IPL 2026: വീണ്ടും നിരാശപ്പെടുത്തി സൂര്യകുമാർ, തിലക് നേടിയത് 8 പന്തിൽ 5; സിഎസ്കെയ്ക്കെതിരേ ബാറ്റിങ് മറന്ന് മുംബെെ താരങ്ങൾ

1 month ago 5

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam2 May 2026, 8:55 p.m. IST

IPL 2026: ഐപിഎൽ 2026 സീസണിലെ ആദ്യ നേർക്കുനേർ പോരാട്ടത്തിൽ മുംബെെ ഇന്ത്യൻസിനെ 103 റൺസിനാണ് സിഎസ്കെ പരാജയപ്പെടുത്തിയത്. ഇതിന് പ്രതികാരം വീട്ടാനിറങ്ങിയ മുംബെെക്ക് പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം നടത്താനായിട്ടില്ല

ഹൈലൈറ്റ്:

  • മുംബെെക്ക് ബാറ്റിങ് തകർച്ച
  • സൂര്യകുമാർ മോശം ഫോമിൽ തുടരുന്നു
  • തിലക് വർമ ഒറ്റ സംഖ്യയിൽ പുറത്ത്

TILAK VARMA, SURYAKUMAR YADAVതിലക് വർമ, സൂര്യകുമാർ യാദവ്(ഫോട്ടോസ്- AP)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ സൂര്യകുമാർ യാദവിന്റെ നിരാശപ്പെടുത്തുന്ന പ്രകടനം തുടരുന്നു. ചിരവെെരികളായ ചെന്നെെ സൂപ്പർ കിങ്സിനെ ടീമിന്റെ രക്ഷകനാവേണ്ട സമയത്താണ് സൂര്യകുമാർ വിക്കറ്റ് വലിച്ചെറിഞ്ഞത്. 12 പന്തിൽ 21 റൺസ് മാത്രമാണ് സൂര്യക്ക് നേടാനായത്. മൂന്ന് ഫോറും ഒരു സിക്സും നേടിയ സൂര്യകുമാറിനെ യുവ പേസറായ രാമകൃഷ്ണ ഘോഷാണ് പുറത്താക്കിയത്. ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിൽ സൂര്യകുമാർ യാദവിനെ തന്റെ ആദ്യ വിക്കറ്റാക്കി മാറ്റാൻ രാമകൃഷ്ണ ഘോഷിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.ഐപിഎല്ലിൽ ഇന്ന് ജയിക്കാനാവാത്ത പക്ഷം മുംബെെ പ്ലേ ഓഫ് കാണാതെ പുറത്താകും. ഇത്രയും നിർണ്ണായകമായൊരു മത്സരത്തിലാണ് സൂര്യകുമാർ തീർത്തും നിരാശപ്പെടുത്തിയത് എന്നതാണ് എടുത്തു പറയേണ്ടത്. സൂര്യകുമാറിന്റെ മോശം ഫോം ഈ സീസണിൽ മുംബെെക്ക് വലിയ തലവേദനയായ കാര്യമാണ്. സൂര്യ ഫോമിലേക്കെത്തുമെന്ന പ്രതീക്ഷ മുംബെെ പരിശീലകനായ മഹേല ജയവർധന പങ്കുവെച്ചിരുന്നു.

സഞ്ജു സാംസണ് ഹാപ്പി ന്യൂസ്, ഏകദിന ടീമിലേക്ക് തിരിച്ചെത്തും?


സിഎസ്കെയ്ക്കെതിരേ മികച്ച തുടക്കം സൂര്യക്ക് ലഭിച്ച ശേഷമാണ് താരം വിക്കറ്റ് നഷ്ടമാക്കിയതെന്ന് പറയാം. ഇന്ത്യയുടെ ടി20 നായകൻ മറക്കാനാഗ്രഹിക്കുന്ന സീസണായി ഇത്തവണത്തെ സീസൺ മാറിയിരിക്കുകയാണ്. 9 മത്സരങ്ങൾ കഴിയുമ്പോൾ 183 റൺസ് മാത്രമാണ് സൂര്യക്ക് നേടാനായത്. ഒരു അർധ സെഞ്ചുറി മാറ്റിനിർത്തിയാൽ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. 22.88 ശരാശരിയിൽ കളിക്കു്ന സൂര്യ റൺവേട്ടക്കാരിൽ 39ാം സ്ഥാനത്താണുള്ളത്.

