Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•21 Apr 2026, 5:07 p.m. IST
IPL 2026: ചെന്നെെ സൂപ്പർ കിങ്സിനെ പരിക്കാണ് ചതിച്ചത്. പ്രധാനപ്പെട്ട പല താരങ്ങൾക്കും പരിക്ക് പണികൊടുത്തു. കൂടാതെ വലിയ പ്രതിഫലത്തിൽ ടീമിലെത്തിച്ച യുവതാരങ്ങളും ഫ്ളോപ്പായതോടെ സിഎസ്കെ പതറുകയാണ്
ഹൈലൈറ്റ്:
- സിഎസ്കെ എട്ടാം സ്ഥാനത്താണുള്ളത്
- റുതുരാജിന് കീഴിൽ സിഎസ്കെ പതറുന്നു
- സഞ്ജുവിന് ക്യാപ്റ്റനെന്ന നിലയിൽ മികച്ച റെക്കോഡ്
റുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസൺ(ഫോട്ടോസ്- AP)സൂര്യവംശിയുടെ മിന്നൽ പ്രടനം; റെക്കോഡുകൾ സ്വന്തമാക്കാൻ താരം
'സിഎസ്കെയുടെ നായകസ്ഥാനത്ത് നിന്ന് റുതുരാജിനെ മാറ്റി പകരം സഞ്ജു സാംസണെ ക്യാപ്റ്റനാക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിന് കാരണം ക്യാപ്റ്റനെന്ന നിലയിൽ റുതുരാജ് മോശമായതുകൊണ്ടല്ല. മറിച്ച് ക്യാപ്റ്റൻസി ഭാരം അവന്റെ ബാറ്റിങ് പ്രകടനത്തെ ബാധിക്കുന്നതുകൊണ്ടാണ്. റുതുരാജ് വലിയ സമ്മർദ്ദത്തിലാണെന്ന് അവന്റെ മുഖത്ത് നിന്ന് തന്നെ നമുക്ക് മനസിലാക്കാൻ സാധിക്കും.
റുതുരാജ് ബാറ്റിങ്ങിൽ വെടിക്കെട്ട് പ്രകടനം നടത്തേണ്ടതായുണ്ട്. ആറ് മത്സരങ്ങളിൽ ഓപ്പണറായി കളിച്ചിട്ടും വലിയൊരു പ്രകടനം നടത്താനായിട്ടില്ല. ക്യാപ്റ്റൻസി ഭേദപ്പെട്ടതാണെന്ന് ഹെെദരാബാദിനെതിരായ മത്സരത്തിലൂടെ കണ്ടതാണ്. എന്നാൽ ബാറ്റിങ്ങിൽ ഇത് കാണാൻ സാധിക്കുന്നില്ല.' യുട്യൂബ് ചാനലിൽ സംസാരിക്കവെ ബദരിനാഥ് പറഞ്ഞു.
റുതുരാജിന് ബാറ്റിങ്ങിൽ മികവ് കാട്ടാനാവാത്തത് സിഎസ്കെയെ കാര്യമായി ബാധിക്കുന്നുണ്ട്. മികച്ച തുടക്കം സൃഷ്ടിക്കാൻ ടീമിന് സാധിക്കുന്നില്ല. എന്നാൽ റുതുരാജിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി മുന്നോട്ട് പോകാൻ സിഎസ്കെ ഇപ്പോൾ തയ്യാറാകില്ലെന്നുറപ്പാണ്. പാതിവഴിയിൽ നായകനെ മാറ്റുന്നത് താരത്തെ മാനസികമായി തളർത്തും. റുതുരാജിനോട് ഇത് ചെയ്യാൻ സിഎസ്കെ തയ്യാറാകില്ലെന്നുറപ്പാണ്.
രവീന്ദ്ര ജഡേജയെ സിഎസ്കെ പാതിവഴിയിൽ നായകസ്ഥാനത്ത് നിന്ന് മാറ്റിയത് പ്രത്യേക സാഹചര്യത്തിലാണ്. ഇത് റുതുരാജിന്റെ കാര്യത്തിൽ ഉണ്ടാകില്ല. സഞ്ജു സാംസണെ ക്യാപ്റ്റനാക്കിയതുകൊണ്ട് മാത്രം സിഎസ്കെ ശക്തമായി തിരിച്ചെത്തില്ല. സഞ്ജു സാംസണും വലിയ സ്ഥിരതയോടെയല്ല കളിക്കുന്നത്. ഒരു സെഞ്ചുറി പ്രകടനം നടത്തിയെങ്കിലും സഞ്ജുവിന്റെ സ്ഥിരതയും ചോദ്യം ചെയ്യപ്പെടുകയാണ്.
IPL 2026: മുട്ടിക്കളിച്ച് തിലക് വർമ, ദേഷ്യത്തോടെ ഹാർദിക് പാണ്ഡ്യയുടെ ഇടപെടൽ; പിന്നെ കളി മാറി, ജിടിക്കെതിരേ സംഭവിച്ചത് ഇതാണ്
സിഎസ്കെയുടെ ബൗളിങ് നിരയിലായിരുന്നു പ്രശ്നങ്ങൾ. എന്നാൽ പ്രതീക്ഷ നൽകി തിരിച്ചുവരവ് നടത്താൻ ബൗളർമാർക്ക് സാധിച്ചിട്ടുണ്ട്. ഇത് എത്ര മത്സരത്തിലാണ് കാണാനാവുമെന്നതാണ് കണ്ടറിയേണ്ടത്. എംഎസ് ധോണിക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് സിഎസ്കെയെ പ്രതികൂലമായി ബാധിച്ച കാര്യമാണ്. ഈ സീസണിൽ ഇനി ധോണി കളിക്കുമോയെന്ന കാര്യത്തിലും വ്യക്തതയില്ല.
മൂന്നാം നമ്പറിൽ മിന്നിച്ചിരുന്ന ആയുഷ് മാത്രെക്ക് പകരം ഉർവിൽ പട്ടേലിനെയാവും സിഎസ്കെ മൂന്നാം നമ്പറിൽ കളിപ്പിക്കുക. വമ്പനടിക്കാരനായ താരത്തിന്റെ ശേഷിക്കുന്ന മത്സരങ്ങളിലെ പ്രകടനം ഇനിയുള്ള സിഎസ്കെയുടെ മുന്നോട്ട് പോക്കിൽ നിർണ്ണായകമാവുമെന്ന് തന്നെ പറയാം.








English (US) ·