IPL 2026: ലാസ്റ്റ് ബോൾ ത്രില്ലർ, ആർസിബിയോട് തോറ്റ് മുംബെെ പുറത്ത്; ചാമ്പ്യൻനിരക്ക് പിഴച്ചതെവിടെ? ഇക്കാരണങ്ങൾ

3 weeks ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam11 May 2026, 7:18 americium IST

IPL 2026: മുംബെെ ഇന്ത്യൻസ് അവസാന പന്തുവരെ പൊരുതിയെങ്കിലും തോൽക്കാനായിരുന്നു വിധി. മുംബെെയുടെ ബാറ്റിങ് നിര പ്രതീക്ഷ കാക്കാത്ത മത്സരത്തിൽ ബൗളർമാരുടെ പ്രകടനം അഭിനന്ദനം അർഹിക്കുന്നതാണ്

ഹൈലൈറ്റ്:

  • മുംബെെ പ്ലേ ഓഫ് കാണാതെ പുറത്ത്
  • ക്രുണാൽ പാണ്ഡ്യക്ക് ഫിഫ്റ്റി
  • ഭുവനേശ്വർ കുമാർ കളിയിലെ താരം

mi vs rcbമുംബെെ vs ആർസിബി(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ സൂപ്പർ പോരാട്ടത്തിൽ മുംബെെ ഇന്ത്യൻസിനെ അവസാന പന്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തോൽപ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത മുംബെെ ഏഴ് വിക്കറ്റിന് 166 റൺസെടുത്തപ്പോൾ മറുപടിക്കിറങ്ങിയ ആർസിബി അവസാന പന്തിൽ രണ്ട് പന്ത് ബാക്കിയാക്കി വിജയം നേടിയെടുക്കുകയായിരുന്നു. ഇതോടെ മുംബെെ പ്ലേ ഓഫ് കാണാതെ ഔദ്യോഗികമായി പുറത്തായപ്പോൾ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പോയിന്റ് പട്ടികയിൽ തലപ്പത്തേക്ക് ഉയരുകയും ചെയ്തു. ആർസിബിക്കെതിരേ സീസണിലെ രണ്ട് മത്സരവും മുംബെെ തോറ്റു എന്നതും എടുത്തു പറയണം. ആർസിബിക്ക് അവസാന ഓവറിൽ ജയിക്കാൻ 15 റൺസ് വേണമായിരുന്നു. എന്നിട്ടും അവർക്ക് ജയിക്കാൻ സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ഭാഗ്യത്തിന്റെ പിന്തുണ ആർസിബിക്കൊപ്പമുണ്ടായിരുന്നു.

സഞ്ജു സാംസണ് പിന്തുണ ഉയരുന്നു, ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാൻ ​ഗംഭീറിന് താൽപര്യമില്ല,


എങ്കിലും മുംബെെ-ആർസിബി മത്സരഫലത്തെ മാറ്റിമറിച്ച ചില കാര്യങ്ങളുണ്ട്. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. രാജ് ബാവയെ അവസാന ഓവറിൽ പന്തെറിയിക്കാനുള്ള മുംബെെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തീരുമാനം പാളുന്നതാണ് കാണാനായത്. ആദ്യ പന്തിൽത്തന്നെ വെെഡ് എറിഞ്ഞ താരം തൊട്ടടുത്ത പന്ത് നോബോളാക്കി. ഭാഗ്യത്തിന് ഫ്രീ ഹിറ്റ് ബോൾ ഒരു റൺസിൽ ഒതുങ്ങി. പിന്നീട് വീണ്ടും രണ്ട് വെെഡുകൾ എറിഞ്ഞ രാജ ബാവ ഓവറിലെ മൂന്നാം പന്തിൽ റൊമാരിയോ ഷെഫേർഡിനെ പുറത്താക്കി.

