​IPL 2026: വെെഭവും ജുറേലും കസറി, വിജയക്കുതിപ്പ് തുടർന്ന് രാജസ്ഥാൻ റോയൽസ്; ആർസിബിക്ക് സീസണിലെ ആദ്യ തോൽവി

1 month ago 8

ഹൈലൈറ്റ്:

  • വെെഭവിന്റെ മിന്നും ഫോം രാജസ്ഥാന് കരുത്ത്
  • ദ്രുവ് ജുറേൽ നിർണ്ണായക പ്രകടനം നടത്തി
  • ആർസിബിക്ക് സീസണിലെ ആദ്യ തോൽവി
vaibhav suryavanshi, dhruv jurelവെെഭവ് സൂര്യവംശി, ദ്രുവ് ജുറേൽ
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 19ാം സീസണിലെ 16ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് . ആറ് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ആർസിബി എട്ട് വിക്കറ്റിന് 201 റൺസെടുത്തപ്പോൾ രാജസ്ഥാൻ 18 ഓവറിൽ നാല് വിക്കറ്റിന് 202 റൺസുമായി വിജയം നേടി. വെെഭവ് സൂര്യവംശിയുടേയും (78) ദ്രുവ് ജുറേലിന്റേയും (81*) അർധ സെഞ്ചുറികളാണ് രാജസ്ഥാന് ജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആർസിബിക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ പന്തിൽത്തന്നെ വെടിക്കെട്ട് ഓപ്പണറായ ഫിൽ സാൾട്ടിനെ നഷ്ടമായി. ജോഫ്രാ ആർച്ചറുടെ ഷോർട്ട് ബോളിൽ വിക്കറ്റ് കീപ്പർ ദ്രുവ് ജുറേലിന്റെ ക്യാച്ചിലാണ് അലൻ പുറത്തായത്. മൂന്നാമനായെത്തിയ ദേവ്ദത്ത് പടിക്കൽ അതിവേഗം റൺസുയർത്താനാണ് ശ്രമിച്ചത്.

ജയിച്ചു തുടങ്ങിയ മുംബൈക്ക് ചുവടുപിഴയ്ക്കുന്നു; രാജസ്ഥാനോടും തോറ്റ് മുംബൈ ഇന്ത്യൻസ്


ഏഴ് പന്തിൽ മൂന്ന് ഫോറടക്കം 14 റൺസെടുത്ത ദേവ്ദത്തിനെയും ജോഫ്രാ ആർച്ചർ മടക്കി. വിരാട് കോഹ്ലി ഉയർന്ന സ്ട്രെെക്ക് റേറ്റിൽ കളിക്കാനാണ് ശ്രമിച്ചത്. എന്നാൽ രവി ബിഷ്നോയിയുടെ സ്പിൻ മികവിന് മുന്നിൽ വീണു. രണ്ട് തവണ ലെെഫ് ലഭിച്ച കോഹ്ലിയെ ബിഷ്നോയ് ക്ലീൻബൗൾഡ് ചെയ്യുകയായിരുന്നു. 16 പന്തിൽ 7 ഫോറടക്കം 32 റൺസാണ് കോഹ്ലിക്ക് നേടാനായത്.

പവർപ്ലേ അവസാനിക്കുമ്പോൾ 61 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലായിരുന്നു ആർസിബി. അഞ്ചാം നമ്പറിൽ ക്രുണാൽ പാണ്ഡ്യയെയാണ് ആർസിബി അയച്ചത്. എന്നാൽ ആറ് പന്ത് നേരിട്ട് ഒരു റൺസ് മാത്രം നേടി ക്രുണാൽ പുറത്തായി. രവി ബിഷ്നോയിയുടെ ബൗളിങ്ങിലാണ് മടക്കം. ജിതേഷ് ശർമക്ക് തിളങ്ങാനുള്ള അവസരം മുന്നിലുണ്ടായിരുന്നു.
Samayam MalayalamIPL 2026: രണ്ട് തവണ ഭാ​ഗ്യം തുണച്ചു, മൂന്നാം തവണ വിട്ടില്ല; കോഹ്ലിയെ പൂട്ടാൻ പരാ​ഗിന്റെ ​ഗംഭീര നീക്കം, നടപ്പിലാക്കി ബിഷ്നോയി
എന്നാൽ എട്ട് പന്ത് നേരിട്ട് അഞ്ച് റൺസെടുത്ത ജിതേഷിനെ ബ്രിജേഷ് ശർമ വിക്കറ്റിന് മുന്നിൽ കുടുക്കി. വെടിക്കെട്ട് ഫിനിഷർ ടിം ഡേവിഡിന് വലിയ സ്കോറിലേക്കുയരാനായില്ല. 9 പന്തിൽ രണ്ട് ഫോറടക്കം 13 റൺസെടുത്ത ഡേവിഡിനെ ബ്രിജേഷാണ് പുറത്താക്കിയത്. ഡേവിഡ് മടങ്ങുമ്പോൾ 11 ഓവറിൽ 6 വിക്കറ്റിന് 94 റൺസ് എന്ന നിലയിലായിരുന്നു ആർസിബി.

