IPL 2026: വെെഭവിനെ ആദ്യ പന്തിൽ പുറത്താക്കും, ഇക്കാര്യം ഞാൻ പലരോടും പറഞ്ഞിരുന്നു; മത്സര ശേഷം വെളിപ്പെടുത്തി പ്രഫുൽ

1 month ago 9

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam14 Apr 2026, 8:05 americium IST

IPL 2026: പ്രഫുൽ ​ഹിൻ​ഗെയുടെ ബൗളിങ് പ്രകടനമാണ് ഇപ്പോൾ എല്ലായിടത്തും ചർച്ചാ വിഷയം. ഐപിഎല്ലിൽ ഇതുവരെ ആർക്കും സാധിക്കാത്ത നേട്ടത്തോടെയാണ് യുവതാരം ഹെെദരാബാദിനായി കസറിയത്

ഹൈലൈറ്റ്:

  • ഹെെദരാബാദ് 57 റൺസിന് രാജസ്ഥാനെ തോൽപ്പിച്ചു
  • ഹീറോയായി പ്രഫുൽ ഹിൻഗെ
  • പ്രഫുലിനും സാക്കിബിനും നാല് വിക്കറ്റ്

vaibhav suryavanshi, praful hingeവെെഭവ് സൂര്യവംശി, പ്രഫുൽ ഹിൻഗെ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ രാജസ്ഥാൻ റോയൽസിന്റെ വിജയക്കുതിപ്പിന് വിരാമമിട്ടിരിക്കുകയാണ് സൺറെെസേഴ്സ് ഹെെദരാബാദ്. 57 റൺസിനാണ് രാജസ്ഥാനെ ഹെെദരാബാദ് തകർത്തുവിട്ടത്. അപ്രതീക്ഷിത തിരിച്ചടി നേരിട്ട് രാജസ്ഥാൻ തോൽവി നേരിടുമ്പോൾ എല്ലാ കെെയടികളും പ്രഫുൽ ഹിൻഗെ, സാക്കിബ് ഹുസെെൻ എന്നീ രണ്ട് അരങ്ങേറ്റ ബൗളർമാർക്കാണ് ലഭിക്കുന്നത്. നാല് വിക്കറ്റ് വീതം പങ്കിട്ട് ഇരുവരും നടത്തിയ കിടിലൻ പ്രകടനമാണ് രാജസ്ഥാനെ തകർത്തത്.വെെഭവ് സൂര്യവംശിയെ ഗോൾഡൻ ഡക്കാക്കി തുടങ്ങിയ പ്രഫുൽ ആദ്യ ഓവറിൽത്തന്നെ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇപ്പോഴിതാ ഹെെദരാബാദിന്റെ മാച്ച് വിന്നറായി മാറിയ പ്രഫുൽ ആദ്യ പന്തിൽത്തന്നെ വെെഭവിനെ പുറത്താക്കുമെന്ന് താൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഇക്കാര്യം താൻ പലരോടും പറഞ്ഞിരുന്നുവെന്നാണ് മത്സരശേഷം അവതാരകരോട് സംസാരിക്കവെ പ്രഫുൽ പറഞ്ഞത്.

നൂറിന് നൽകിയ ഉപദേശം; റുതുരാജിന് പകരം സഞ്ജു സിഎസ്കെ ക്യാപ്റ്റനാകുമോ?


'ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റ് വെെഭവ് സൂര്യവംശിയുടേതായിരുന്നു. കാരണം അവൻ മികച്ച ഫോമിലായിരുന്നു ഉണ്ടായിരുന്നത്. ഞാൻ നേരത്തെ തന്നെ അവന്റെ വിക്കറ്റ് ആദ്യ പന്തിൽ നേടുമെന്ന് പലരോടും പറഞ്ഞിരുന്നു. അതൊരു ബൗൺസറിലൂടെയോ മറ്റേതെങ്കിലും വഴിയിലൂടെയോ നേടുമെന്നാണ് ഞാൻ പറഞ്ഞത്. എന്റെ അരങ്ങേറ്റ ഐപിഎൽ മത്സരത്തിൽ നാലോ അഞ്ചോ വിക്കറ്റ് നേടണമെന്നത് ഞാൻ നേരത്തെ തന്നെ എഴുതിവെച്ചിട്ടുണ്ട്' പ്രഫുൽ പറഞ്ഞു.

