Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•2 Apr 2026, 11:14 p.m. IST
IPL 2026: കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ ബാറ്റിങ് നിരയിൽ ആരേയും വിശ്വസിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ബൗളർമാരും നന്നായി തല്ലുകൊള്ളുന്നു. പരിക്ക് കെകെആറിന് വലിയ തലവേദനയായി മാറിയിട്ടുണ്ട്
ഹൈലൈറ്റ്:
- കാമറൂൺ ഗ്രീൻ മോശം ഫോമിൽ തുടരുന്നു
- അജിൻക്യ രഹാനെക്ക് സ്ഥിരതയില്ല
- ഹെെദരാബാദിനായി തിളങ്ങി അഭിഷേകും ഹെഡ്ഡും
കെകെആർ vs എസ്ആർഎച്ച്(ഫോട്ടോസ്- ANI)ജയത്തിനിടയിലും പഞ്ചാബ് നായകന് തിരിച്ചടി; ശ്രേയസ് അയ്യർക്ക് 12 ലക്ഷം രൂപ പിഴ
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ സൺറെെസേഴ്സ് ഹെെദരാബാദിന് മികച്ച തുടക്കമാണ് അഭിഷേക് ശർമയും ട്രാവിസ് ഹെഡും ചേർന്ന് നൽകിയത്. 5.4 ഓവറിൽ 82 റൺസ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷമാണ് ഹെെദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 21 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പെടെ 46 റൺസെടുത്ത ട്രാവിസ് ഹെഡിനെ പുറത്താക്കി കാർത്തിക് ത്യാഗിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
ആദ്യ മത്സരത്തിൽ തകർപ്പൻ അർധ സെഞ്ചുറി നേടിയ ഇഷാൻ കിഷന് രണ്ടാം മത്സരത്തിൽ കാര്യമായ പ്രകടനം നടത്താനായില്ല. 9 പന്തിൽ മൂന്ന് ഫോറടക്കം14 റൺസെടുത്ത ഇഷാനെ ബ്ലെസിങ് മുസറാബാനിയാണ് പുറത്താക്കിയത്. അഭിഷേക് ശർമ മോശം ഫോമിൽ നിന്ന് തിരിച്ചുവരവ് നടത്തി. വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത താരം 21 പന്തിൽ 48 റൺസെടുത്താണ് മടങ്ങിയത്.
നാല് വീതം സിക്സും ഫോറും ഉൾപ്പെടെ 228.57 സ്ട്രെെക്ക് റേറ്റിലാണ് അഭിഷേക് മടങ്ങിയത്. അനികേത് വർമക്ക് കാര്യമായ പ്രകടനം നടത്താനായില്ല. നാല് പന്തിൽ 1 റൺസെടുത്താണ് അനികേത് പുറത്തായത്. അനുകുൽ റോയിക്കാണ് വിക്കറ്റ്. നിതീഷ് കുമാർ റെഡ്ഡി പതിയെ റൺസുയർത്താനാണ് ശ്രമിച്ചത്. 24 പന്തിൽ 4 ഫോറും 1 സിക്സും ഉൾപ്പെടെ 39 റൺസെടുത്ത നിതീഷിനെ വെെഭവ് അറോറ മടക്കി.
തൊട്ടടുത്ത പന്തിൽ സലിൽ അറോറയെ വെെഭവ് ഗോൾഡൻ ഡക്കാക്കി. ഹെൻ റിച്ച് ക്ലാസൻ ഫോമിലേക്കെത്തിയത് ഹെെദരാബാദിന് കരുത്തായി. 35 പന്തിൽ 4 ഫോറും 1 സിക്സും ഉൾപ്പെടെ 52 റൺസെടുത്താണ് ക്ലാസൻ മടങ്ങിയത്. ഹർഷ് ദുബെ 3 പന്തിൽ 9 റൺസെടുത്ത് പുറത്താവാതെ നിന്നു. ശിവാങ് കുമാർ 2 പന്തിൽ 4 റൺസെടുത്ത് പുറത്തായി.
