എന്നാൽ ഇത്തവണത്തെ ഐപിഎല്ലിൽ ഏറ്റവും കെെയടി നേടിയ താരം രാജസ്ഥാൻ റോയൽസിന്റെ വെെഭവ് സൂര്യവംശിയാണെന്ന് നിസംശയം പറയാം. പ്രായം 15 മാത്രമാണെങ്കിലും ബാറ്റിങ് വെടിക്കെട്ടുകൊണ്ട് താരം എല്ലാവരേയും ഞെട്ടിച്ചു. വെെഭവ് 16 മത്സരത്തിൽ നിന്ന് 48.50 ശരാശരിയിൽ 776 റൺസാണ് ഈ സീസണിൽ നേടിയത്. ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറികളും നേടിയ വെെഭവ് 63 ഫോറും 72 സിക്സുകളും പറത്തിയാണ് കസറിയത്.
15 വയസ്സ് മാത്രം പ്രായമുള്ള താരം സാധ്യമാകുന്നതെല്ലാം ചെയ്താണ് ഈ സീസൺ അവസാനിപ്പിച്ചത്
വെെഭവ് സൂര്യവംശിയുടെ ഇന്ത്യൻ അരങ്ങേറ്റം എന്നാണെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ വെെഭവിനെ വെറും ടി20 വെടിക്കെട്ട് താരമായി മാത്രം കാണരുതെന്നും അവനെ ടെസ്റ്റും കളിപ്പിക്കാം എന്നാണ് സച്ചിൻ ടെണ്ടുൽക്കർ അഭിപ്രായപ്പെടുന്നത്. ക്രിക്ക് ഇൻഫോയിൽ സംസാരിക്കവെയാണ് സച്ചിൻ ഇക്കാര്യം പറഞ്ഞത്. വെെഭവിന്റെ സവിശേഷതയും സച്ചിൻ ചൂണ്ടിക്കാട്ടി.
'എല്ലാവരും വെെഭവ് സൂര്യവംശിയെക്കുറിച്ചാണ് സംസാരിക്കുന്നത്. അവൻ ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടിരുന്നു. അതി മനോഹരമായിട്ടുണ്ട്. സവിശേഷമായ കഴിവാണ് അവനുള്ളത്. പന്തിനെ അടിച്ച് പറത്താൻ കഴിവുള്ള താരം മാത്രമല്ല വെെഭവ് അവന്റെ കെെക്കുഴയുടെ മികച്ച ചലനമാണ് എന്നെ അത്ഭുതപ്പെടുത്തിയത്. അതുകൊണ്ടാണ് മെെതാനത്തിന്റെ എല്ലാ ഭാഗത്തേക്കും അവന് ഷോട്ട് കളിക്കാൻ സാധിക്കുന്നത്.
IPL 2026: ഈ സൂപ്പർ താരങ്ങൾ ലേലത്തിലെത്തിയേക്കും, ഋഷഭ് മുതൽ ഹാർദിക് വരെ; കൂടുതൽ പ്രതിഫലം വാങ്ങുക ആരായിരിക്കും?
അതിന് കെെക്കുഴയുടെ മികച്ച ചലനം അത്യാവശ്യമാണ്. മറ്റ് താരങ്ങളെക്കാൾ നന്നായി പന്തിന്റെ ലെെനും ലെങ്തും അവൻ മനസിലാക്കുന്നു. അതാണ് അവനെ അനായാസമായി പന്ത് ബൗണ്ടറി കടത്താൻ സഹായിക്കുന്നത്. ടെസ്റ്റിൽ വ്യത്യസ്തമായ വെല്ലുവിളികളെ നേരിടാൻ പഠിക്കേണ്ടതായുണ്ട്. പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള മനോഭാവം വേണം. പ്രശ്നങ്ങൾ അവിടെ ഉണ്ടാകും.
അത് കരിയറിന്റെ അവസാനംവരെയുണ്ടാവും. എല്ലാ പന്തിലും ബൗളർമാർ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കും. വെെഭവ് വളരെ ആത്മവിശ്വാസത്തോടെ കളിക്കുന്നവനാണ്. അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങളെ ഫലപ്രദമായി ചെയ്യാൻ സാധിക്കുന്നുണ്ട്. ഞാൻ മാത്രമല്ല എല്ലാവരും അവൻ ടെസ്റ്റ് കളിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ്. എന്നാണ് അത് സംഭവിക്കുകയെന്ന് അറിയില്ല. അത് സെലക്ടർമാരുടെ തീരുമാനമാണ്' സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞു.
IPL 2026: 5 സീസണിൽ 3 ഫെെനൽ, ഒരു കിരീടം; ഗുജറാത്ത് എങ്ങനെ സ്ഥിരതയോടെ കളിക്കുന്നു? പിന്നിൽ ഈ കാര്യങ്ങൾ
വെെഭവിന് ടെസ്റ്റ് അരങ്ങേറ്റം വെെകാതെ സാധ്യമാകുമെന്ന് തന്നെ കരുതാം. അടുത്ത അയർലൻഡ് ടി20 പരമ്പരയിലൂടെ ഇന്ത്യ വെെഭവിന് ടി20 അരങ്ങേറ്റം നൽകിയേക്കും. ഏഷ്യൻ ഗെയിംസിലും വെെഭവിന് ടീമിൽ സ്ഥാനമുണ്ടാവും. ടെസ്റ്റിലെ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. വെെഭവിനെപ്പോലെയുള്ള യുവ പ്രതിഭകളെ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് വളർത്താൻ സാധിക്കുന്ന സമയമാണിത്. എന്നാൽ തീരുമാനം എടുക്കേണ്ടത് ഗൗതം ഗംഭീറും സെലക്ടർമാരുമാണ്. അത് എന്താവുമെന്നത് കാത്തിരുന്ന് കാണാം.








English (US) ·