Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•16 Apr 2026, 11:07 p.m. IST
IPL 2026: തട്ടകത്തിൽ പോലും മുംബെെ ഇന്ത്യൻസിന് കാലിടറുകയാണ്. മുംബെെയുടെ ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോഴും ബൗളർമാർക്ക് മികവ് കാട്ടാൻ സാധിക്കാത്തതാണ് വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത്
ഹൈലൈറ്റ്:
- മുംബെെ ഇന്ത്യൻസ് വീണ്ടും തോറ്റു
- മുംബെെ ബൗളിങ് നിര നിരാശപ്പെടുത്തുന്നു
- ശ്രേയസ് അയ്യർക്ക് ഹാട്രിക് ഫിഫ്റ്റി
പ്രഭ്സിംറാൻ സിങ്, ശ്രേയസ് അയ്യർ(ഫോട്ടോസ്- AP)ചെന്നൈയുടെ തുടർച്ചയായ രണ്ട് വിജയങ്ങൾ പിറന്നത് എങ്ങനെയെന്ന് പറഞ്ഞ് ക്യാപ്റ്റൻ
എന്നാൽ മൂന്നാം വിക്കറ്റിലെ ക്വിന്റൻ ഡീകോക്കും നമാൻ ധിറും തമ്മിലുള്ള കൂട്ടുകെട്ടാണ് മുംബെെക്ക് കരുത്തായി മാറിയത്. 10 റൺസിൽ ധിറിനെ പുറത്താക്കാനുള്ള അവസരം മാർക്കോ യാൻസൻ സൃഷ്ടിച്ചെങ്കിലും യുസ് വേന്ദ്ര ചഹാൽ ക്യാച്ച് നഷ്ടപ്പെടുത്തി. അവസരം മുതലാക്കി കളിച്ച ധിർ 31 പന്തിൽ 50 റൺസെടുത്താണ് മടങ്ങിയത്. മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടെയാണ് ധിർ കസറിയത്. പരിക്കേറ്റ രോഹിത് ശർമക്ക് പകരം ഓപ്പണർ റോളിൽ അവസരം ലഭിച്ച ക്വിന്റൻ ഡീകോക്ക് കിടിലൻ പ്രകടനമാണ് പുറത്തെടുത്തത്.
തകർപ്പൻ സെഞ്ചുറിയോടെ ഡീകോക്ക് പുറത്താവാതെ നിന്നു. 60 പന്തിൽ 8 ഫോറും 7 സിക്സും ഉൾപ്പെടെ 112 റൺസോടെയാണ് ഡീകോക്ക് പുറത്താവാതെ നിന്നത്. 186.67 സ്ട്രെെക്ക് റേറ്റിലാണ് ഡീകോക്ക് കത്തിക്കയറിയത്. മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമിനൊപ്പം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമായി മാറാനും ഡീകോക്കിനായി. എന്നാൽ ഡെത്തോവറിൽ മുംബെെക്ക് പ്രതീക്ഷിച്ച പോലെ റൺസുയർത്താനായില്ല.
ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 12 പന്തിൽ ഒരു സിക്സടക്കം 14 റൺസെടുത്ത് പുറത്തായി. ഷെർഫെയ്ൻ റൂതർഫോർഡ് അഞ്ച് പന്ത് നേരിട്ട് ഒരു റൺസാണ് നേടിയത്. തിലക് വർമ മൂന്ന് പന്തിൽ എട്ട് റൺസെടുത്ത് റണ്ണൗട്ടായി. ഇതോടെ 20 ഓവറിൽ ആറ് വിക്കറ്റിന് 195 എന്ന ഭേദപ്പെട്ട സ്കോറിലേക്കെത്താൻ മുംബെെക്ക് സാധിച്ചു. പഞ്ചാബിനായി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റും ശശാങ്ക് സിങ്ങും മാർക്കോ യാൻസനും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ പഞ്ചാബിനും വലിയ തുടക്കമല്ല ലഭിച്ചത്. 9 പന്തിൽ 15 റൺസെടുത്ത പ്രിയൻഷ് ആര്യയെ എഎം ഗസൻഫാർ പുറത്താക്കി. കൂപ്പർ കൊണോലിയേയും (17) ഗസൻഫാർ പുറത്താക്കി. എന്നാൽ പ്രഭ്സിംറാൻ സിങ്ങും ശ്രേയസ് അയ്യരും ചേർന്ന് പതിയെ ടീം സ്കോർ ഉയർത്തി. 35 പന്തിൽ അഞ്ച് ഫോറും നാല് സിക്സും ഉൾപ്പെടെ 66 റൺസെടുത്ത ശ്രേയസ് പുറത്താവുമ്പോൾ പഞ്ചാബ് വിജയത്തിനോടടുത്തിരുന്നു. അഞ്ച് ഫോറും നാല് സിക്സും പറത്തിയ ശ്രേയസിനെ ശാർദ്ദുൽ ഠാക്കൂറിന്റെ പന്തിൽ നമാൻ ധിർ ക്യാച്ചിലൂടെ മടക്കുകയായിരുന്നു.
IPL 2026: സിഎസ്കെയ്ക്ക് വീണ്ടും പരിക്കിന്റെ പണി, ഖലീൽ അഹമ്മദ് പുറത്ത്, പകരക്കാരനായി ആര്? രണ്ട് മലയാളികൾ പരിഗണനയിൽ?
എന്നാൽ പ്രഭ്സിംറാനും മാർക്കസ് സ്റ്റോയിണിസും ചേർന്ന് കൂടുതൽ അപകടമില്ലാതെ പഞ്ചാബിനെ ജയിപ്പിച്ചു. പ്രഭ്സിംറാൻ 39 പന്തിൽ 11 ഫോറും 2 സിക്സും ഉൾപ്പെടെ 80 റൺസും സ്റ്റോയിണിസ് അഞ്ച് പന്തിൽ 10 റൺസും നേടി പുറത്താവാതെ നിന്നു.









English (US) ·