IPL 2026: വെെഭവും മാത്രെയുമല്ല, ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ഹീറോ ആകാൻ അവനാണ് സാധിക്കുക; വമ്പൻ പ്രവചനവുമായി അശ്വിൻ

1 month ago 8

Authored by: വിഷ്ണു പ്രസാദ് എസ് |Samayam Malayalam21 Apr 2026, 8:42 p.m. IST

IPL 2026: ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2026 സീസണിൽ കിടിലൻ പ്രകടനം നടത്തുന്ന നിരവധി യുവതാരങ്ങളുണ്ട്. ഇതിൽ ആർക്കൊക്കെ ഇന്ത്യൻ ടീമിലേക്ക് വിളിയെത്തുമെന്നതാണ് കണ്ടറിയേണ്ടത്. വെെഭവ് സൂര്യവംശിയാണ് മുന്നിലുള്ളത്

ഹൈലൈറ്റ്:

  • വെെഭവ് സൂര്യവംശി മിന്നും ഫോമിൽ
  • ആയുഷ് മാത്രെയും തല്ലിത്തകർക്കുന്നു
  • ഇന്ത്യൻ ടീമിന് പ്രതീക്ഷ നൽകി നിരവധി യുവതാരങ്ങൾ

vaibhav suryavanshi, ayush mhatreവെെഭവ് സൂര്യവംശി, ആയുഷ് മാത്രെ(ഫോട്ടോസ്- ANI)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 ലൂടെയും ഇന്ത്യൻ ക്രിക്കറ്റിന് പ്രതീക്ഷ നൽകുന്ന ചില യുവതാരങ്ങൾ വളർന്ന് വരുന്നുണ്ട്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സുരക്ഷിതമാക്കാൻ ശേഷിയുള്ള മികച്ച ഒന്നിലധികം താരങ്ങളെ ഇന്ത്യൻ ടീമിനൊപ്പം കാണാൻ സാധിക്കും. അതിവേഗം റൺസുയർത്തിയും തകർപ്പൻ ബൗളിങ് പ്രകടനം നടത്തിയും ഇവരെല്ലാം ഇന്ത്യൻ ക്രിക്കറ്റിന് വലിയ സ്വപ്നങ്ങൾ നൽകുകയാണ്. ഇക്കൂട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേര് വെെഭവ് സൂര്യവംശിയുടേതാണ്.രാജസ്ഥാൻ റോയൽസിനൊപ്പം തല്ലിത്തകർക്കുന്ന വെെഭവ് വരാനിരിക്കുന്ന ഇന്ത്യയുടെ അയർലൻഡ് പരമ്പരയിലൂടെ ടി20 അരങ്ങേറ്റം നടത്തുമെന്നാണ് റിപ്പോർട്ട്. സിഎസ്കെയ്ക്കൊപ്പം തകർത്ത് കളിക്കുന്ന ആയുഷ് മാത്രെയും ഇന്ത്യയുടെ ഭാവി താരമായിത്തന്നെയാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ഇന്ത്യയുടെ ഭാവി സൂപ്പർ താരമായി മാറാൻ വെെഭവിനെക്കാളും ആയുഷ് മാത്രെയെക്കാളും കഴിവുള്ള മറ്റൊരു താരമുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ആർ അശ്വിൻ.

സൂര്യവംശിയുടെ മിന്നൽ പ്രടനം; റെക്കോഡുകൾ സ്വന്തമാക്കാൻ താരം

അത് പഞ്ചാബ് കിങ്സിന്റെ ഇടം കെെയൻ ഓപ്പണറായ പ്രിയൻഷ് ആര്യ യാണെന്നാണ് അശ്വിൻ പറയുന്നത്. 'ഞാൻ ആരേയും ഉയർത്തിക്കാട്ടാനോ താഴ്ത്തിക്കെട്ടാനോ ശ്രമിക്കുകയല്ല. എന്നാൽ എന്നെ സംബന്ധിച്ച് പ്രിയൻഷ് ആര്യ വെെഭവ് സൂര്യവംശിയെക്കാളും ആയുഷ് മാത്രെയെക്കാളും മുകളിൽ നിൽക്കുന്ന താരമാണ്. ഞാൻ ഇവരെയാരെയും താരതമ്യപ്പെടുത്തുകയല്ല. പ്രിയൻഷ് ആര്യക്ക് വലിയ സ്കോർ നേടാനും വെെഡ് റേഞ്ച് ഷോട്ടുകൾ കളിക്കാനും കഴിവുണ്ട് ' അശ്വിൻ യുട്യൂബ് ചാനലിൽ സംസാരിക്കവെ പറഞ്ഞു.

