Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam•19 Apr 2026, 4:34 p.m. IST
IPL 2026: അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നെെ സൂപ്പർ കിങ്സിന് ഇത്തവണ തൊട്ടതെല്ലാം പിഴക്കുകയാണ്. വലിയ പ്രതീക്ഷയോടെ സിഎസ്കെ കണ്ട പല താരങ്ങളും പരിക്കിന്റെ പിടിയിലായത് ടീമിനെ പിന്നോട്ടടിക്കുകയാണ്
ഹൈലൈറ്റ്:
- മാത്രെ മൂന്നാം നമ്പറിൽ മികവ് കാട്ടിയിരുന്നു
- സിഎസ്കെയ്ക്ക് മുന്നോട്ട് പോക്ക് എളുപ്പമല്ല
- സിഎസ്കെയെ പരിക്ക് വേട്ടയാടുന്നു
ആയുഷ് മാത്രെ(ഫോട്ടോസ്- AP)ജസ്പ്രിത് ബുംറയുടെ മോശം ഫോം; കാരണങ്ങൾ നിരത്തി ആരാധകർ
മൂന്നാം നമ്പറിൽ കളിക്കുന്ന മാത്രെ ഇത്തവണത്തെ ഐപിഎല്ലിൽ തകർപ്പൻ ഫോമിലാണ് മുന്നേറിയിരുന്നത്. സിഎസ്കെ നിരയിൽ സ്ഥിരതയോടെ കളിക്കുന്ന നിലവിലെ ഏക താരമാണ് മാത്രെയെന്ന് പറഞ്ഞാലും തെറ്റാകില്ല. ഹെെദരാബാദിനെതിരേ 13 പന്തിൽ 30 റൺസെടുത്ത് നിൽക്കവെയാണ് പരിക്കേറ്റ് മാത്രെ മടങ്ങിയത്. കെകെആറിനെതിരേ 17 പന്തിൽ 38 റൺസെടുത്ത മാത്രെ ഡൽഹിക്കെതിരേ 36 പന്തിൽ 59 റൺസും എടുത്തിരുന്നു. പഞ്ചാബ് കിങ്സിനെതിരേ 43 പന്തിൽ 73 റൺസെടുത്തും താരം മികവ് കാട്ടിയിരുന്നു.
മാത്രെയുടെ പരിക്ക് നിലവിലെ സാഹചര്യത്തിൽ സിഎസ്കെയ്ക്ക് വലിയ തിരിച്ചടിയാണ്. ആദ്യ മൂന്ന് മത്സരത്തിൽ തോറ്റ സിഎസ്കെ പിന്നീട് തുടർച്ചയായ രണ്ട് മത്സരത്തിൽ ജയം നേടി. എന്നാൽ ആറാം മത്സരത്തിൽ വീണ്ടും തോറ്റു. ഓപ്പണർമാർക്ക് മികച്ച ഫോമിൽ കളിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രെയുടെ ബാറ്റിങ് സിഎസ്കെയ്ക്ക് വലിയ ആശ്വാസമായിരുന്നു. ഇതിനിടെയാണ് മാത്രെയുടെ പരിക്ക്. ഇത് സിഎസ്കെയ്ക്ക് കനത്ത തിരിച്ചടിയാവുമെന്ന കാര്യം ഉറപ്പാണ്.
ഈ സീസണിൽ പരിക്കിന്റെ പണി സിഎസ്കെയ്ക്ക് കിട്ടുന്നത് ഇതാദ്യമല്ല. തുടക്കം മുതൽ പരിക്ക് സിഎസ്കെയെ വേട്ടയാടുകയാണെന്ന് പറയാം. ഇത്തവണ വലിയ പ്രതീക്ഷയോടെ ടീമിലേക്ക് കൊണ്ടുവന്ന നതാൻ ഇല്ലിസ് ആദ്യം പരിക്കേറ്റ് പുറത്തായി. ഇത് സിഎസ്കെയുടെ ഡെത്തോവറിലെ പദ്ധതികളെ പ്രതികൂലമായി ബാധിച്ചു. പവർപ്ലേയിലെ പ്രധാന ബൗളറായ ഖലീൽ അഹമ്മദും കഴിഞ്ഞ ദിവസമാണ് പരിക്കേറ്റ് പുറത്തായത്.
ഡെവാൾഡ് ബ്രെവിസും പരിക്കിന്റെ പിടിയിലായിരുന്നു. ഇപ്പോൾ ഫിറ്റന്സ വീണ്ടെടുത്ത് തിരിച്ചുവന്നെങ്കിലും മികച്ച ഫോമിലാണെന്ന് പറയാനാവില്ല. സിഎസ്കെ മുൻ നായകനും ഇതിഹാസവുമായ എംഎസ് ധോണി പരിക്കിനെത്തുടർന്ന് ഈ സീസണിലെ ഒറ്റ മത്സരം പോലും കളിച്ചിട്ടില്ല. മുംബെെ ഇന്ത്യൻസിനെതിരായ അടുത്ത മത്സരത്തിൽ ധോണി കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ISL 2026: ആരാധകർ ത്രില്ലിൽ, 'ഹെഡ്' ഉയർത്തി കൊമ്പന്മാർ; ജംഷഡ്പൂരിനെ ചാരമാക്കി കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് പടയോട്ടം
ഈ സീസണിൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇനിയുള്ള മത്സരങ്ങളിൽ സിഎസ്കെയ്ക്ക് തുടർ ജയങ്ങൾ അത്യാവശ്യമാണ്. ഇതിനിടെയാണ് പരിക്ക് തുടർച്ചയായി സിഎസ്കെയ്ക്ക് തലവേദന സൃഷ്ടിക്കുന്നത്. മാത്രയുടെ അഭാവത്തിൽ ഉർവിൽ പട്ടേലിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവരാൻ സിഎസ്കെ നിർബന്ധിതരാവും. ശക്തമായി തിരിച്ചെത്താൻ സിഎസ്കെയ്ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.






English (US) ·