IPL 2026: ലഖ്നൗ എന്തിന് ആ പരീക്ഷണം നടത്തി? വമ്പൻ തോൽവിക്ക് പിന്നാലെ രൂക്ഷ വിമർശം; ക്യാപ്റ്റൻ ഋഷഭ് പന്ത് പറയുന്നത് ഇതാണ്

1 month ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam20 Apr 2026, 7:43 americium IST

IPL 2026: ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ബൗളർമാർ നിരാശപ്പെടുത്തിയപ്പോൾ പഞ്ചാബ് കിങ്സ് കിടിലൻ പ്രകടനത്തോടെ കെെയടി നേടി. ലഖ്നൗവിന്റെ പല തീരുമാനങ്ങളും പാളുന്നതാണ് കാണാനായത്

ഹൈലൈറ്റ്:

  • ഋഷഭ് പന്തിനെതിരേ വിമർശനം
  • തോൽവി അറിയാതെ പഞ്ചാബ്
  • ലഖ്നൗവിന്റെ പരീക്ഷണങ്ങൾ പാളി
rishabh pant, ayush badoniഋഷഭ് പന്ത്, ആയുഷ് ബദോനി (Photo: ANI, AP)(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിൽ ലഖ്നൗ സൂപ്പർ ജയ്ന്റ്സ് നാലാം തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ്. പഞ്ചാബ് കിങ്സിനോട് 54 റൺസിനാണ് അവസാന മത്സരത്തിൽ ലഖ്നൗവിന് തോൽക്കേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് ഏഴ് വിക്കറ്റിന് 254 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ലഖ്നൗവിന് അഞ്ച് വിക്കറ്റിന് 200 റൺസാണ് നേടാനായത്. ലഖ്നൗവിന്റെ തോൽവിക്ക് പിന്നാലെ വലിയ വിമർശനം ടീമിനെതിരേ ഉയരുകയാണ്. ജയിക്കാൻ താൽപര്യമില്ലാതെ കളിച്ചുവെന്നും മണ്ടൻ പരീക്ഷണങ്ങൾ നടത്തി ടീമിനെ തകർത്തുവെന്നുമെല്ലാമാണ് ആരാധകർ വിമർശിക്കുന്നത്. 255 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങുമ്പോൾ ജയിക്കാൻ വേണ്ടി നടത്തേണ്ട പ്രകടനമല്ല ലഖ്നൗ നടത്തിയിരിക്കുന്നത് എന്നതാണ് വസ്തുത.

സഞ്ജുവിൻ്റെ മിന്നൽ നീക്കം, അഭിഷേക് പുറത്ത്; ആരും പ്രതീക്ഷിക്കാത്ത പുറത്താകൽ


ലഖ്നൗ ഓപ്പണിങ്ങിൽ ആയുഷ് ബദോനിയെ കളിപ്പിച്ചതാണ് വലിയ വിമർശനത്തിന് വഴിതുറന്നത്. 21 പന്തിൽ 35 റൺസാണ് ബദോനി നേടിയത്. സഹ ഓപ്പണറായ മിച്ചൽ മാർഷ് 28 പന്തിൽ 40 റൺസും നേടി. പവർപ്ലേയിൽ 61 റൺസ് മാത്രമാണ് ലഖ്നൗവിന് നേടാനായത്. ഇത്രയും വലിയ വിജയലക്ഷ്യം പിന്തുടരുമ്പോൾ പവർപ്ലേയ്ക്കുള്ളിൽ 100 എന്ന സ്കോറെങ്കിലും ലക്ഷ്യം വെച്ച് ലഖ്നൗ ബാറ്റ് ചെയ്യണമായിരുന്നു. എന്നാൽ ഇതിന് സാധിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ടല്ല ലഖ്നൗ ഇറക്കിയത്.