എന്നാൽ തൊട്ടടുത്ത പന്തിൽ വീണ്ടും വെെഡ്. ഭുവനേശ്വർ കുമാർ നാലാം പന്തിൽ ബൗണ്ടറി നേടിയതോടെ മത്സരഫലം മാറി. അവസാന പന്തിൽ ആർസിബിക്ക് ജയിക്കാൻ രണ്ട് റൺസായിരുന്നു വേണ്ടിയിരുന്നത്. റാസിഖ് ദാറിന്റെ ഷോട്ട് നേരിട്ട് രാജ് ബാവയുടെ കെെയിലേക്കായിരുന്നു. അത് ഫീൽഡ് ചെയ്തിരുന്നെങ്കിൽ റണ്ണൗട്ടാക്കാൻ സാധിക്കുമായിരുന്നു. പക്ഷെ താരത്തിന് അത് ഫീൽഡ് ചെയ്യാൻ സാധിക്കാതെ പോയതോടെ രണ്ട് റൺസ് ഓടിയെടുത്ത ആർസിബി വിജയം നേടിയെടുക്കുകയായിരുന്നു.
Samayam MalayalamMI vs RCB: 0, 0, തുടർച്ചയായ രണ്ടാം മത്സരത്തിലും വിരാട് കോഹ്ലി ഡക്ക്; ചേസ് മാസ്റ്ററെ ​ഗോൾഡൻ ഡക്കാക്കി ദീപക് ചഹാർ
അവസാന ഓവർ‍ മാത്രമല്ല 18ാം ഓവറിലെ രണ്ടാം പന്തിൽ ക്രുണാൽ പാണ്ഡ്യയുടെ ക്യാച്ചവസരം മുതലാക്കാൻ തിലകിന് സാധിക്കാതെ പോയി. അൽപ്പം സാഹസപ്പെട്ട ക്യാച്ചായിരുന്നെങ്കിലും അതെടുത്തിരുന്നെങ്കിൽ ചിലപ്പോൾ മത്സരഫലം മാറാനുള്ള സാധ്യതകളേറെയായിരുന്നു. ക്രുണാലിന്റെ ബാറ്റിങ് പ്രകടനം ആർസിബിയെ വിജയത്തിലേക്കെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.

46 പന്തിൽ 73 റൺസോടെയാണ് ക്രുണാൽ തിളങ്ങിയത്. നാല് ഫോറും അഞ്ച് സിക്സും ഉൾപ്പെടെയാണ് ക്രുണാലിന്റെ കിടിലൻ പ്രകടനം. ആർസിബിയുടെ പ്രമുഖർക്ക് കാലിടറിയിടത്ത് ക്രുണാൽ നടത്തിയ പ്രകടനം മത്സരഫലത്തിൽ നിർണ്ണായകമായി മാറിയെന്ന് തന്നെ പറയാം.

IPL 2026: തീയായി ഭുവി, സൂര്യകുമാറിനെ ഗോൾഡൻ ഡക്കാക്കി; രോഹിത്തും റിക്കിൽറ്റനും വീണു; ഭുവനേശ്വറിനെ ഇന്ത്യ തിരികെ വിളിക്കുമോ?

മുംബെെ തോറ്റെങ്കിലും അവസാന ഓവർവരെ പോരാട്ടവീര്യം കാക്കാനായി. ദീപക് ചഹാറും ജസ്പ്രീത് ബുംറയും കോർബിൻ ബോഷും മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. കോർബിന്റെ നാല് വിക്കറ്റ് പ്രകടനം ആർസിബിയെ നന്നായി വിറപ്പിച്ചു.

പക്ഷെ ഭാഗ്യത്തിന് പിന്തുണ നിലവിലെ ചാമ്പ്യന്മാർക്ക് ഉണ്ടായിരുന്നുവെന്ന് നിസംശയം പറയാം. ക്യാപ്റ്റനെന്ന നിലയിൽ സൂര്യകുമാർ ഭേദപ്പെട്ട് നിന്നപ്പോഴും ബാറ്റ്സ്മാനെന്ന നിലയിൽ നിരാശപ്പെടുത്തി. ഇനി അടുത്ത സീസണിൽ പൊളിച്ചെഴുത്തിലൂടെ ശക്തമായി തിരിച്ചെത്താൻ മുംബെെക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article