ഇടം കെെയൻ ഓപ്പണർ റോളിൽ അവസാന സീസണിൽത്തന്നെ പ്രിയൻഷ് മികവ് കാട്ടിയിരുന്നു. സ്പിന്നിനേയും പേസിനേയും ഒരുപോലെ ആക്രമിക്കാൻ പ്രിയൻഷിന് കഴിവുണ്ട്. ഈ സീസണിൽ അഞ്ച് മത്സരത്തിൽ നിന്ന് 42.2 ശരാശരിയിൽ‌ 211 റൺസാണ് പ്രിയൻഷ് നേടിയത്. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാൻ കഴിവുള്ള ബാറ്റ്സ്മാനാണ് പ്രിയൻഷ് ആര്യ.
Samayam MalayalamIPL 2026: ഞാൻ മാത്രമല്ല അത് ചെയ്തിട്ടുള്ളത്, ബുംറയുമായി യാതൊരു പ്രശ്നവുമില്ല; വിവാദ സംഭവത്തെക്കുറിച്ച് ഹാർദിക് പാണ്ഡ്യ
എന്നാൽ ആഭ്യന്തര ക്രിക്കറ്റിൽ ഐപിഎല്ലിലേ അതേ മികവ് കാട്ടാൻ പലപ്പോഴും പ്രിയൻ‌ഷിന് സാധിക്കുന്നില്ല. അതേ സമയം വെെഭവ് അങ്ങനെയല്ല. കളിക്കുന്ന ടൂർ‌ണമെന്റുകളിലെല്ലാം ഇംപാക്ട് സൃഷ്ടിക്കാൻ വെെഭവിന് സാധിക്കുന്നുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി, യൂത്ത് ഏഷ്യാ കപ്പ് തുടങ്ങി കളിച്ച ടൂർണമെന്റുകളിലെല്ലാം വെെഭവ് കത്തിക്കയറുകയാണ്.

അതുകൊണ്ടുതന്നെ വെെഭവിനെ ഇന്ത്യൻ സെലക്ടർമാർ കൂടുതൽ പിന്തുണക്കാനാണ് സാധ്യത. 15കാരനായ വെെഭവിന് മുന്നിൽ വലിയ ഭാവിയുണ്ട്. ഇപ്പോൾ പിന്തുണച്ച് വളർത്തിയാൽ വലിയ ഭാവി വെെഭവിന് മുന്നിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യൻ ടീം വെെഭവിലാണ് വലിയ പ്രതീക്ഷവെക്കുന്നത്. പ്രിയൻഷ് ആര്യക്ക് ഇന്ത്യൻ ടീമിലേക്കെത്തണമെങ്കിൽ അഭിഷേക് ശർമ, യശ്വസി ജയ്സ്വാൾ എന്നിവരെയൊക്കെ മറികടക്കുന്ന ബാറ്റിങ് പ്രകടനം പുറത്തെടുക്കണം.

IPL 2026: മുട്ടിക്കളിച്ച് തിലക് വർമ, ദേഷ്യത്തോടെ ഹാർദിക് പാണ്ഡ്യയുടെ ഇടപെടൽ; പിന്നെ കളി മാറി, ജിടിക്കെതിരേ സംഭവിച്ചത് ഇതാണ്

ഇതിന് സാധിക്കാത്ത പക്ഷം പ്രിയൻഷ് ആര്യക്ക് കാര്യങ്ങൾ എളുപ്പമാവില്ലെന്നുറപ്പാണ്. പ്രിയൻഷ് പ്രതിഭാശാലിയാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ വെെഭവിനെക്കാൾ കേമനാണ് പ്രിയൻഷെന്ന് ഇന്ത്യൻ സെലക്ടർമാർ അംഗീകരിക്കാൻ സാധ്യത വിരളമാണെന്ന് തന്നെ പറയാം.

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് 10 വർഷത്തോളമായി മാധ്യമ മേഖലയിൽ പ്രവർത്തിച്ച് വരികയാണ്. മം​ഗളം ദിന പത്രത്തിലൂടെയാണ് കരിയർ ആരംഭിച്ചത്. തേജസ്, സിറാജ്, തത്സമയം, കേരള കൗമുദി തുടങ്ങിയ പത്ര മാധ്യമത്തിലൂടെ കരിയർ മുന്നോട്ട് പോയി. വൺ ഇന്ത്യ മലയാളം മെെഖേൽ മലയാളത്തിൽ മൂന്ന് വർഷം സ്പോർട്സ് സബ് എഡിറ്ററായി പ്രവർത്തിച്ചു. സ്പോർട്സ് വിഭാ​ഗത്തിലാണ് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്. സിനിമയും വിനോദ സഞ്ചാരവുമാണ് മറ്റ് ഇഷ്ട മേഖലകൾ. 2025 ആ​ഗസ്റ്റ് മാസം മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വിഭാ​ഗത്തിൽ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസറായി പ്രവർത്തിക്കുകയാണ്.... കൂടുതൽ വായിക്കുക

Read Entire Article