IPL 2026: സഞ്ജീവ് ഗോയങ്ക കട്ട കലിപ്പിലോ? ഋഷഭിനെ നിർത്തിപ്പൊരിച്ചെന്ന് ആരാധകർ, മത്സരശേഷം സംഭവിച്ചത് എന്താണ്? വിവാദം
ഇതോടെ 20 ഓവറിൽ 8 വിക്കറ്റിന് 226 എന്ന മികച്ച ടോട്ടൽ പടുത്തുയർത്താൻ ഹെെദരാബാദിന് സാധിച്ചു. കൊൽക്കത്തക്കായി മുസറാബാനി നാല് വിക്കറ്റും വെെഭവ് അറോറ രണ്ട് വിക്കറ്റും കാർത്തിക് ത്യാഗിയും അനുകുൽ റോയിയും ഓരോ വിക്കറ്റും പങ്കിട്ടു.
മറുപടിക്കിറങ്ങിയ കെകെആർ ആദ്യ ഓവറിൽ ഞെട്ടിച്ചു. 25 റൺസാണ് ആദ്യ ഓവറിൽ പിറന്നത്. എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി. 7 പന്തിൽ 4 ഫോറും 2 സിക്സും ഉൾപ്പെടെ 28 റൺസെടുത്ത ഫിൻ അലനാണ് ആദ്യം പുറത്തായത്. പിന്നാലെ ക്യാപ്റ്റൻ അജിൻക്യ രഹാനെയും പുറത്തായി. 10 പന്തിൽ 8 റൺസെടുത്ത രഹാനെയെ ജയദേവ് ഉനദ്ഘട്ട് സ്ലോ ബോളിൽ വീഴ്ത്തി.
കാമറൂൺ ഗ്രീൻ മോശം ഫോമിൽ തുടരുകയാണ്. 2 പന്ത് നേരിട്ട് 2 റൺസെടുത്ത് ഗ്രീൻ റണ്ണൗട്ടായി മടങ്ങി. അൻകൃഷ് രഘുവംശി തുടർച്ചയായ രണ്ടാം മത്സരത്തിലും ഫിഫ്റ്റി നേടി. 29 പന്തിൽ 6 ഫോറും 2 സിക്സും ഉൾപ്പെടെ 52 റൺസെടുത്ത രഘുവംശി റണ്ണൗട്ടായാണ് മടങ്ങിയത്. അനുകുൽ റോയ് ഡക്കിന് മടങ്ങിയതോടെ 11.2 ഓവറിൽ 5ന് 120 എന്ന നിലയിലേക്ക് കെകെആർ തകർന്നു.
റിങ്കു സിങ് പ്രതീക്ഷ നൽകിയെങ്കിലും 25 പന്തിൽ 35 റൺസെടുത്ത് പുറത്തായി. 4 ഫോറും 1 സിക്സുമാണ് റിങ്കുവിന് നേടാനായത്. സുനിൽ നരെയ്ൻ രണ്ട് സിക്സുകളോടെ തുടങ്ങിയെങ്കിലും 2 പന്തിൽ 4 റൺസോടെ പുറത്തായി. അവസാന പ്രതീക്ഷയായിരുന്ന രമൺദീപ് സിങ് 9 പന്തിൽ 10 റൺസെടുത്ത് മടങ്ങി.
കാർത്തിക് ത്യാഗി 5 പന്തിൽ 5 റൺസെടുത്തും പുറത്തായി. വരുൺ ചക്രവർത്തിയെ പുറത്താക്കി ഉനദ്ഘട്ട് കെകെആറിന്റെ പോരാട്ടം അവസാനിപ്പിച്ചു. ഹെെദരാബാദിനായി ജയദേവ് ഉനദ്ഘട്ട് മൂന്ന് വിക്കറ്റും ഇഷാൻ മലിങ്കയും നിതീഷ് കുമാറും രണ്ട് വിക്കറ്റുകൾ വീതവും വീഴ്ത്തി. ഹർഷ് ദുബെ ഒരു വിക്കറ്റും നേടി.









English (US) ·