IPL 2026: റുതുരാജിനെ സിഎസ്കെ തഴയുന്നോ? ബൗണ്ടറി ലെെനിലേക്ക് ഒതുങ്ങുന്നു, കളം നിറയുന്നത് സഞ്ജു; ആ പ്രഖ്യാപനം വെെകില്ല?

1 month ago 11

ഹൈലൈറ്റ്:

  • റുതുരാജ് ഗെയ്ക് വാദ് മോശം ഫോമിൽ‌
  • സഞ്ജു സാംസണ് സെഞ്ചുറി
  • സിഎസ്കെയ്ക്ക് ആശ്വാസം ജയം
ruturaj gaikwadറുതുരാജ് ഗെയ്ക് വാദ്(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ചെന്നെെ സൂപ്പർ കിങ്സ് വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മൂന്ന് തുടർ തോൽവികൾക്ക് ശേഷം സിഎസ്കെ വിജയവഴിയിലേക്കെത്തിയതോടെ ആരാധകരും പ്രതീക്ഷ കെെവരിച്ചിരിക്കുകയാണ്. ഇനിയുള്ള 10 മത്സരങ്ങളും ജയിച്ച് സിഎസ്കെ പ്ലേ ഓഫിലേക്ക് ടിക്കറ്റെടുക്കുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.ആവേശകരമായ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 23 റൺസിന് തോൽപ്പിച്ചാണ് സിഎസ്കെ വിജയ വഴിയിലേക്ക് എത്തുന്നത്. സിഎസ്കെ ചെപ്പോക്കിൽ തകർപ്പൻ പ്രകടനത്തോടെ ജയിച്ച് കയറുമ്പോൾ കെെയടികൾ ഏറ്റുവാങ്ങുന്നത് സഞ്ജു സാംസണാണ്. ആദ്യ മൂന്ന് മത്സരത്തിലും സഞ്ജുവിന് ചുവട് പിഴച്ചെങ്കിലും നാലാം മത്സരത്തിൽ കിടിലൻ സെഞ്ചുറിയോടെ സഞ്ജു കസറിയിരിക്കുകയാണ്.

ഐപിഎല്ലിൽ വെടിക്കെട്ട്; 15കാരൻ വൈഭവ് സൂര്യവംശി ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക്?


സിഎസ്കെയുടെ വിജയത്തിന് പിന്നാലെ എല്ലാവരുടേയും അഭിനന്ദനം സഞ്ജു സാംസണും ജാമി ഓവർട്ടനും ഏറ്റുവാങ്ങുമ്പോൾ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക് വാദിനെ ആരും പ്രശംസിക്കുന്നില്ലെന്നതാണ് വസ്തുത. മൂന്ന് മത്സരങ്ങളിൽ തോൽവി നേരിട്ടപ്പോൾ റുതുരാജിനെ കല്ലെറിയാൻ ആരാധകർ തമ്മിൽ മത്സരമായിരുന്നു. എന്നാൽ ഇപ്പോൾ ടീം ജയിച്ചപ്പോൾ റുതുരാജിനെ പ്രശംസിക്കാനും വാഴ്ത്താനും ആരും എത്തുന്നില്ലെന്നതാണ് വിരോധാഭാസം.