പ്രഫുലിന്റെ ബൗളിങ് പ്രകടനം രാജസ്ഥാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും വലിയ അനുഭവസമ്പത്തില്ലാത്ത പ്രഫുലിനെ നേരിട്ട് മുൻപരിചയമില്ലാത്തതാണ് രാജസ്ഥാൻ ബാറ്റ്സ്മാൻമാരുടെ കണക്കുകൂട്ടൽ തെറ്റിച്ചത്. ഹെെദരാബാദ് രണ്ട് അരങ്ങേറ്റ പേസർമാരെ തങ്ങൾക്കെതിരേ കളിപ്പിക്കുമെന്ന് രാജസ്ഥാൻ പ്രതീക്ഷിച്ചിരുന്നില്ലെന്നതാണ് വസ്തുത.
Samayam MalayalamIPL 2026: 30 ലക്ഷം പ്രതിഫലം, അരങ്ങേറ്റത്തിൽ ചരിത്രമെഴുതിയ പ്രഫുൽ ആരാണ്? വരുൺ ആരോൺ കണ്ടെത്തിയ നിധി, ടീമിലെത്തിയത് ഇങ്ങനെ
എക്സ്ട്രാ ബൗൺസ് നിറഞ്ഞ അതിവേഗ പന്തിലാണ് വെെഭവ് കുടുങ്ങിയത്. ഷോർട്ട് ബോളിൽ വെെഭവ് പുൾ ഷോട്ടിന് ശ്രമിക്കുമെന്ന യുവതാരത്തിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. ദ്രുവ് ജുറേൽ മികച്ച ഫോമിലായിരുന്നു ഉണ്ടായിരുന്നത്. വെെഭവിന്റെ വിക്കറ്റ് രാജസ്ഥാനെ സമ്മർദ്ദത്തിലാക്കിയിരുന്നുവെന്ന് തന്നെ പറയാം. ഇത് കൃത്യമായി പ്രഫുൽ മുതലാക്കി. ജുറേലിന് ഫോർത്ത് സ്റ്റംപ് ലെെനിൽ എക്സ്ട്രാ ബൗൺസ് പന്താണ് പ്രഫുൽ എറിഞ്ഞത്.

പ്രതിരോധിക്കാൻ ശ്രമിച്ച ജുറേൽ എ‍ഡ്ജായി പ്ലേ ഡൗണായി പുറത്താവുകയായിരുന്നു. ലുഹാൻ ഡി പ്രിട്ടോറിയസിനെ ആദ്യം ഔട്ട് സെെഡ് ഓഫ് സ്റ്റംപ് ലെെനിൽ കുടുക്കാനാണ് പ്രഫുൾ ശ്രമിച്ചത്. ഈ ശ്രമം നേരിയ വ്യത്യാസത്തിലാണ് പാളിപ്പോയത്. എന്നാൽ രണ്ടാം പന്തിൽ ലെഗ് സ്റ്റംപ് ലെെനിൽ എത്തിയപ്പോൾ ലുഹാൻ വലിയ ഷോട്ടിന് ശ്രമിക്കുകയും അത് ക്യാച്ചിൽ അവസാനിക്കുകയുമായിരുന്നു.


'അന്ന് കിട്ടിയതാണ്, ഇപ്പോഴിതാ വീണ്ടും'; മുംബൈയുടെ തോൽവി ഹാർദ്ദിക്കിൻ്റെ ക്യാപ്റ്റൻസി ശരാശരിയ്ക്കും താഴെയെന്ന് അശ്വിൻ

കൃത്യമായ പദ്ധതികളോടെ ഇറങ്ങി അത് കൃത്യമായി നടപ്പിലാക്കാൻ പ്രഫുലിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. സാക്കിബ് ഹുസെെന്റെ ബൗളിങ്ങും എടുത്തു പറയേണ്ട കാര്യമാണ്. പ്രഫുലിന് വലിയ പിന്തുണ നൽകാൻ സാക്കിബിനും സാധിച്ചു. നാല് ഓവറിൽ 24 റൺസ് വിട്ടുകൊടുത്താണ് സാക്കിബ് നാല് വിക്കറ്റുകൾ നേടിയത്. എന്തായാലും ഹെെദരാബാദ് യുവതാരങ്ങളിൽ വിശ്വസിച്ച് നടത്തിയ പരീക്ഷണം ഫലം കണ്ടുവെന്ന് തന്നെ പറയാം. വരുന്ന മത്സരങ്ങളിലും ഇത് ആവർത്തിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article