റൊമാരിയോ ഷെഫേർഡ് അതിവേഗത്തിൽ റൺസുയർത്തി. 11 പന്തിൽ 2 ഫോറും 1 സിക്സും ഉൾപ്പെടെ 22 റൺസെടുത്ത ഷെഫേർഡിനെ രവീന്ദ്ര ജഡേജ പുറത്താക്കി. ആർസിബിക്കായി ക്യാപ്റ്റൻ രജത് പാട്ടീധാർ കിടിലൻ പ്രകടനം കാഴ്ചവെച്ചു. 40 പന്തിൽ നാല് വീതം ഫോറും സിക്സും ഉൾപ്പെടെ 63 റൺസെടുത്ത പാട്ടീധാറിനെ സന്ദീപ് ശർമ പുറത്താക്കി.


IPL 2026: പിന്തുണക്കുന്നത് ജിടിയേയോ ലഖ്നൗവിനെയോ? ചോദ്യം ഉയർത്തി ആരാധകൻ; സാറാ ടെണ്ടുൽക്കറിന്റെ പ്രതികരണം ഇങ്ങനെ

ഇംപാക്ട് പ്ലയറായെത്തിയ വെങ്കടേഷ് അയ്യർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 15 പന്തിൽ 1 ഫോറും 2 സിക്സും ഉൾപ്പെടെ 29 റൺസാണ് താരം നേടിയത്. ഭുവനേശ്വർ കുമാർ 7 പന്തിൽ 9 റൺസോടെ പുറത്താവാതെ നിന്നു. ഇതോടെ 8 വിക്കറ്റിന് 201 എന്ന ഭേദപ്പെട്ട സ്കോറിലേക്കെത്താൻ ആർസിബിക്കായി. രാജസ്ഥാനായി ജോഫ്രാ ആർച്ചറും രവി ബിഷ്നോയിയും ബ്രിജേഷ് ശർമയും രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ സന്ദീപ് ശർമയും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും പങ്കിട്ടു.

മറുപടിക്കിറങ്ങിയ രാജസ്ഥാൻ റോയൽസിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. 8 പന്തിൽ 13 റൺസെടുത്ത യശ്വസി ജയ്സ്വാളാണ് ആദ്യം പുറത്തായത്. ജോഷ് ഹെയ്സൽവുഡിനാണ് വിക്കറ്റ്. എന്നാൽ രണ്ടാം വിക്കറ്റിൽ വെെഭവ് സൂര്യവംശിയും ദ്രുവ് ജുറേലും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ടോടെ രാജസ്ഥാന് അടിത്തറ പാകി. 15 പന്തിൽ അർധ സെഞ്ചുറി നേടിയ വെെഭവ് 26 പന്തിൽ 78 റൺസെടുത്താണ് പുറത്തായത്.

8 ഫോറും 7 സിക്സും ഉൾപ്പെടെയാണ് വെെഭവിന്റെ തകർപ്പൻ പ്രകടനം. 300 സ്ട്രെെക്ക് റേറ്റിലായിരുന്നു വെെഭവ് കസറിയത്. ക്രുണാൽ പാണ്ഡ്യയാണ് വെെഭവിന്റെ കുതിപ്പിന് തടയിട്ടത്. ഷിംറോൻ ഹെറ്റ്മെയറെ ക്രുണാൽ ഗോൾഡൻ ഡക്കാക്കി. ക്യാപ്റ്റൻ റിയാൻ പരാഗിനെ (3) ഹെയ്സൽവുഡും പുറത്താക്കിയതോടെ രാജസ്ഥാൻ അൽപ്പമൊന്ന് പതറി. 129ന് 1ൽ നിന്ന് 134ന് 4 എന്ന നിലയിലേക്ക് രാജസ്ഥാൻ വീണു.

എന്നാൽ ദ്രുവ് ജുറേൽ ഒരുവശത്ത് പിടിച്ചുനിന്നു. രവീന്ദ്ര ജഡേജ മികച്ച പിന്തുണയും നൽകിയതോടെ രാജസ്ഥാൻ വിജയത്തിലേക്കെത്തി. ജുറേൽ 8 ഫോറും 3 സിക്സും ഉൾപ്പെടെ 43 പന്തിൽ 81 റൺസോടെ പുറത്താവാതെ നിന്നു. ജഡേജ 25 പന്തിൽ 24 റൺസോടെ ക്രീസിൽ തുടർന്നു.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article