ബദോനിയെ ഓപ്പണിങ്ങിൽ ഇറക്കിയതിനെ ന്യായീകരിച്ചാണ് ലഖ്നൗ ക്യാപ്റ്റനായ ഋഷഭ് പന്ത് പ്രതികരിച്ചത്. വിക്കറ്റ് പോകുമോയെന്ന ഭയമില്ലാതെ ആക്രമിച്ച് കളിക്കുന്നതിനായാണ് അവനെ ഓപ്പണിങ്ങിൽ ഇറക്കിയതെന്നാണ് ഋഷഭ് പറഞ്ഞത്. അവനെ ഓപ്പണറാക്കണമെന്നത് നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും ടോപ് ഓഡറിൽ അവനെപ്പോലെ ബാറ്റ് ചെയ്യുന്ന ഒരാളെ ആവശ്യമാണെന്നുമാണ് ഋഷഭ് പറഞ്ഞത്.
Samayam Malayalam​IPL 2026: എട്ട് റൺസിൽ റിങ്കു പുറത്തായേനെ, രാജസ്ഥാന്റെ വിജയ മോഹം തകർത്തത് ബർ​ഗർ; പരാ​ഗിന്റെ ക്യാപ്റ്റൻസിക്കും വിമർശനം
എന്നാൽ അത്തരമൊരു ബാറ്റിങ് പ്രകടനം ബദോനിക്ക് നടത്താനായില്ലെന്ന് തന്നെ പറയാം. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിലെ ലഖ്നൗ താരങ്ങളുടെ ബാറ്റിങ് പ്രകടനം നിലവാരം കാട്ടിയില്ലെന്നതാണ് വസ്തുത. ഋഷഭ് പന്ത് ചെറിയൊരു പോരാട്ടം കാഴ്ചവെച്ചു. 23 പന്തിൽ 43 റൺസെടുത്താണ് ഋഷഭ് മടങ്ങിയത്. നിക്കോളാസ് പുരാനാണ് ലഖ്നൗവിന്റെ ശരിയായ വില്ലൻ.

ടി20യിൽ തകർപ്പൻ റെക്കോഡുള്ള വമ്പനടിക്കാരനാണ് നിക്കോളാസ് പുരാൻ. എന്നാൽ ഈ സീസണിൽ പുരാൻ തീർത്തും നിരാശപ്പെടുത്തുകയാണ്. പഞ്ചാബിനെതിരേ ഒമ്പത് പന്തിൽ ഒമ്പത് റൺസാണ് പുരാൻ നേടിയത്. പുരാൻ മനപ്പൂർവ്വം തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും ടീമിന് പുറത്താക്കണമെന്നുമാണ് ആരാധകർ പ്രതികരിക്കുന്നത്. ബാറ്റിങ് ഓഡറിൽ മറ്റൊരു വലിയ പരീക്ഷണവും ലഖ്നൗ നടത്തിയിരുന്നു. ടോപ് ഓഡർ താരമായ എയ്ഡൻ മാർക്രത്തെ അഞ്ചാം നമ്പറിലാണ് ലഖ്നൗ കളിപ്പിച്ചത്.

IPL 2026: പഞ്ചാബിനെ ഇനി ആര് പൂട്ടും? ലഖ്നൗവിനെ തകർത്തെറിഞ്ഞ് 'ശ്രേയസ്പട', പോയിന്റ് പട്ടികയിൽ തലപ്പത്ത് തുടരുന്നു

മധ്യനിരയിൽ 22 പന്തിൽ 42 റൺസോടെ മാർക്രം ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ലഖ്നൗവിന്റെ ബൗളർമാർ മികവ് കാട്ടാതെ പോയതും ടീമിന്റെ തോൽവിക്ക് പ്രധാന കാരണമായി മാറിയിട്ടുണ്ട്. എന്തായാലും ഋഷഭ് പന്തിനും സംഘത്തിനും പ്ലേ ഓഫ് കടുപ്പമാണെന്ന് തന്നെ പറയാം. ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ച് തിരിച്ചുവരവ് നടത്താൻ ഋഷഭിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article