ഈ സീസണോടെ മുംബെെ സൂര്യകുമാറിനെ ഒഴിവാക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണെങ്കിലും സൂര്യയുടെ സമീപകാലത്തെ ബാറ്റിങ് പ്രകടനങ്ങളെല്ലാം നിരാശപ്പെടുത്തുന്നതാണ്. ഈ സാഹചര്യത്തിൽ മുംബെെ സൂര്യയെ വരുന്ന സീസണിന് മുമ്പ് തഴയാനുള്ള സാധ്യതകളും ഏറെയാണെന്ന് തന്നെ പറയാം.
Samayam MalayalamIPL 2026: ​ഗംഭീര പ്രകടനം, പക്ഷെ 10 റൺസിൽ പരാ​ഗിന് നഷ്ടമായത് ചരിത്ര നേട്ടം; ആ വമ്പൻ റെക്കോഡിൽ സഞ്ജു ഒറ്റക്ക് തുടരും
സിഎസ്കെയ്ക്കെതിരേ സീസണിലെ ആദ്യ മത്സരത്തിൽ മുംബെെക്ക് 103 റൺസിന്റെ വമ്പൻ തോൽവി നേരിട്ടിരുന്നു. ഇതിന് കണക്കുവീട്ടാൻ ഇറങ്ങിയ മുംബെെക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിച്ചില്ലെന്ന് തന്നെ പറയാം. മുംബെെയുടെ വെടിക്കെട്ട് ഓപ്പണർ വിൽ ജാക്സാണ് ആദ്യം പുറത്തായത്. അഞ്ച് പന്തിൽ ഒരു റൺസാണ് വിൽ ജാക്സ് നേടിയത്.

റിയാൻ റിക്കിൽറ്റൻ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ ആത്മവിശ്വാസത്തിലാണ് സിഎസ്കെയ്ക്കെതിരേ ഇറങ്ങിയത്. 24 പന്തിൽ അഞ്ച് സിക്സറടക്കം 37 റൺസാണ് റിക്കിൽറ്റൻ നേടിയത്. ഒരു ബൗണ്ടറി പോലും നേടാത്ത റിക്കിൽറ്റൻ 30 റൺസും സിക്സറിലൂടെ നേടിയെന്നതാണ് എടുത്തു പറയേണ്ടത്. നമാൻ ധിറിനെ 19 റൺസിൽ പുറത്താക്കാൻ അവസരം ലഭിച്ചതാണ്. എന്നാൽ ശിവം ദുബെ നൂർ അഹമ്മദിന്റെ പന്തിൽ അനായാസ ക്യാച്ച് പാഴാക്കി.
IPL 2026: ഇവർ ടീമിനെ ചതിച്ചോ? കോടികൾ വാങ്ങിയിട്ടും മികവ് കാട്ടുന്നില്ല; ടീമുകളുടെ തലവേദനയായി ഈ അഞ്ച് താരങ്ങൾ

മുംബെെയുടെ മധ്യനിരയിലെ വിശ്വസ്തനായ തിലക് വർമയും നിരാശപ്പെടുത്തി. എട്ട് പന്തിൽ അഞ്ച് റൺസെടുത്ത തിലകിനെ നൂർ അഹമ്മദാണ് വീഴ്ത്തിയത്. സിക്സറിന് ശ്രമിച്ച തിലകിനെ റുതുരാജ് ഗെയ്ക് വാദാണ് ക്യാച്ചിലൂടെ മടക്കിയത്. മുംബെെയുടെ പ്രധാന താരങ്ങളെല്ലാം ഈ സീസണിൽ തീർത്തും നിരാശപ്പെടുത്തിയെന്നതാണ് വസ്തുത.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article