിൽ ഈ റെക്കോഡിൽ തലപ്പത്തുള്ളത് രോഹിത് ശർമയാണ്. 320 മത്സരങ്ങളിൽ നിന്ന് 388 സിക്സുകളാണ് രോഹിത് പറത്തിയിട്ടുള്ളത്. ഇപ്പോഴും മുംബെെ ഇന്ത്യൻസിനൊപ്പം തുടരുന്ന രോഹിത് ഈ റെക്കോഡിൽ 400 സിക്സുകൾ പിന്നിടാനുള്ള സാധ്യതകളേറെയാണ്.

എന്നാൽ വെറും 153 മത്സരത്തിൽ നിന്ന് 300 സിക്സുകൾ നേടിക്കഴിഞ്ഞ അഭിഷേക് അധികം വെെകാതെ രോഹിത്തിന്റെ റെക്കോഡിനെ മറികടന്ന് തലപ്പത്തേക്കെത്താൻ സാധ്യത കൂടുതലാണ്. ഈ റെക്കോഡിൽ രണ്ടാം സ്ഥാനത്ത് ക്രിസ് ഗെയ്ലാണുള്ളത്. വെസ്റ്റ് ഇൻഡീസ് ഇതിഹാസമായ ഗെയ്ൽ 136 മത്സരത്തിൽ നിന്ന് 357 സിക്സുകളാണ് നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്തുള്ള വിരാട് കോഹ്ലി 293 മത്സരത്തിൽ നിന്ന് 348 സിക്സുകളാണ് നേടിയിട്ടുള്ളത്.
Samayam MalayalamIPL 2026: പഞ്ചാബിന്റെ ഫീൽഡിങ് ദുരന്തം; കെെവിട്ട ക്യാച്ചുകൾ നിരവധി, ഹെെദരാബാദിനെതിരേ ഒന്നും രണ്ടും പിഴവുകളല്ല, കണക്കുകളിതാ
കോഹ്ലി ഇപ്പോഴും ആർസിബിക്കൊപ്പം കളിക്കുന്നുണ്ട്. കോഹ്ലി ഈ റെക്കോഡിൽ 400 സിക്സുകൾ നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം. നാലാം സ്ഥാനത്തുള്ള സഞ്ജു സാംസൺ 275 മത്സരത്തിൽ നിന്ന് 337 സിക്സുകളാണ് നേടിയിട്ടുള്ളത്. സഞ്ജു സിഎസ്കെയ്ക്കൊപ്പം മികച്ച ഫോമിലാണുള്ളത്. ഈ സീസണിൽ ഇതിനോടകം രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും സഞ്ജു നേടിക്കഴിഞ്ഞു. സഞ്ജുവിനെ ഈ റെക്കോഡിൽ അഭിഷേക് പിന്നിലാക്കാൻ സാധ്യത കൂടുതലാണ്. സൂര്യകുമാർ യാദവ് അഞ്ചാം സ്ഥാനത്തുണ്ട്.

278 മത്സരത്തിൽ നിന്ന് 317 സിക്സുകളാണ് സൂര്യ നേടിയത്. ഈ റെക്കോഡ് പട്ടികയിൽ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് വെെഭവ് സൂര്യവംശി പെട്ടെന്ന് എത്താൻ സാധ്യതയുണ്ട്. തല്ലിത്തകർത്ത് കളിക്കുന്ന വെെഭവ് ഇതിനോടകം എല്ലാവരേയും വിറപ്പിച്ച് കഴിഞ്ഞു. ഇന്ത്യയുടെ ടി20 ടീമിലേക്കും വെെഭവ് എത്തിയാൽ ഈ റെക്കോഡ് വേഗത്തിൽ എത്തിപ്പിടിച്ചേക്കും.

IPL 2026: ഹാർദിക്കും സൂര്യയുമില്ല, ആർസിബിക്കെതിരേ മുംബെെയെ ആര് നയിക്കും? വീണ്ടും രോഹിത് വരുമോ, സാധ്യതകൾ ഇതാ

വരുന്ന അയർലൻഡ് ടി20 പരമ്പരയിലൂടെ വെെഭവ് ഇന്ത്യയുടെ ടി20 ടീമിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ട്. എന്തായാലും ഇന്ത്യയുടെ ടി20 ടീമിന് പ്രതീക്ഷ നൽകുന്ന തരത്തിൽ ബാറ്റുവീശാൻ യുവതാരങ്ങൾക്ക് സാധിക്കുന്നുണ്ട്. ഇവരെല്ലാം ഇന്ത്യൻ ടീമിനെ കൂടുതൽ ഉന്നതങ്ങളിലേക്ക് എത്തിക്കുമെന്ന് തന്നെ കരുതാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article