റുതുരാജിനെ സിഎസ്കെ പതിയെ നായകസ്ഥാനത്ത് നിന്ന് നീക്കാനുള്ള ശ്രമം ആരംഭിച്ചുവെന്നാണ് ആരാധക പക്ഷം. ഡൽഹിക്കെതിരായ മത്സരത്തിലെ സംഭവങ്ങൾ ഇതിന്റെ ഉദാഹരണമായി ആരാധകർ ചൂണ്ടിക്കാട്ടുകയാണ്. ഡൽഹിക്കെതിരേ തുടക്കം മുതലേ സമ്മർദ്ദത്തോടെയാണ് റുതുരാജിനെ കാണപ്പെട്ടത്. ഓപ്പണിങ്ങിൽ സഞ്ജു സാംസൺ തല്ലിപ്പറത്തുമ്പോൾ റുതുരാജ് റൺസ് കണ്ടെത്താനാവാതെ പ്രയാസപ്പെടുന്നതാണ് കണ്ടത്. 18 പന്ത് നേരിട്ട് ഒരു ഫോർ ഉൾപ്പെടെ 15 റൺസ് മാത്രമാണ് റുതുരാജ് നേടിയത്.
Samayam MalayalamIPL 2026: തിരുമ്പി വന്തിട്ടെ... സഞ്ജു സാംസണ് സെഞ്ചുറി, ഐപിഎല്ലിൽ ഇത് നാലാം തവണ; മറ്റാർക്കുമില്ലാത്ത ചരിത്ര റെക്കോ‍‍ഡും
പിന്നീട് സിഎസ്കെയുടെ ബൗളിങ് സമയത്ത് റുതുരാജ് കൂടുതൽ സമയത്തും ബൗണ്ടറി ലെെനിൽ ഫീൽഡ് ചെയ്യുന്നതാണ് കാണാനായത്. സഞ്ജു സാംസണിലേക്കാണ് ഇന്നലെ ക്യാമറ കണ്ണുകളെല്ലാം ഉണ്ടായിരുന്നുത്. ഒരു ഡിആർഎസ് എടുക്കുന്ന സമയത്തൊഴികെ മാധ്യമങ്ങളുടെ ശ്രദ്ധയിലേക്കെത്താൻ റുതുരാജിന് സാധിക്കാതെ പോയി. ആദ്യ മൂന്ന് മത്സരത്തിലും സഞ്ജു ക്യാപ്റ്റൻസിയിൽ ഇടപെട്ടിരുന്നില്ല.

റുതുരാജ് തീരുമാനങ്ങളെടുക്കുമ്പോൾ അതിൽ നിർദേശം നൽകാൻ സഞ്ജു തയ്യാറായിരുന്നില്ല. എന്നാൽ നാലാം മത്സരത്തിൽ സഞ്ജുവിന്റെ വലിയ ഇടപെടലുണ്ടായതായി കാണാൻ സാധിക്കും. നൂർ അഹമ്മദിനോട് സഞ്ജു നിർദേശം നൽകിയതിന് പിന്നാലെ താരം വിക്കറ്റ് വീഴ്ത്തുന്നതടക്കം കണ്ടു. ചെപ്പോക്കിൽ സഞ്ജു നായകനായി മാറുന്നതാണ് കാണാനായത്.


IPL 2026: സഞ്ജു പോയതോടെ രാജസ്ഥാൻ സെറ്റായി, ഇതാണ് അവരുടെ ബെസ്റ്റ് ടോപ് ത്രീ; കാരണം ചൂണ്ടിക്കാട്ടി സെെമൺ ഡൂൾ

നിരാശയോടെ റുതുരാജ് ഇതെല്ലാം നോക്കി നിൽക്കുന്നുമുണ്ടായിരുന്നു. സഞ്ജുവിനോട് ക്യാപ്റ്റൻസി കാര്യങ്ങളിൽ ഇടപെടാൻ സിഎസ്കെ മാനേജ്മെന്റ് നിർദേശം നൽകിയിട്ടുണ്ടെന്ന് തന്നെ വേണം കരുതാൻ‌. ഇത് സിഎസ്കെയുടെ ക്യാപ്റ്റൻസിയിൽ മാറ്റം ഉണ്ടായേക്കുമെന്ന സൂചനകളാണ് നൽകുന്നത്. സഞ്ജു സാംസണെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.

ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് ഗെയ്ക് വാദിൽ നിന്ന് ഇനി കാര്യമായൊന്നും പ്രതീക്ഷിക്കാനാവില്ല. ബാറ്റുകൊണ്ടും കാര്യമായൊന്നും ചെയ്യാൻ റുതുരാജിന് സാധിക്കാത്ത പക്ഷം ധോണിയുടെ പിന്തുണയോടെ സഞ്ജു സാംസൺ ക്യാപ്റ്റൻ സ്ഥാനത്തേക്കെത്താനുള്ള സാധ്യതയാണ് കൂടുതലെന്ന് പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article